Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

കുറച്ച് നാളുകൾക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയതാണ്. മകളുടെ വിവാഹം കഴിഞ്ഞതോടെ കടക്കാരനായി. രണ്ട് വാക്‌സിനുമെടുത്ത് കാത്തിരിപ്പിൻറെ കുറെ മാസങ്ങൾ, ആരൊക്കെ കൈവിട്ടാലും രണ്ട് പതിറ്റാണ്ട് കാലം ജീവിച്ച പോറ്റ നാട് കൈ വിടില്ലെന്ന് നാരായണനുറപ്പായിരുന്നു. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് പെട്ടെന്നുളള നെഞ്ച് വേദന കാരണം, നാരായണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.കടങ്ങൾ ഒന്നും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക്....' വേദന പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി

09 SEPTEMBER 2021 03:21 PM IST
മലയാളി വാര്‍ത്ത

വിലക്കുകൾ നീക്കി പ്രവാസികൾ ഗൾഫിലേക്ക് യാത്ര തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞകാല കഷ്ടതകൾ മറന്ന് ഏറെ പ്രതീക്ഷകളോടെയാണ് പ്രവാസികൾ തൊഴിൽ തേടി എത്തുന്നത്. എന്നാൽ ഈയൊരവസരത്തിലും പ്രവാസികളെ തേടി എത്തുന്നത് ഏറെ വേദനാജനകമായ വാർത്തയാണ്. കടബാധ്യതകൾ കാരണം, രണ്ട് പതിറ്റാണ്ടോളം നീണ്ട പ്രവാസം തുടരാൻ രണ്ട് ഡോസ് വാക്‌സിനുമെടുത്ത് ഗൾഫിലെത്തിയ കൊച്ചി സ്വദേശി നാരായണന്റെ അപ്രതീക്ഷിത മരണത്തിന്റെ വേദന പങ്കുവെച്ച് സാമൂഹ്യപ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ അഷ്‌റഫ് താമരശ്ശേരി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അഷ്‌റഫ്, തന്റെ സുഹൃത്ത് കൂടിയായിരുന്ന നാരായണന്റെ വിയോഗവാർത്ത പങ്കുവച്ചിരിക്കുന്നത്.

അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്:

ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതിൽ ഒരാളുടെ അനുഭവം പറയാതെയിരിക്കുവാൻ കഴിയില്ല. കൊച്ചി സ്വദേശി നാരായണൻ, കുറച്ച് നാളുകൾക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയതാണ്. മകളുടെ വിവാഹം കഴിഞ്ഞതോടെ കടക്കാരനായി, അതിനിടയിൽ കോവിഡ് വന്നു.നാട്ടിൽ നിന്ന് കടം തീർക്കുകയെന്നത് നാരായണനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. വീണ്ടും പ്രവാസഭൂമിയിലേക്ക് തിരിക്കുവാൻ തീരുമാനിച്ചപ്പോഴാണ് താൽക്കാലികമായി യു.എ.ഇ ഗവൺമെൻറ് വിസ നിർത്തിവെച്ച വിവരം അറിയുന്നത്.

രണ്ട് വാക്‌സിനുമെടുത്ത് കാത്തിരിപ്പിൻറെ കുറെ മാസങ്ങൾ, ആരൊക്കെ കൈവിട്ടാലും രണ്ട് പതിറ്റാണ്ട് കാലം ജീവിച്ച പോറ്റ നാട് കൈ വിടില്ലെന്ന് നാരായണനുറപ്പായിരുന്നു. അപ്പോഴാണ് യു.എ.ഇയിലേക്ക് പോകുവാൻ സന്ദർശക വിസ അനുവദിച്ച വിവരം അറിയുന്നത്. രണ്ട് വാക്‌സിൻ എടുത്തതിനാലും കുറച്ച് പൈസ വായ്പ കിട്ടിയത് കൊണ്ടും ഏറ്റവും അടുത്ത ദിവസങ്ങളിലെ വിമാനത്തിൽ തന്നെ പോറ്റുനാട്ടിലേക്ക് എത്തി ചേരുവാൻ സാധിച്ചു.

20 വർഷത്തെ പ്രവാസ ജീവിതകൊണ്ട് കിട്ടിയ പരിചിതമായ സൗഹൃദങ്ങൾ കൊണ്ട് ജോലി കിട്ടുവാൻ നാരായണന് കൂടതലായി അലയേണ്ടി വന്നില്ല. നാരായണനെ വർഷങ്ങളായി അറിയാവുന്ന ഒരാളെന്ന നിലയിൽ കഴിഞ്ഞ രണ്ട് ദിവസം മുമ്പ് എന്നെയും വിളിച്ച് ജോലി കിട്ടിയ വിവരം സന്തോഷത്തോടെ പറയുകയും, നാട്ടിൽ നിൽക്കുവാൻ പറ്റാത്ത അവസ്ഥയാണെന്നും, ഒരിക്കൽ ഈ മണ്ണ് മനുഷ്യനെ ഇഷ്ടപ്പെട്ടാൽ തിരിച്ച് പറഞ്ഞ് വിടില്ലായെന്നും പറഞ്ഞ് നാരായണൻ ഫോൺ വെക്കുകയും ചെയ്തു. എന്നിട്ട് ഒരു പരാതിയും പറഞ്ഞു, റാപ്പിഡ് ടെസ്റ്റിൻറെ പേരിൽ 2500 രൂപ നാട്ടിലെ എയർപോർട്ടിൽ കൊടുക്കേണ്ടി വന്നു. പറ്റുമെങ്കിൽ അഷ്‌റഫിക്കാ ഫേസ്ബുക്കിൽ ഇതിനെ കുറിച്ച് എഴുതണമെന്നും പറഞ്ഞു. അതായിരുന്നു കഴിഞ്ഞ എൻറെ മുഖപുസ്തകത്തിലെ നാരായണനെ പോലെയുളള സാധാരണക്കാരായ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ വിഷയമാക്കി പോസ്റ്റ് എഴുതുവാനുളള കാരണം.

ഒരുവശത്ത് നമുക്ക് സന്തോഷം കിട്ടുമ്പോൾ മറുവശം നമ്മൾ ആരെയും കാണിക്കാതെ ഒളിച്ച് വെക്കും. അത് രാത്രി ഉറങ്ങുവാൻ നേരം അണപൊട്ടി പുറത്തുവരും..., ഒരു പെരുമഴ പെയ്യുന്നത് പോലെ അത് മൊത്തം വേദനകൾ ആയിരിക്കും. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് പെട്ടെന്നുളള നെഞ്ച് വേദന കാരണം, നാരായണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.കടങ്ങൾ ഒന്നും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക് നാരായണൻ യാത്രയായി.

 

നാരായണൻ അങ്ങനെയാണ്, വേദനകളെ ആരുമായും പങ്ക് വെക്കാറില്ല.സന്തോഷങ്ങൾ മാത്രമെ മറ്റുളളവരുമായി പങ്ക് വെച്ചിരുന്നുളളു. ആരെയും തൻറെ ദുഃഖങ്ങൾ പറഞ്ഞ് വേദനിപ്പിക്കാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല.

മരണം ജീവിതം നൽകുന്ന അവസാനത്തെ സമ്മാനമാണ്. ഇന്നല്ലെങ്കിൽ നാളെ നമ്മളും അത് അനുഭവിച്ചെ തീരു. മക്കളുടെ ജീവിതത്തെ പ്രകാശമാക്കാൻ പ്രയത്‌നിച്ച ശേഷം വിട പറയുന്ന നാരായണൻറെ സ്വപ്നങ്ങൾ മാത്രം ഈ പ്രവാസഭൂമിയിൽ ബാക്കി വെച്ചിട്ട് അദ്ദേഹത്തിൻറെ മൃതദേഹം മറ്റുളള മൃതദേഹത്തിനോടപ്പം നാടിലേക്ക് യാത്രയായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (35 minutes ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (3 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (3 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (4 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (4 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (4 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (4 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (4 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (4 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (4 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (4 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (4 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (4 hours ago)

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ പോലീസുകാരന്റെ ഭാര്യയുടെ തൂങ്ങി മരണം,ഞെട്ടലിൽ  (4 hours ago)

Malayali Vartha Recommends