Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

വിമാന സർവീസുകൾ പുനരാംരംഭിച്ചു; മാസങ്ങളായി അടഞ്ഞുകിടന്ന ആകാശവാതിലുകൾ തുറന്ന് ഗൾഫ് രാഷ്ട്രങ്ങൾ, യുഎഇ ഉൾപ്പടെയുള്ള രാഷ്ട്രങ്ങളുടെ വിലക്ക് നീക്കിയതിന് പിന്നാലെ സൗദി അറേബ്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാംരംഭിച്ചു

10 SEPTEMBER 2021 04:26 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപമാനം കുറഞ്ഞതിനെ തുടർന്ന് വിലക്കുകൾ നീക്കിയിരിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. മാസങ്ങളായി അടഞ്ഞുകിടന്ന ആകാശവാതിലുകൾ തുറക്കുമ്പോഴും സൗദി അറേബ്യയെ ഉറ്റുനോക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഇളവുകൾക്ക് പിന്നിലും ഇന്ത്യ റെഡ് ലിസ്റ്റിൽ തന്നെയാണ്. നേരിട്ടുള്ള വിമാന സർവീസുകൾ ഒന്നും തന്നെ തുടങ്ങിയിട്ടില്ല. എന്നാൽ പ്രവാസികൾക്ക് പ്രതീക്ഷ നൽകി മറ്റൊരു ഗൾഫ് രാഷ്ട്രം രംഗത്ത് എത്തിയിരിക്കുകയാണ്...

യുഎഇ ഉൾപ്പടെയുള്ള രാഷ്ട്രങ്ങളുടെ വിലക്ക് നീക്കിയതിന് പിന്നാലെ സൗദി അറേബ്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാംരംഭിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് തങ്ങളുടെ വെബ്സൈറ്റ് വഴി ടിക്കറ്റുകൾ നേടാമെന്ന് സൗദി എയർലൈൻസ് അറിയിച്ചിരുന്നു. ഇതോടെ യു.എ.ഇ വഴിയെത്തുന്ന ഇന്ത്യക്കാർക്കും സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും. വിസിറ്റ്, ടൂറിസ്റ്റ് വിസകൾ അനുവദിച്ചാൽ തന്നെ നിരവധി യാത്രക്കാരാണ് ഈ യാത്രയ്ക്കായി തയ്യാറെടുക്കുന്നത്.

യുഎഇയിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്താൽ യാത്രക്കാർക്ക് യാത്രാ ചിലവ് കുത്തനെ കുറക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് ദുബൈയിലേക്ക് പ്രതിദിന സര്‍വീസ് പുനരാരംഭിച്ചത്. സൗദി ഏയർലൈൻസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് വെബ്‌സൈറ്റ് വഴി ബുക്കിംഗ് തുടങ്ങാമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

അതോടൊപ്പം തന്നെ ജൂലൈയില്‍ നിര്‍ത്തിവെച്ചതിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ സർവീസ് ആരംഭിച്ചിരിക്കുന്നത്. യുഎഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള പ്രവേശനവിലക്ക് കഴിഞ്ഞ ദിവസമാണ് നീക്കിയത്. സൗദി പൗരന്മാര്‍ക്ക് ഈ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും ആഭ്യന്തരമന്ത്രാലയം പിന്‍വലിക്കുകയുണ്ടായി. ഇതോടെ ഈ രാജ്യങ്ങളിൽ നിന്നും അനായാസം സൗദിയിലേക്ക് കടക്കാൻ സാധിക്കും.

ഇതിനായി സൗദി അംഗീകരിച്ച വാക്സിനും, പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും, മുഖീം രജിസ്ട്രേഷനും പൂർത്തിയാക്കിയാൽ മതിയാകും. ഇതുള്ളവർക്ക് സൗദിയില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ഇന്ത്യയടക്കം ഇപ്പോഴും പ്രവേശനവിലക്കുള്ള രാജ്യങ്ങളില്‍ 14 ദിവസത്തിനിടെ യാത്ര ചെയ്തവര്‍ക്ക് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

ആയതിനാൽ തന്നെ ഇന്ത്യൻ പ്രവാസികൾക്ക് യു.എ.ഇയിൽ എത്തി പതിനാലു ദിവസം പൂർത്തിയാക്കി സൗദിയിലേക്ക് കടക്കാവുന്നതാണ്. നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്താൽ സൗദി പ്രവാസികൾക്ക് യാത്രാ ചിലവും കുറയുന്നതായിരിക്കും. ഹോട്ടൽ ക്വാറന്റൈൻ യുഎഇയിൽ നിർബന്ധമല്ലാത്തതിനാൽ താൽക്കാലിക താമസം ലഭിച്ചാൽ കുറഞ്ഞ നിരക്കിൽ സൗദിയിലെത്താം. നിലവിൽ സൗദിയിൽ നിന്നും രണ്ട് ഡോസ് സ്വീകരിച്ച് നാട്ടിൽ പോയ പ്രവാസികൾക്ക് മാത്രമാണ് സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ അനുമതി നല്കയിട്ടുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (3 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (3 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends