Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പുത്തൻ വിസയുമായി യുഎഇ; സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ച്​ ഈ മാസം ​ആരംഭിക്കുന്ന 50പദ്ധതികളിലെ ആദ്യഘട്ടം പ്രഖ്യാപിച്ചുകൊണ്ട് അധികൃതർ, ഗ്രീൻ, ഫ്രീലാൻസ്​ എന്നീ പേരുകളിൽ പുതിയ വിസ സേവനങ്ങൾ ഏർപ്പെടുത്തി, പ്രവാസികൾക്ക് ഇത് വമ്പൻ അവസരം

06 SEPTEMBER 2021 12:59 PM IST
മലയാളി വാര്‍ത്ത

കൊറോണ നൽകിയ പ്രതിസന്ധികൾ മറികടന്ന് അൻപത് വർഷത്തിന്റെ നിറവിലേക്ക് യുഎഇ കടക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ തകൃതിയായി തന്നെ നടക്കുന്നുണ്ട്. കൂടുതൽ ഇളവുകൾ നൽകി പ്രവാസികളും എത്തിത്തുടങ്ങി. എക്സ്പോയ്ക്ക് പുറമെ ടിട്വൻറിയും കൂടുതൽ മാറ്റ് നൽകുകയാണ്. അങ്ങനെ ആഘോഷരാവുകളിലേക്കാണ് യുഎഇ മടങ്ങുന്നത്. എന്നാൽ പ്രവാസികളെ തേടി എത്തുന്നത് അതിനേക്കാൾ സന്തോഷം നൽകുന്ന മറ്റൊരു വാർത്തയാണ്....

രാജ്യത്തിന്റെ സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ച്​ ഈ മാസം ​ആരംഭിക്കുന്ന 50പദ്ധതികളിലെ ആദ്യഘട്ടം പ്രഖ്യാപിച്ചുകൊണ്ട് അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. ഗ്രീൻ, ഫ്രീലാൻസ്​ എന്നീ പേരുകളിൽ പുതിയ വിസ സേവനങ്ങൾ ഏർപ്പെടുത്തിയതാണ്​ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം എന്നത്. യു.എ.ഇ വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി​ ഡോ. ഥാനി അൽ സയൂദിയാണ്​ പുതിയ വിസ സംവിധാനം മാധ്യമങ്ങൾക്ക്​ മുന്നിൽ വെളിപ്പെടുത്തിയത്​.

വിദ്യാർഥികൾ, നിക്ഷേപകർ, ബിസിനസുകാർ, പ്രത്യേക വൈദഗ്ധ്യമുള്ളവർ എന്നിവരുൾപ്പെടെ ഉന്നത നേട്ടങ്ങൾ കരസ്​ഥമാക്കിയവർക്കാണ്​ ഗ്രീൻ വിസ അനുവദിക്കുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത്​ ലഭിക്കുന്നവർക്ക്​ രക്ഷിതാക്കളെയും 25വയസുവരെ മക്കളെയും സ്​പോൺസർ ചെയ്യാൻ സാധിക്കുന്നതാണ്. കലാവധി കഴിഞ്ഞാൽ വിസ പുതുക്കുന്നതിന്​ 90മുതൽ 180ദിവസം വരെ ഗ്രേസ്​ പിരിയിഡും ലഭിക്കുന്നതായിരിക്കും.

കൂടാതെ പതിവ്​ താമസ വിസകളിൽ നിന്ന്​ വ്യത്യസ്​തമായ ആനുകൂല്യങ്ങളും പദവികളും ​ഗ്രീൻ വിസക്കാർക്ക് ലഭിക്കുന്നതാണ്. ഏതെങ്കിലും കമ്പനിയുടെ ഭാഗമല്ലാതെ, സ്വന്തം നിലക്ക്​ നിലനിൽക്കാൻ ഇത്​ സഹായിക്കുകയും ചെയ്യും. കൂടുതൽ ഗ്രേസ്​ പിരിയിഡ്​ ലഭിക്കുന്നതിനാൽ വിസ കാലാവധി കഴിഞ്ഞാലും ആറുമാസം വരെ രാജ്യത്ത്​ തങ്ങാനാകും. സാധാരണ വിസ കാലാവധി കഴിഞ്ഞാൽ 30ദിവസമാണ്​ ഗ്രേസ്​ പിരിയിഡ് ഉള്ളത്​. വർക്ക് പെർമിറ്റിൽ നിന്ന് റസിഡൻസ് പെർമിറ്റിനെ വേർതിരിക്കുന്ന പുതിയ റസിഡൻസ് സംവിധാനമെന്ന നിലയിൽ ​ഗ്രീൻ വിസ കൂടുതൽ പേരെ ആകർഷിക്കുന്നതായിരിക്കും​.

 

അതോടൊപ്പം തന്നെ സ്വതന്ത്ര ബിസിനസുകാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ലഭിക്കുന്ന വിസയാണ്​ ഫ്രീലാൻസ്​ വിസ എന്നത്. വിവാഹമോചിതരായ സ്ത്രീകൾക്കും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന 15 വയസ്​ പിന്നിട്ട വിദ്യാർത്ഥികൾക്കും​ ഈ വിസ നൽകുന്നതാണ്. നിലവിൽ മൂന്ന്​ ലയറുകളിലായി ഗോൾഡൻ, റെസിഡൻസി, ടൂറിസ്​റ്റ്​ വിസകളാണ്​ രാജ്യത്ത്​ അനുവദിച്ചുവരുന്നത്​. പ്രതിഭകളെ രാജ്യത്ത്​ തുടരാൻ പ്രേരിപ്പിക്കുന്നതിനാണ് ​കൂടുതൽ ഇളവുകൾ ലഭിക്കുന്ന പുതിയ വിസ സേവനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുറംലോകം കാണണ്ടെന്ന വാശി.  (33 minutes ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (41 minutes ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (52 minutes ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (1 hour ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (1 hour ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (1 hour ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (1 hour ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (1 hour ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (1 hour ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (2 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (2 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (2 hours ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (2 hours ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (3 hours ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends