Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

വരും ദിവസങ്ങളിൽ ജാഗ്രതൈ; യുഎഇയിൽ ഇനിവരും ദിവസങ്ങളിൽ മൂടൽമഞ്ഞ്​ ശക്തമാകുമെന്ന്​ മുന്നറിയിപ്പ് നൽകി അധികൃതർ, മൂടൽമഞ്ഞുള്ളപ്പോൾ ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി അബുദാബി പൊലീസ്, നിയന്ത്രണങ്ങൾ മറികടന്നാൽ ശക്തമായ നടപടി

11 SEPTEMBER 2021 02:03 PM IST
മലയാളി വാര്‍ത്ത

യുഎഇ കടുത്ത ജാഗ്രതയിലേക്ക് കടക്കുകയാണ്. ഇനിവരും ദിവസങ്ങളിൽ മൂടൽമഞ്ഞ്​ ശക്തമാകുമെന്ന്​ മുന്നറിയിപ്പ് നൽകി അധികൃതർ​. കാലാവസ്ഥാമാറ്റം കണക്കിലെടുത്ത്​ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന്​ പൊലിസ്​ അറിയിക്കുകയുണ്ടായി. നിയന്ത്രണങ്ങൾ മറികടന്നാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകിയിരിക്കുകയാണ്. മൂടൽമഞ്ഞ് മൂലം ഉണ്ടാക്കുന്ന അപകടമൊഴിവാക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി മൂടൽമഞ്ഞുള്ളപ്പോൾ ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി അബുദാബി പൊലീസ് അറിയിച്ചു.

അതോടൊപ്പം തന്നെ ദൂരക്കാഴ്ച ഗണ്യമായി കുറയുന്നതിനാൽ അബൂദബി, ദുബൈ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസം രാത്രി യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയുണ്ടായി. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് 500 ദിർഹം ഫൈൻ ഈടാക്കുകയും ചെയ്യും. ഡ്രൈവറുടെ ലൈസൻസിൽ നാല് ബ്ലാക് പോയിന്റുകളും ഉൾപ്പെടുത്തുമെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളും മറ്റും ജാഗ്രത പാലിക്കണമെന്ന്​ അബൂദബി പൊലിസ്​ നിർദേശിച്ചു.

അതിർത്തി പ്രദേശങ്ങളിലും മറ്റും മൂടൽമഞ്ഞ്​ കൂടുതൽ ശക്തമാകുമെന്നാണ്​ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. കൂടാതെ ദിവസങ്ങളായി യു.എ.ഇയിൽ അന്തരീക്ഷ ഈർപ്പം കൂടുതലാണ്. രാജ്യത്തുടനീളം താപനില ഗണ്യമായി കുറയുമെന്നാണ്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

 

 

 

അതേസമയം അബുദാബിയിലെ വിവിധ മേഖലകളിലും മൂടൽമഞ്ഞ് ദൂരക്കാഴ്ച കുറച്ചു. രാവിലെ 9 വരെ നീണ്ടു നിന്ന മൂടൽമഞ്ഞ് വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. ഇന്നും മഞ്ഞിന് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമാൻ അതിർത്തിയോടു ചേർന്ന ഹത്ത മേഖലയിൽ നേരിയ മഴ ലഭിച്ചു. ഫുജൈറ മലനിരകൾ മേഘാവൃതമായതിനാൽ തന്നെ മഴയ്ക്കു സാധ്യതയുണ്ട്. എന്നാൽ മറ്റ് എമിറേറ്റുകളിൽ കടുത്ത ചൂടനുഭവപ്പെട്ടു. ദിവസങ്ങളായി അന്തരീക്ഷ ഈർപ്പം കൂടുതലാണ്. വിവിധ മേഖലകളിൽ ഇന്നലെ 47 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കൂടിയ താപനില.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (3 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (3 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends