Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

നാലു ദിവസത്തെ വിസ റെഡി; മറ്റേതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വഴിയില്‍ യുഎഇയില്‍ ഇറങ്ങി ഒന്ന് കറങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത, യാത്രയ്ക്കാര്‍ക്കായുള്ള 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയുമായി ദുബായ് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ്

16 SEPTEMBER 2021 12:15 PM IST
മലയാളി വാര്‍ത്ത

ഒക്ടോബർ യുഎഇയ്ക്ക് ഏറെ നിർണായകമായ ഒരു മാസമാണ്. അധികൃതരെപോലെ തന്നെ പ്രവാസികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ കൊറോണക്കാലത്തും ലോകത്തെ ഒരു കുടക്കീഴിലാക്കി 126 രാജ്യങ്ങൾ പങ്കെടുക്കുന്ന ദുബായ് എക്സ്പോയും ടിട്വൻറി മത്സരങ്ങളും എല്ലാം ആരംഭിക്കാൻ ഇനി കുറച്ചുനാളുകൾ മാത്രമാണ് ഉള്ളത്. യാത്രക്കാരുടെ കുത്തൊഴുക്ക് പ്രതീക്ഷിക്കുന്നതിനാൽ തന്നെ വ്യത്യസ്‍തമായ ഒട്ടനവധി പാക്കേജുകളാണ് നല്കുവരുന്നത്. അത്തരത്തിൽ ഏറെ അശവസം നൽകുന്ന ഒരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്...

യുഎഇയിൽ ഒന്ന് ചുറ്റിനടക്കണമെന്ന് ആഗ്രഹിക്കാത്തവർ വളരെ വിരളമാണ്. അവർക്ക് ഒരു പ്രത്യേക വിസ നൽകുകയാണ് യുഎഇ. മറ്റേതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വഴിയില്‍ യുഎഇയില്‍ ഇറങ്ങി ഒന്ന് കറങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് രംഗത്ത് എത്തിയിരിക്കുകയാണ്. യാത്രയ്ക്കാര്‍ക്കായുള്ള 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയുമായാണ് അധികൃതര്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. യുഎഇയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനും എന്തെങ്കിലും ബിസിനസ് മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിനും മറ്റ് ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാണ് ട്രാന്‍സിറ്റ് വിസകള്‍ ഒരുക്കിയിട്ടുള്ളത്.

എന്നാൽ യുഎഇയിലേക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം ഉള്ള രാജ്യങ്ങളില്‍ നിന്നുള്ളവരും യുഎഇയിലേക്ക് വിസ വേണ്ടതില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവരും ഒഴികെയുള്ള യാത്രക്കാര്‍ക്കാണ് ട്രാന്‍സിറ്റ് വിസ ഏറെ പ്രയോജനം ചെയ്യുക. ഇവര്‍ക്ക് എളുപ്പത്തില്‍ യുഎഇയില്‍ സന്ദര്‍ശനം നടത്താന്‍ ഈ ട്രാന്‍സിറ്റ് വിസ ഉപകരിക്കുന്നതാണ്. അല്ലാത്ത പക്ഷം മുന്‍കൂട്ടി ടൂറിസ്റ്റ് വിസയോ വിസിറ്റ് വിസയോ എടുത്ത ശേഷം മാത്രമേ ഇവര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഈ വിസകളെ അപേക്ഷിച്ച് വളരെ ലളിതമാണ് ട്രാന്‍സിറ്റ് വിസ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നത്.

അതോടൊപ്പം തന്നെ ട്രാന്‍സിറ്റ് വിസ ലഭിക്കുന്നതിന് ആകെ വേണ്ടത് ഒറിജിനല്‍ പാസ്‌പോര്‍ട്ട്, തുടര്‍ യാത്രയ്ക്കുള്ള വിമാന ടിക്കറ്റ്, യുഎഇയിലെ ഒരു ഹോട്ടല്‍ റിസര്‍വേഷന്‍ എന്നിവയാണ്. തുടര്‍ യാത്രയ്ക്കുള്ള വിമാനം ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന്റെ എട്ട് മണിക്കൂറിനും 96 മണിക്കൂറിനുമിടയില്‍ യുഎഇയില്‍ നിന്ന് യാത്ര പുറപ്പെടുന്നതായിരിക്കണമെന്ന് നിബന്ധന നൽകിയിട്ടുണ്ട്. അതിനു പുറമെ, വിമാനം പുറപ്പെട്ട സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകുന്നതാവരുത് എന്നതാണ് മറ്റൊരു നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്.

 

കൂടാതെ യുഎഇ വഴി സര്‍വീസ് നടത്തുന്ന വിമാന കമ്പനിയെയാണ് ട്രാന്‍സിറ്റ് വിസയ്ക്കായി യാത്രക്കാര്‍ സമീപിക്കേണ്ടത്. ഇവിടെ 96 മണിക്കൂര്‍ നേരത്തേക്കുള്ള ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷ നല്‍കണം. യാത്ര തുടങ്ങുന്നതിനു മുമ്പ് തന്നെ ഇതിനുള്ള കാര്യങ്ങള്‍ ചെയ്തിരിക്കണം. ഇക്കാര്യത്തില്‍ ട്രാവല്‍ ഏജന്‍സികള്‍ക്കും നിങ്ങളെ സഹായിക്കാൻ സാധിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ മൊബൈല്‍ നമ്പറില്‍ അതിന്റെ സന്ദേശം ലഭിക്കുകയും ചെയ്യും. യുഎഇയിലെത്തിയ ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെ പാസ്‌പോര്‍ട്ട് ഓഫീസറെ കണ്ട് ബാക്കി നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തായാക്കാനും സാധിക്കുന്നതാണ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഘോഷത്തിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന്റെ വിരലുകള്‍ അറ്റുപോയി  (23 minutes ago)

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (1 hour ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (2 hours ago)

പുറംലോകം കാണണ്ടെന്ന വാശി.  (2 hours ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (3 hours ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (3 hours ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (3 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (3 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (3 hours ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (3 hours ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (3 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (4 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (4 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (4 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (4 hours ago)

Malayali Vartha Recommends