പ്രവാസികൾക്ക് കൈത്താങ്ങായി സൗദി അറേബ്യ; തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്താനുള്ള സംരംഭം 51,700 തൊഴിലാളികളും 29,200 സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തി

കൊറോണ വ്യാപനമൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി സൗദി സജീവമാകുകയാണ്. പ്രവാസികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ്. രാജ്യത്ത് നടപ്പാക്കിയ തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്താനുള്ള സംരംഭം 51,700 തൊഴിലാളികളും 29,200 സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തിയെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ഈ വര്‍ഷം മാര്‍ച്ച് 14 മുതലാണ് വിദേശ തൊഴിലാളികളും രാജ്യത്തെ തൊഴിലുടമകളും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്താനുള്ള സംരംഭം നടപ്പാക്കിയിരുന്നത്.
അതോടൊപ്പം തന്നെ അന്താരാഷ്ട്രതലത്തില്‍ മികച്ച മാതൃകകള്‍ക്ക് അനുസൃതമായി തൊഴില്‍ വിപണിയിലെ വഴക്കവും ഫലപ്രാപ്തിയും മത്സരശേഷിയും വര്‍ധിപ്പിക്കാനാണ് പുതിയ സംരംഭത്തിലൂടെ ശ്രമിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.
കൂടാതെ തൊഴില്‍ മാറ്റ സേവന സ്വാതന്ത്ര്യം, ഫൈനല്‍ എക്സിറ്റ്, റീഎന്‍ട്രി സേവനം, കരാര്‍ ബന്ധത്തിലെ ഇരുകക്ഷികളുടെയും അവകാശങ്ങള്‍ നിര്‍ദിഷ്ട നിയന്ത്രണങ്ങള്‍ക്കുള്ളില്‍ സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കല്‍ എന്നീ പ്രധാന സേവനങ്ങള്‍ നല്‍കുന്നുവെന്നാണ് സംരംഭത്തില്‍ എടുത്തുപറയേണ്ടതെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സൗദി അറേബ്യയിൽ കൊവിഡ് മുക്തരുടെ പ്രതിദിന എണ്ണം നൂറിൽ താഴെയായതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74 പേർ മാത്രമാണ് സുഖം പ്രാപിച്ചത്. 102 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്ത് 55,462 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,829 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 5,34,908 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,610 ആയി ഉയരുകയുണ്ടായി. കോവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,311 ആയി കുറഞ്ഞു. ഇതിൽ 542 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
https://www.facebook.com/Malayalivartha



























