പ്രവാസികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു; കുവൈറ്റിൽ തൊഴിലാളിക്ഷാമം രൂക്ഷം, വിവിധ സർക്കാർ ഏജൻസികളുമായി കരാറിൽ ഏർപ്പെട്ട കമ്പനികൾ തൊഴിലാളിക്ഷാമം കാരണം പദ്ധതികൾ നിശ്ചിത സമയത്തിന് പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതി, കൂടുതൽ വിസകൾ അനുവദിക്കാൻ പദ്ധതി

പല ഗൾഫ് രാഷ്ട്രങ്ങളും യാത്രകൾ പുനഃരാരംഭിച്ചെങ്കിലും പുതിയ വിസകൾ ഒന്നും തന്നെ അനുവദിച്ചുതുടങ്ങിയിട്ടില്ല. നിലവിൽ യുഎഇ മാത്രമാണ് വിസിറ്റ്, ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നുള്ളു. എന്നാൽ ഇതൊക്കെയും പ്രവാസികളെ മാത്രമല്ല ഗൾഫ് രാഷ്ട്രങ്ങളെയും സാരമായി തന്നെ ബാധിക്കുന്നുണ്ട്. ലഭ്യമാകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പല ഗൾഫ് രാഷ്ട്രങ്ങളിലും തൊഴിലാളിക്ഷാമം രൂക്ഷമാണ് എന്നതാണ്...
കുവൈറ്റിൽ തൊഴിലാളിക്ഷാമം മൂലം നിർമാണ പദ്ധതികളെ ബാധിക്കുന്നതായി റിപ്പോർട്ട്. വിവിധ സർക്കാർ ഏജൻസികളുമായി കരാറിൽ ഏർപ്പെട്ട കമ്പനികൾ തൊഴിലാളിക്ഷാമം കാരണം പദ്ധതികൾ നിശ്ചിത സമയത്തിന് പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. വൈദ്യുതി, വെള്ളം, ഭവന പദ്ധതികൾ വൈകിയാണ് പുരോഗമിക്കുന്നത് പോലും. ഇത് മറ്റുപ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. കൂടാതെ പല പദ്ധതികളും നിർത്തിവെച്ചിരിക്കുകയാണ്. അവധിക്ക് നാട്ടിൽപോയ തൊഴിലാളികൾക്ക് തിരിച്ചുവരാൻ കഴിയാത്തതും പുതിയ തൊഴിലാളികളെ കൊണ്ടുവരാൻ കഴിയാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വിസ അനുവദിച്ചുകിട്ടാൻ കമ്പനികൾ കൊറോണ എമർജൻസി കമ്പനിക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ റോഡ് വികസന പദ്ധതികൾക്ക് മാത്രമാണ് കോവിഡ് കാലം ഗുണം ചെയ്തത്. കർഫ്യൂ കാലത്ത് ഇരട്ടി വേഗത്തിലാണ് റോഡ് പണി നടത്തിയത്. കരാർ അനുസരിച്ചുള്ള സമയക്രമത്തിൽ പദ്ധതികൾ പൂർത്തിയാക്കാൻ കമ്പനികൾക്ക് ബാധ്യതയുണ്ട്. എന്നാൽ, അസാധാരണ സാഹചര്യത്തിൽ അവരുടെമേൽ നിയമപരമായ ബാധ്യത കെട്ടിയേൽപ്പിക്കാനോ നഷ്ടപരിഹാരം ഈടാക്കാനോ പരിമിതിയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടാതെ നിലവിലെ അവസ്ഥയിൽ പിഴയീടാക്കുന്നത് നീതിയല്ല. കാരണം, തൊഴിലാളി ക്ഷാമം ഉണ്ടായത് കമ്പനികളുടെ കുറ്റമല്ല. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാൽ തന്നെ വിസ അനുവദിക്കുന്ന വിഷയത്തിൽ വൈകാതെ അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്.
അതേസമയം പരിസ്ഥിതി സൗഹൃദ പെട്രോളിയം പദ്ധതി, അൽ സൂർ എണ്ണശുദ്ധീകരണ ശാല, കുവൈത്ത് വിമാനത്താവള വികസനം, മുബാറക് അൽ കബീർ തുറമുഖം, മുത്ല ഭവനപദ്ധതി തുടങ്ങിയ പ്രധാന പദ്ധതികളെ ബാധിക്കാതിരിക്കാൻ നേരത്തേ സർക്കാർ ക്രമീകരണങ്ങൾ വരുത്തിയിരുന്നു. ഇവയിലും പ്രതിസന്ധി നേരിടുന്നതായാണ് ലഭ്യമാകുന്ന വിവരം. ചില പദ്ധതികളുടെ പൂർത്തീകരണ തീയതി മാറ്റിയെഴുതേണ്ടി വരും. സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് വിഷയം പഠിക്കുന്നുണ്ട്. ആയതിനാൽ ജോലി നഷ്ടമായ പ്രവാസികൾക്ക് ഉടൻ തന്നെ ശുഭവാർത്ത പ്രതീക്ഷിക്കാം...
https://www.facebook.com/Malayalivartha



























