സൗദിയിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് ഒരു ആശ്വാസ വാർത്ത; ഇക്കാമ നവംബർ 30 വരെ സൗജന്യമായി പുതുക്കി നൽകും

സൗദിയിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് ഒരു സന്തോഷവാർത്ത... ഇക്കാമ നവംബർ 30 വരെ സൗജന്യമായി പുതുക്കി നൽകുവാൻ ഒരുങ്ങുകയാണ്.... സൗദി അറേബ്യയിൽ യാത്ര നിരോധനം നിലനിൽക്കുന്ന രാജ്യങ്ങളുണ്ട്.
അവിടെ നിന്നുള്ള പ്രവാസികളുടെ ഇഖാമയുടെയും (റെസിഡൻസി പെർമിറ്റുകൾ), എക്സിറ്റ്, റീ-എൻട്രി വിസയുടെയും കാലാവധി നവംബർ 30 വരെ സൗജന്യമായി നീട്ടിനൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് അതായത് ജവാസാത്ത് വ്യക്തമാക്കിയിരിക്കുന്നത്.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു ആശ്വാസകരമായ തീരുമാനത്തിലേക്ക് എത്തിയത്. ഈ തീരുമാനത്തിന് പിന്നിലുള്ള ലക്ഷ്യം.
കൊറോണ നിയന്ത്രണം മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുക എന്നതാണ്. യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങൾ ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, ബ്രസീൽ, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, ലെബനൻ എന്നിവയാണ് .
സൗദിയിൽ നിന്നും രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചിട്ടുള്ള യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് വരുന്നതിനു കഴിഞ്ഞ മാസം സൗദി ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇഖാമ പുതുക്കാനുള്ള അവസരം കൂടി കൂട്ടിയിരിക്കുന്നത്.
അതേ സമയം 2021ൽ സൗദി പൗരന്മാർക്കായി 213000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-രാജ്ഹി വ്യക്തമാക്കി .
അൽ-ജോഫ് മേഖലയിലെ വ്യാപാരികളുടെയും ചേംബർ ഓഫ് കൊമേഴ്‌സ് അംഗങ്ങളുടെയും യോഗത്തിൽ ആണ് മന്ത്രി പറഞ്ഞത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും സൗദി അറേബ്യൻ ഫെഡറേഷനുമായി മന്ത്രാലയത്തിന് പങ്കാളിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിഷൻ 2030 പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha



























