Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...


കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട വിദേശത്തുള്ള പ്രവാസികൾക്കും സംസ്ഥാനത്തിനു പുറത്തുള്ള മലയാളി പ്രവാസികൾക്കും ആശ്വാസമായി നോർക്കയുടെ ഈ സഹായ പദ്ധതികൾ

17 SEPTEMBER 2021 11:34 AM IST
മലയാളി വാര്‍ത്ത

പ്രവാസികളെ നിങ്ങൾക്ക് അറിയാമോ? നിങ്ങൾക്ക് വേണ്ടി നോർക്ക അവതരിപ്പിക്കുന്ന വായ്പയും വിവാഹത്തിന് പണവും അങ്ങനെ ഒത്തിരി സേവനങ്ങൾ ഒരുക്കിയിരിക്കുന്നു. ഈ കൊറോണക്കാലത്ത് പ്രതിസന്ധിയിൽ അകപ്പെട്ട് ഉഴലുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന സേവനങ്ങൾ തന്നെയാണ് നോർക്കയുടെ ഭാഗത്തുനിന്നും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട വിദേശത്തുള്ള പ്രവാസികൾക്കും സംസ്ഥാനത്തിനു പുറത്തുള്ള മലയാളി പ്രവാസികൾക്കും ആശ്വാസമാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ തൊഴിൽ നൈപുണ്യ വികസനത്തിനും സംരംഭകത്വ സഹായത്തിനുമായി വിവിധ പദ്ധതികളാണ് നോർക്ക സജ്ജമാക്കിയിരിക്കുന്നത് .

ജോലി നഷ്ടപ്പെട്ടവർ, അപകടങ്ങളിലോ മറ്റോ അംഗഭംഗം വന്നവർ, പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ് ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ, പ്രവാസി പെൻഷൻ തുടങ്ങിയ സഹായ പദ്ധതികളാണ് ഉള്ളത്. മലയാളികളിൽ വലിയൊരു വിഭാഗം വിവിധ രാജ്യങ്ങളിലായി ജോലി ചെയ്യുന്നു. എന്നാൽ നോർക്കയുടെ പല സേവനങ്ങളും ഇവരിലേക്ക് കാര്യക്ഷമമായി എത്തുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

സ്വയം സംരംഭം തുടങ്ങാൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത (പേൾ). കുടുംബ ശ്രീയുടെ ജില്ലാമിഷൻ വഴി നടപ്പാക്കുന്ന പദ്ധതിയാണിത് . രണ്ടു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭിക്കും. അർഹതയുള്ളവർ ഇവരാണ് അവിദഗ്ധ തൊഴിൽ മേഖലകളിൽ നിന്നുള്ളവർ, കുറഞ്ഞ വരുമാനപരിധിയിൽ വരുന്ന പ്രവാസി കേരളീയർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കാണ് .

പദ്ധതിയുടെ അടിസ്ഥാനത്തിൽ ചെറുകിട സംരംഭങ്ങൾ തുടങ്ങുവാൻ വ്യക്തിഗത വായ്പകൾ ഉണ്ട് . അപേക്ഷകർ കുറഞ്ഞത് 2 വർഷമെങ്കിലും പ്രവാസിയായിരിക്കണം. 2 ലക്ഷം വരെയുള്ള പലിശരഹിതവായ്പ ലഭിക്കും.

കുറഞ്ഞത് 6 മാസമെങ്കിലും അയൽക്കൂട്ട അംഗത്വമുള്ള വ്യക്തിക്കോ വ്യക്തിയുടെ കുടുംബാംഗത്തിനോ, കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഏതെങ്കിലും സഹകരണ സംഘങ്ങളിലോ അംഗമായവർക്കാണ് അപേക്ഷിക്കാo . കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവർക്കും അപേക്ഷിക്കാം. . അതത് തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീയുടെ ഓഫിസിൽ നിന്നോ കുടുംബശ്രീ വെബ്സൈറ്റ് ലിങ്കിൽ നിന്നോ അപേക്ഷാ ഫോം ലഭിക്കുന്നതാണ്.

സംസ്ഥാന സർക്കാർ കെഎസ്ഐഡിസി (ഇൻഡസ്ട്രിയൽ ഡെവലപ്മന്റ് കോർപറേഷൻ)യുടെ നേതൃത്വത്തിൽ കേരളപ്രവാസികൾക്കായി നടപ്പാക്കുന്ന സംരംഭകത്വ സഹായ പദ്ധതിയാണ് പ്രവാസി ഭദ്രത (മെഗാ). പലിശ സബ്സിഡിയായി നൽകും. 25 ലക്ഷം മുതൽ 2 കോടി വരെയാണ് വായ്പ കിട്ടും .

ലോൺ അപേക്ഷകൾ കെഎസ്ഐഡിസി അനുവദിച്ചു കഴിഞ്ഞാൽ പലിശ സബ്സിഡിക്കായി നോർക്ക റൂട്ട്സിലേക്ക് സമർപ്പിക്കാം . 8.2 ശതമാനം മുതൽ 8.75 ശതമാനം വരെ പലിശ ഈടാക്കുന്ന വായ്പകളിൽ ആദ്യ നാല് വർഷം 5 ശതമാനം മാത്രം ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കി ബാക്കി 3.25 ശതമാനം മുതൽ 3.75 ശതമാനം വരെ പലിശ ഇനത്തിൽ സബ്സിഡിയായി തിരികെ നൽകും. വിവരങ്ങൾക്ക് ഫോൺ–1800 890 1030.

തിരിച്ചു വന്ന പ്രവാസികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സ വിവാഹം, മരണം, വീൽ ചെയർ, ക്രച്ചസ് തുടങ്ങിയവ ഉൾപ്പെടെയുള്ളവയ്ക്കുള്ള ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സാന്ത്വന.

മരണാനന്തര സഹായമായി ഒരു ലക്ഷം രൂപ, വിവാഹത്തിന് 15000 രൂപ, ഗുരുതര രോഗങ്ങൾക്കായി 50,000 രൂപ എന്നിങ്ങനെ വിവിധ രൂപത്തിലാണ് ധനസഹായ പദ്ധതി. വരുമാനപരിധി ഒന്നര ലക്ഷത്തിനു താഴെയുള്ളവരും, പ്രവാസം നിർത്തിയിട്ട് 10 വർഷത്തിലധികമായിട്ടില്ലാത്തവർക്കും നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ കുടുംബങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന പദ്ധതിയാണ് പ്രവാസി തണൽ.

കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ 18 വയസ്സിനു മുകളിലുള്ള അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക വഴി 25000 രൂപ ഒറ്റത്തവണയായി ധനസഹായം ലഭിക്കും. നോർക്ക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.അപ്പോൾ ഈ കാര്യങ്ങൾ ഓർക്കുമല്ലോ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...  (17 minutes ago)

കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ  (24 minutes ago)

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (3 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (4 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (4 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (4 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (4 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (4 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (4 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (4 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (5 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (6 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (6 hours ago)

Malayali Vartha Recommends