Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നിര്‍ദ്ദേശങ്ങള്‍; ജിസിസി രാജ്യങ്ങളില്‍ നിന്ന് പൂര്‍ണമായി വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്റൈനിൽ ക്വാറന്റീന്‍ ആവശ്യമില്ല, ഇന്ത്യയിൽ നിന്ന് നേരിട്ട് എത്തുന്നവർ ശ്രദ്ധിക്കണം....

06 SEPTEMBER 2021 02:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് മാറ്റിയിരിക്കുകയാണ് ബഹ്‌റൈൻ. ഇതിന് പിന്നാലെ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്സൈറ്റിലും പുതിയ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ. ജിസിസി രാജ്യങ്ങളില്‍ നിന്ന് പൂര്‍ണമായി വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്റൈനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലമോ ക്വാറന്റീനോ ആവശ്യമില്ല എന്നതാണ്.

ഇവര്‍ വാക്സിന്‍ സ്വീകരിച്ചതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജിസിസി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈല്‍ ആപ്പിലെ ഗ്രീന്‍ ഷീല്‍ഡ് കയ്യിൽ കരുതിയിരിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവരെയാണ് പൂര്‍ണമായി വാക്സിന്‍ സ്വീകരിച്ചതായി അധികൃതർ കണക്കാക്കുന്നത്. ബഹ്റൈനി പൗരന്മാര്‍, ബഹ്റൈനില്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍, ബോര്‍ഡിങിന് മുമ്ബ് വിസ ലഭിച്ച ഇന്ത്യക്കാര്‍(വര്‍ക്ക് വിസ, വിസിറ്റ് വിസ, ഇ വിസ) എന്നിവര്‍ക്ക് ബഹ്റൈനിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതാണ്.

എന്നാൽ വാക്സിന്‍ സ്വീകരിക്കാത്തവരും ഇന്ത്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവരും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടും കൗണ്ടറില്‍ കാണിക്കുന്ന പിഡിഎഫ് റിപ്പോര്‍ട്ടും ഒരേപോലെയായിരിക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വാക്സിന്‍ സ്വീകരിച്ചവരും സ്വീകരിക്കാത്തവരും ബഹ്റൈനിലെത്തുമ്പോഴും അഞ്ചാം ദിവസവും പത്താം ദിവസവും കൊവിഡ് പരിശോധന നടത്തേണ്ടതാണ്. ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരിശോധന ആവശ്യമില്ല. മൂന്നു പരിശോധനകള്‍ക്കുമായി 36 ദിനാറാണ് ഫീസ് ഈടാക്കുക. ഈ തുക 'ബിവെയര്‍ ബഹ്റൈന്‍' മൊബൈല്‍ ആപ്പിലൂടെ അടയ്ക്കുകയോ വിമാനത്താവളത്തിലെ കിയോസ്‌കില്‍ അടക്കുകയോ ചെയ്യാവുന്നതാണ്.

വാക്സിന്‍ സ്വീകരിക്കാത്തവരും ഇന്ത്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവരും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നും അധികൃതർ വ്യക്തമാക്കുന്നു. സ്വന്തം പേരിലോ അടുത്ത ബന്ധുവിന്റെ പേരിലോ ഉള്ള താമസസ്ഥലത്തോ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലോ കഴിയാം. യാത്ര പുറപ്പെടുന്നതിന് മുമ്ബ് താമസസ്ഥലത്തിന്റെ രേഖ ഹാജരാക്കേണ്ടതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുറംലോകം കാണണ്ടെന്ന വാശി.  (33 minutes ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (41 minutes ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (52 minutes ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (1 hour ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (1 hour ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (1 hour ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (1 hour ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (1 hour ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (1 hour ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (2 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (2 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (2 hours ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (2 hours ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (3 hours ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends