ദുബായ് എക്സ്പോ 2020; സന്ദര്‍ശകര്‍ക്ക് സൗജന്യമായി സേവനം നല്‍കുന്നതിനായി 'എക്സ്പോ റൈഡര്‍' എന്ന പേരില്‍ 126 പൊതു ബസുകള്‍, എല്ലാ സൗകര്യങ്ങളോടുകൂടെ അത്യാധുനിക സംവിധാനങ്ങളും സുരക്ഷയുമുള്ള വാഹനങ്ങൾ

ദുബായ് എക്‌സ്‌പോയിലേക്ക് സൗജന്യ യാത്ര. ദുബായിലെ ഒന്‍പത് സ്ഥലങ്ങളില്‍ നിന്ന് എക്സ്പോ 2020 സന്ദര്‍ശകര്‍ക്ക് സൗജന്യമായി സേവനം നല്‍കുന്നതിനായി പുതിയ സർവീസുകൾ ഒരുക്കുന്നു. 'എക്സ്പോ റൈഡര്‍' എന്ന പേരില്‍ 126 പൊതു ബസുകള്‍ വിന്യസിക്കുമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പ്രഖ്യാപിക്കുകയുണ്ടായി. കൂടാതെ, ദുബായിലെ മെഗാ ഇവന്റിന്റെ സൈറ്റിലേക്ക് നേരിട്ട് വിവിധ ഹോട്ടലുകളില്‍ നിന്നുള്ള എക്സ്പോ സന്ദര്‍ശകരെ കൈമാറാന്‍ രണ്ട് റൂട്ടുകള്‍ ആരംഭിക്കുന്നതാണ്.
കൂടാതെ എക്സ്പോ സൈറ്റ് പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് സന്ദര്‍ശകരെ ഗേറ്റുകളിലേക്ക് മാറ്റുന്നതിനായും ആര്‍ടിഎ ബസുകളെ വിന്യസിക്കുന്നതാണ്. അതോടൊപ്പം തന്നെ കൂടാതെ എക്സ്പോ ഗേറ്റുകള്‍ക്കിടയില്‍ റൈഡര്‍മാരെ കൈമാറാന്‍ ഒരു ബസ് സര്‍വീസും ഉണ്ടാകുന്നതായിരിക്കും. അത്യാധുനിക സംവിധാനങ്ങളും സുരക്ഷയുമുള്ള വാഹനങ്ങളില്‍ എല്ലാ സൗകര്യങ്ങളുമുണ്ടാകും. മലീനികരണം പരമാവധി കുറയ്‍ക്കാന്‍ യൂറോ - 6 നിലവാരത്തിലുള്ള ബസുകളാണ് ഉപയോഗിക്കുന്നത്.
അതേസമയം, ഇതര എമിറേറ്റുകളിൽ നിന്നുള്ള ബസ് സർവീസുകളുടെ സമയക്രമം നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. അബുദാബി, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് 77 ബസുകൾ ഇരു ദിശകളിലേക്കു പ്രതിദിനം 193 സർവീസുകൾ നടത്തുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ 213. അബുദാബി രാജ്യാന്തര വിമാനത്താവളം, ബസ് സ്റ്റേഷൻ, മറീന മാൾ സ്റ്റേഷൻ, അൽ ഐൻ സ്റ്റേഷൻ, ഷാർജ അൽ ജുബൈൽ സ്റ്റേഷൻ, മുവൈല സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും റാസൽഖൈമ- അജ്മാൻ എമിറേറ്റുകളെ ബന്ധിപ്പിച്ചുമാണ് സർവീസ് ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha



























