കുവൈത്തിലേക്ക് വരുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിർബന്ധമായും നിങ്ങളുടെ കയ്യിൽ സ്ലോണിക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത് ഉണ്ടാകണം

കുവൈത്തിലേക്ക് വരുന്ന യാത്രക്കാരു ടെ ശ്രദ്ധയ്ക്ക്...... നിർബന്ധമായും നിങ്ങളുടെ കയ്യിൽ സ്ലോണിക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത് ഉണ്ടാകണമെന്ന് കുവൈത്ത് ഡിജിസിഎ.സ്ലോണിക് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നത് നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു .
വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നും ക്യൂ.ആർ കോഡ് റീഡ് ചെയ്യുന്നില്ലെങ്കിൽ https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ലിങ്കിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് അംഗീകാരം നേടണമെന്നും അധികൃതർ പറഞ്ഞു.
കുവൈത്തിൽനിന്നും വാക്സിൻ സ്വീകരിച്ചവർ ഇമ്യൂൺ ആപ്പിലോ മൊബൈൽ ഐഡി ആപ്പിലോ ഡൗൺലോഡ് ചെയ്ത് ഗ്രീൻ സിഗ്നൽ കാണിച്ചിരിക്കണമെന്നും ഡിജിസിഎ അറിയിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ പറന്നു തുടങ്ങി. ചൊവ്വാഴ്ച്ച മുതൽ സർവീസുകൾ തുടങ്ങിയിരിക്കുകയാണ്. 7 വിമാനങ്ങൾ ഇന്ത്യയിൽ നിന്നും ചെവ്വാഴ്ച്ച കുവൈത്തിലെത്തി .
കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ തുടങ്ങിയതോടെ ടിക്കറ്റ് നിരക്കിലും വ്യത്യാസങ്ങൾ വരുമെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കെത്തിയത് ഈ വിമാനസർവീസുകളാണ്.
മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നും കുവൈത്ത് എയർവേസും, അഹമ്മദാബാദിൽ നിന്നും ഇന്ത്യാ ഗോയും, കൊച്ചിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സും, ഡൽഹിയിൽ മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നും കുവൈത്ത് എയർവേസും, അഹമ്മദാബാദിൽ നിന്നും ഇന്ത്യാ ഗോയും, കൊച്ചിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സും, ഡൽഹിയിൽ നിന്നും ജസീറ എയർവേസുമാണ്. ഏതായാലും ഇനി കുവൈറ്റിലേക്ക് പോകുന്നവർ കയ്യിൽ നിർബന്ധമായി സർട്ടിഫിക്കറ്റ് കരുതിയിരിക്കുക.
https://www.facebook.com/Malayalivartha



























