ഇനിവരുന്ന നാളുകൾ നിർണായകം; കോവിഡിന്റെ പരക്കംപാച്ചിലിനിടയിലും ഏഴ് മാസത്തിനിടെ ദുബായിലെത്തിയത് 2.85 ലക്ഷം രാജ്യാന്തര സന്ദർശകർ, കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതും യു.എ.ഇയെ ഇഷ്ടകേന്ദ്രമാക്കി മാറ്റി

പ്രവാസികൾക്ക് എന്നും പ്രതീക്ഷ നൽകുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്ന് യുഎഇ തന്നെയാണ്. ഈ പ്രതിസന്ധിക്കിടയിലും പ്രവാസികളെ കൈവിടാതെ പിടിച്ചുനിർത്തുകയാണ് അധികൃതർ. മറ്റുള്ള രാഷ്ട്രങ്ങളിലേക്ക് പ്രവാസികൾക്ക് യാത്ര ചെയ്യാൻ വഴിയായും എത്തിച്ചേരാൻ വിസകൾ അനുവദിച്ചും കൂടുതൽ സർവീസുകൾ ഒരുക്കിയും ഈ ഗൾഫ് രാഷ്ട്രം പ്രതീക്ഷയായി മാറിക്കഴിഞ്ഞു. അങ്ങനെ റെക്കോർഡ് വിജയം നേടിയിരിക്കുകയാണ് യുഎഇ....
കോവിഡിന്റെ പരക്കംപാച്ചിലിനിടയിലും ഏഴ് മാസത്തിനിടെ ദുബായിലെത്തിയത് 2.85 ലക്ഷം രാജ്യാന്തര സന്ദർശകരെന്ന കണക്കാണ് പുറത്ത് വരുന്നത്. ദുബൈ ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് ഡിപാർട്ട്മെൻറാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യാത്രാവിലക്കുകൾക്കിടയിലും ഇത്രയേറെ സന്ദർശകരെ വിദേശത്തുനിന്ന് എത്തിക്കാൻ കഴിഞ്ഞത് ദുബൈ വിനോദസഞ്ചാര വകുപ്പിന്റെ വിജയമായാണ് അധികൃതർ കണക്കാക്കുന്നത്.
കോവിഡ് ലോക്ഡൗൺ മാറിയതിന് പിന്നാലെ ദുബായിലെ വിനോദ സഞ്ചാര മേഖലയും തുറന്നിരുക്കുന്നു. അങ്ങനെ യാത്രക്കാർക്ക് സുരക്ഷിത സഞ്ചാരം നൽകിയതോടെയാണ് കൂടുതൽ യാത്രക്കാർ ദുബായിലേക്ക് എത്തിയതും മറ്റുള്ള രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാൻ ദുബായിയെ ഇടത്താവളമാക്കിയതും. കോവിഡ് തുടങ്ങിയ ശേഷം ബിസിനസ് കേന്ദ്രങ്ങളും ടൂറിസം കേന്ദ്രങ്ങളും ആദ്യം തുറന്ന നഗരമാണ് ദുബായ്. വാക്സിനേഷനെടുക്കുന്നവരുടെ എണ്ണം കൂടിയതും കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതും യു.എ.ഇയെ ഇഷ്ടകേന്ദ്രമാക്കി മാറ്റി. അങ്ങനെ കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കുകൾ അനുസരിച്ച് ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ വാക്സിനേഷൻ നൽകിയത് യു.എ.ഇയാണ്. ലോകത്ത് ഒന്നാമത് യുഎഇ തന്നെയാണ് നിൽക്കുന്നത്.
അതോടൊപ്പം തന്നെ 89 ശതമാനം ആളുകളും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച് കഴിഞ്ഞതായാണ് റിപ്പോർട്ട്. 78 ശതമാനവും രണ്ട് ഡോസും സ്വീകരിച്ചുകഴിഞ്ഞു. വിനോദ സഞ്ചാരികൾ എത്തിയതോടെ ദുബൈയിലെ ഹോട്ടൽ ഒക്യുപ്പൻസി 61 ശതമാനമായി ഉയർന്നു. എക്സ്പോയും വിനോദ സഞ്ചാര സീസണും എത്തുന്നതോടെ അടുത്ത മാസം ഇതിൽ ഗണ്യമായ ഉയർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം യുഎഇലെ വര്‍ദ്ധിച്ചുവരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിന് പുറമെ സെപ്റ്റംബര്‍ 19 ന് തുടങ്ങാനിരിക്കുന്ന ഈ വര്‍ഷത്തെ ഐ പി എല്‍ ടൂര്‍ണമെന്റ്, ഒക്ടോബര്‍ 1 ന് തുടങ്ങാനിരിക്കുന്ന ദുബായ് എക്സ്പോ, ഒക്ടോബര്‍ 17 ന് തുടങ്ങാനിരിക്കുന്ന ഐസിസി T20 ലോകകപ്പ് എന്നിവയും രാജ്യത്തേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കൂട്ടാന്‍ കാരണമാവുന്നുണ്ട്. കൂടാതെ, നവംബര്‍ 14 ന് ദുബായില്‍ വെച്ചാവുംT20 യുടെ ഫൈനല്‍ മത്സരം നടത്തപ്പെടുക. ഒക്ടോബര്‍ 24 ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ - പാകിസ്താന് മാച്ചും സന്ദര്‍ശകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നെത്തുന്ന വാക്സിനെടുത്ത ടൂറിസ്റ്റുകള്‍ ക്വാറന്റീനില്‍ ഇരിക്കേണ്ട ആവശ്യമില്ലെന്ന് അബുദാബിയും അറിയിച്ചിരുന്നു. എന്നാല്‍ യാത്ര തുടങ്ങുന്നതിന് മുന്‍പും നഗരത്തിലെത്തിയ ശേഷവും കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ അബുദാബിയിലെത്തി നിശ്ചിത ദിവസത്തിന് ശേഷവും കോവിഡ് പരിശോധനക്ക് വിധേയരാവണം. ഇത്തരം നിബന്ധനകൾ കൃത്യമായി തന്നെ പാലിക്കുക.
https://www.facebook.com/Malayalivartha



























