നടപടികൾ കടുപ്പിച്ച് യുഎഇ; കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തില്ലെങ്കില്‍ 5,000 ദിര്‍ഹം പിഴയും തടവ് ശിക്ഷയും; വയസ്സ് മുതല്‍ 18 വയസ്സ് വരെയോ അല്ലെങ്കില്‍ 12ആം തരം പൂര്‍ത്തിയാക്കുന്നതുവരെയോ വിദ്യാഭ്യാസം നിര്‍ബന്ധമാണ്
നടപടികൾ കടുപ്പിച്ച് യുഎഇ. പുരോഗതിക്കായി ഇനിമുതൽ പുത്തൻ കാര്യങ്ങൾ നടപ്പിലാക്കും. ഇപ്പോഴിതാ നിര്‍ബന്ധിത വിദ്യഭ്യാസം നല്‍കേണ്ട പ്രായത്തില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തില്ലെങ്കില്‍ തടവ് ശിക്ഷയോ ചുരുങ്ങിയത് 5,000 ദിര്‍ഹം പിഴയോ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റി വ്യക്തമാക്കിയിരിക്കുകയാണ്. യുഎഇയില്‍ 6 വയസ്സ് മുതല്‍ 18 വയസ്സ് വരെയോ അല്ലെങ്കില്‍ 12ആം തരം പൂര്‍ത്തിയാക്കുന്നതുവരെയോ വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും വിദ്യഭ്യാസത്തിന് അവകാശമുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ കുട്ടിയെ ഉപേക്ഷിക്കുക, താമസിക്കാനുള്ള സൗകര്യമൊരുക്കാതിരിക്കുക, സംരക്ഷണം നല്‍കാതിരിക്കുക, നിശ്ചിത പ്രായത്തില്‍ കാരണമില്ലാതെ വിദ്യാഭ്യാസ സകൗര്യമൊരുക്കാതിരിക്കുക തുടങ്ങിയവയ്‌ക്കെല്ലാം രക്ഷിതാവ് കുറ്റക്കാരനാവും. ഇത്തരം കുറ്റങ്ങള്‍ക്ക് തടവോ ചുരുങ്ങിയത് 5,000 ദിര്‍ഹമോ ശിക്ഷയായി ലഭിക്കുന്നതാണ്.
അതേസമയം കഴിഞ്ഞ ദിവസം യുഎഇയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു പേർ മരിച്ചു. ഇതോടെ ആകെ മരണം 2057 ആയി ഉയർന്നു. പുതുതായി 772 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 1026 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആകെ രോഗികൾ: 7,26,797. രോഗമുക്തി നേടിയവർ: 7,17,257. വിവിധ രാജ്യക്കാരാണ് രോഗബാധിതർ. ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും വാക്സിനേഷൻ വ്യാപകമായി നടന്നുവരുന്നതായും അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha



























