Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

വിസ്‍മയങ്ങള്‍ ഒളിപ്പിച്ച എക്സ്പോ വേദി; കാഴ്ചകൾ കണ്ട് സൈക്കിള്‍‌ സവാരി നടത്തി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അടിസ്ഥാന സൗകര്യ നിര്‍മാണം പൂര്‍ത്തിയായെന്നും എക്സ്പോയ്‍ക്കായി ദുബൈ സജ്ജമായെന്നും ശൈഖ് മുഹമ്മദ്

13 SEPTEMBER 2021 11:13 AM IST
മലയാളി വാര്‍ത്ത

ലോകത്തെ ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ദുബായ് എക്സ്പോ 2020. ദുബായില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020നായി ലോകം മുഴുവനും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അങ്ങനെ വിസ്‍മയങ്ങള്‍ ഒളിപ്പിച്ച എക്സ്പോ വേദികളിലൂടെ സൈക്കിള്‍‌ സവാരി നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

കഴിഞ്ഞ ദിവസം ദുബായ് മീഡിയ ഓഫീസാണ് സൈക്കിള്‍ സവാരിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചെറു സംഘത്തോടൊപ്പം സൈക്കിളില്‍ എക്സ്പോ വേദിയിലൂടെ സഞ്ചരിക്കുന്ന ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും അധികം വൈകാതെ തന്നെ വൈറലായി.

വിസ്‍മയകരമായ അനുഭവമായിരിക്കും എക്സ്പോ 2020 എന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെടുകയുണ്ടായി. നേരത്തെ സെ‍പ്റ്റംബര്‍ ഒന്നിന് വേദികളിലെത്തിയ അദ്ദേഹം ഒരുക്കങ്ങള്‍ നേരിൽക്കണ്ട് വിലയിരുത്തുകയും ചെയ്തു. ഒരു മാസത്തെ കൗണ്ട്ഡൗണിനും അന്ന് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. അടിസ്ഥാന സൗകര്യ നിര്‍മാണം പൂര്‍ത്തിയായെന്നും എക്സ്പോയ്‍ക്കായി ദുബായ് സജ്ജമായെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു.

 

അതോടൊപ്പം തന്നെ ഏറ്റവും സുരക്ഷിതമായ രീതിയില്‍ എക്സ്പോ സംഘടിപ്പിക്കാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം യുഎഇയില്‍ കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതിനായി പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്‍തു.

കൂടാതെ ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ 190 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 25 ദശലക്ഷം സന്ദര്‍ശകരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇക്കാലയളവില്‍ അധികൃതർ പ്രതീക്ഷിക്കുന്നത്. 2020ല്‍ നടക്കേണ്ടിയിരിക്കുന്ന എക്സ്പോ കൊവിഡ് സാഹചര്യത്തിലാണ് ഈ വര്‍ഷം ഒക്ടോബറിലേക്ക് മാറ്റിവെച്ചത്. 2022 മാര്‍ച്ച്‌ 31നാണ് സമാപനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (1 hour ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (4 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (4 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (4 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (4 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (4 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (4 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (5 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (5 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (5 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (5 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (5 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (5 hours ago)

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ പോലീസുകാരന്റെ ഭാര്യയുടെ തൂങ്ങി മരണം,ഞെട്ടലിൽ  (5 hours ago)

Malayali Vartha Recommends