ഗോള്‍ഡന്‍ വിസ വേണോ? അതെ, മമ്മൂട്ടിയും മോഹൻലാലും സ്വീകരിച്ച അതേ ഗോൾഡൻ വിസ! അഞ്ച് വര്‍ഷത്തേക്കും പത്ത് വര്‍ഷത്തേക്കും എന്ന വിധത്തിൽ രണ്ട് തരം വിസകളാണ് ഗോള്‍ഡന്‍ വിസകൾ, പുറമെ വമ്പൻ ആനുകൂല്യങ്ങൾ, ചെയ്യേണ്ടത് ഇത്രമാത്രം

കൊറോണ വ്യാപനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒട്ടനവധി പദ്ധതികളാണ് യുഎഇ സർക്കാർ ഒരുക്കിയത്. അതിൽ ഏറ്റവും മികച്ച ഒന്നാണ് യു എ ഇ സര്‍ക്കാര്‍ 2019ല്‍ ആവിഷ്കരിച്ച ഗോള്‍ഡന്‍ വിസ. അഞ്ച് വര്‍ഷത്തേക്കും പത്ത് വര്‍ഷത്തേക്കും എന്ന വിധത്തിൽ രണ്ട് തരം വിസകളാണ് ഗോള്‍ഡന്‍ വിസയ്ക്കു കീഴില്‍ നല്‍കുന്നത്. ഇതുപ്രകാരം വിദേശത്തു നിന്നുള്ളവര്‍ക്ക് ഒരു സ്പോണ്‍സറിന്റെ ആവശ്യമില്ലാതെ തന്നെ യു എ ഇയില്‍ താമസിച്ച് പഠിക്കുവാനും ജോലി ചെയ്യുവാനും സാധിക്കുന്നതായിരിക്കും. എന്നാല്‍ മറ്റുവിസകളെ പോലെ ചുമ്മാ ചെന്ന് ചോദിച്ചാല്‍ ഉടനെ ഗോള്‍ഡന്‍ വിസ കിട്ടും എന്ന് പ്രതീക്ഷിക്കരുത്. ചില യോഗ്യതകള്‍ ഉള്ളവര്‍ക്കു മാത്രമേ ഗോള്‍ഡന്‍ വിസ ലഭ്യമാകുകയുള്ളു. ആ യോഗ്യതകളാണ് പറയാൻ പോകുന്നത്....
ഏറെ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പ്രധാനമായും വ്യവസായികളെ ഉദ്ദേശിച്ചാണ് ഗോള്‍ഡന്‍ വിസ രൂപകൽപന ചെയ്തിട്ടുള്ളത്. ഒരു കോടി ആസ്ട്രേലിയന്‍ ഡോളര്‍ യു എ ഇയില്‍ നിക്ഷേപിക്കുന്ന ഏതൊരു വ്യവസായിക്കും 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കുവന്‍ സാധിക്കുനഥാൻ. എന്നാല്‍ ഈ നിക്ഷേപ തുകയില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം 60 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും ഈ തുക ആര്‍ക്കും കടം കൊടുത്തതാകാന്‍ പാടില്ലെന്നും നിബന്ധന നൽകിയിട്ടുണ്ട്. നിക്ഷേപ തുക അസറ്റ്സ് ആണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തവും നിക്ഷേപകന് തന്നെയായിരിക്കും. ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്കെങ്കിലും ഈ നിക്ഷേപം പിന്‍വലിക്കാന്‍ പാടില്ല എന്നതും ഓർത്തുകൊള്ളുക. എന്നാൽ 10 വര്‍ഷത്തെ വിസയില്‍ വേണമെങ്കില്‍ ബിസിനസ് പാര്‍ട്ണര്‍മാരെയും കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുനാടാണ്. ഇത്തരത്തിൽ ഉൾപ്പടെയുത്തുന്നവർ ഓരോരുത്തരും ഒരു കോടി ആസ്ട്രേലിയന്‍ ഡോളര്‍ വീതം പ്രത്യേകം നിക്ഷേപിക്കുകയും ചെയ്യണം. അഞ്ച് വര്‍ഷത്തെ വിസയ്ക്കും ഏതാണ്ട് ഇതേ നിബന്ധനകള്‍ തന്നെയാണെങ്കിലും ഒരു കോടിക്ക് പകരം 50 ലക്ഷം ആസ്ട്രേലിയന്‍ ഡോളറിന്റെ നിക്ഷേപം നടത്തിയാല്‍ മതിയാകും എന്ന വ്യത്യാസം ഉണ്ട്.
അതോടൊപ്പം തന്നെ ഇത്തരം വ്യവസായികളല്ലാതെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് പ്രത്യേക കഴിവുകളുള്ള പൗരന്മാര്‍ക്കാണ്. ഇതില്‍ കലാകാരന്മാര്‍ ഡോക്ടറേറ്റ് നേടിയവര്‍ ഗവേഷകര്‍, ശാസ്ത്രജ്‌ഞര്‍ എന്നിവര്‍ ഉള്‍പ്പെടുന്നുണ്ട്. അവരുടെ അതാത് ഡിപാര്‍ട്ട്മെന്റുകള്‍ നല്‍കുന്ന അക്രഡിറ്റേഷന്‍ പരിശോധിച്ച ശേഷം ഇവര്‍ക്ക് വിസ അനുവദിക്കുന്നതാണ്. ഇവര്‍ക്കു വേണമെങ്കില്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും ഗോള്‍ഡന്‍ വിസയുടെ കീഴില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയും ചെയ്യും. ലോകത്തിലെ മികച്ച് 500 യുണിവേഴ്സിറ്രികലില്‍ നിന്നും ഡോക്ടറേറ്റ് നേടിയ വ്യക്തികള്‍ക്കും ഗോള്‍ഡന്‍ വിസയ്ക്കു അപേക്ഷിക്കാൻ സാധിക്കുന്നതാണ്. എന്നാല്‍ ഇത്തരക്കാര്‍ യു എ ഇ സര്‍ക്കാരിന് താത്പര്യമുള്ള വിഷയത്തില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും ലോകത്തില്‍ അറിയപ്പെടുന്ന മാസികകളില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടവരും ആയിരിക്കണം എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.
മാത്രമല്ല, പൊതുപരീക്ഷയില്‍ കുറഞ്ഞത് 95 ശതമാനമെങ്കിലും മാര്‍ക്ക് വാങ്ങി പാസായ വിദ്യാര്‍ത്ഥികള്‍ക്കും യു എ ഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നതാണ്. അഞ്ച് വര്‍ഷത്തെ വിസയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. താമസത്തിനും മറ്റും അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സാധിച്ചാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും ഇതേ വിസയുടെ കീഴില്‍ കൊണ്ടു വരാന്‍ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം തന്നെ യു എ ഇയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്കു അപേക്ഷിക്കാവുന്നതാണ്.
ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ:
ഗോള്‍ഡന്‍ വിസ എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് യു എ ഇ സര്‍ക്കാരിന്റെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ (ഐ സി എ) വെബ്സറ്റ് വഴിയോ ജനറല്‍ ഡയറക്‌ട്റേറ്റ് ഒഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആര്‍ എഫ് എ) വഴിയോ അപേക്ഷിക്കാവുന്നതാണ്. ഐ സി എ വഴി ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. ഇതുകൂടാതെ ജി ഡി ആര്‍ എഫ് എ വഴി ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും അപേക്ഷിക്കാന്‍ സാധിക്കും.
https://www.facebook.com/Malayalivartha


























