ഇന്ന് മുതൽ ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മടങ്ങിവരാൻ അവസരം; റെസിഡൻസ് വിസക്കാർക്ക് മടങ്ങിവരാൻ അനുവാദം നൽകി യുഎഇ, ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യക്കാർക്ക് ആശ്വാസമേകുന്നതായിരുന്നു ഈ തീരുമാനം പുറത്ത്

യുഎഇ പൂർവാധികം കരുത്താർജിച്ച് തിരികെ എത്തുകയാണ്. കൂടുതൽ തൊഴിലവസരങ്ങൾ നൽകി പ്രവാസികൾക്കായി ആകാശവാതിലുകൾ തുറക്കുകയാണ് രാജ്യം. ഇപ്പോഴിതാ ഏറെ നിർണായകമായ വാർത്തയാണ് പുറത്ത് വരുന്നത് ...
ഇന്ന് മുതൽ വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസ് വിസക്കാർക്ക് മടങ്ങിവരാൻ അനുവാദം നൽകിയിരിക്കുകയാണ് യുഎഇ. നേരത്തെ പ്രവേശനം നിഷേധിച്ചിരുന്ന ഇന്ത്യയുൾപ്പെടെയുള്ള 15 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശനാനുമതി നൽകിയിട്ടുള്ളത്. സെപ്റ്റംബർ 12 മുതൽ ഇവർക്ക് രാജ്യത്ത് പ്രവേശിക്കാനാണ് അനുവാദമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി (എൻസിഇഎംഎ)യും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസെൻഷിപ്പ് (ഐസിഎ) ചേർന്ന് സംയുക്തമായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്‍ പൂര്‍ണമായും സ്വീകരിച്ചവര്‍ക്കു മാത്രമേ മടങ്ങിയെത്താൻ അനുവാദം നൽകിയിട്ടുള്ളൂവെന്നതും ഏറെ ശ്രദ്ധേയമാണ്.
എന്നാൽ ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംമ്പിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സിയേറ ലിയോണ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള റെസിഡന്‍റ് വിസക്കാർക്കാണ് യുഎഇ മടങ്ങിവരാൻ അനുമതി നൽകിയിട്ടുള്ളത്. ആറ് മാസത്തിലധികം വിദേശത്ത് താമസിച്ചവര്‍ ഉള്‍പ്പെടെ സാധുതയുള്ള താമസ വിസയുള്ളവര്‍ക്കെല്ലാം 12ാം തീയതി മുതല്‍ യുഎഇയിലേക്ക് പ്രവേശിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha



























