സൗദിയിലെത്തുന്ന മുഴുവന്‍ യാത്രക്കാരും തവക്കല്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം; യാത്രക്ക് മുന്നേ ഇക്കാര്യങ്ങൾ വിമാനക്കമ്പനി പരിശോധിച്ചിരിക്കണം, ഇല്ലെങ്കിൽ അവർക്കെതിരെ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

സൗദിയിലെത്തുന്ന സന്ദര്‍ശകരടക്കമുള്ള മുഴുവന്‍ യാത്രക്കാരും തവക്കല്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. യാത്രക്കാരെ കൊണ്ടു വരുന്ന വിമാനക്കമ്പനികള്‍ ഇക്കാര്യം യാത്രക്ക് മുന്നേ ഉറപ്പു വരുത്തണം. സൗദിയിലെത്തി എട്ടു മണിക്കൂറിനകം ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.
രാജ്യത്ത് എത്തുന്ന യാത്രക്കാരില്‍ പലരും തവക്കല്‍നാ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ഇനി മുതല്‍ യാത്രക്ക് മുന്നേ എല്ലാ യാത്രക്കാരും ഫോണില്‍ തവക്കല്‍നാ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. വിമാനത്തില്‍ കയറും മുന്നേ വിമാനക്കമ്പനി ഇക്കാര്യം ഉറപ്പു വരുത്തണം. സൗദിയിലെത്തിയ ശേഷം 8 മണിക്കൂറിനുള്ളില്‍ ആപ്പില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മതി.
സൗദിയിലെത്തുന്നവരുടെയും താമസിക്കുന്നവരുടേയും ആരോഗ്യ സ്ഥിതി കാണിക്കുന്ന ആപ്ലിക്കേഷനാണ് തവക്കല്‍നാ. വിവിധ ആരോഗ്യ സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്. സൗദിയിലെത്തുന്ന സന്ദര്‍ശന വിസക്കാര്‍ക്കും പുതിയ വിസക്കാര്‍ക്കും വിമാനത്താവളത്തില്‍ തന്നെ നിശ്ചിത തുക നല്‍കിയാല്‍ സിം കാര്‍ഡ് ലഭിക്കും. ഇതുപയോഗിച്ച് തവക്കല്‍നാ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
സൗദിയിലേക്കുള്ള ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് മുമ്പ് യാത്രക്കാരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാനും ഗാക്കയുടെ നിര്‍ദേശമുണ്ട്. തവക്കല്‍നാ, ഖുദൂം പ്ലാറ്റ്ഫോമുകള്‍ വഴി ആരോഗ്യ സ്ഥിതി പരിശോധിക്കാം. ഇതിന് ശേഷം യാത്രക്കാര്‍ക്ക് ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്നതിനുള്ള ഫോം നല്‍കണം.
ഇത് സൗദിയിലിറങ്ങിയ ശേഷം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വാങ്ങിവെക്കും. തവക്കല്‍നാ സൗദിയിലെത്തി എട്ടു മണിക്കൂറിനകം ഉപയോഗിക്കുമെന്ന സത്യവാങ്മൂലവും പുതിയ ഫോമിലുണ്ടാകും. ഫലത്തില്‍, യാത്രക്ക് മുന്നേ കാര്യങ്ങള്‍ വിമാനക്കമ്പനി പരിശോധിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും.
https://www.facebook.com/Malayalivartha


























