കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; പരമാവധി യാത്രക്കാരുടെ പരിധി വര്‍ധിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ച് വ്യോമയാന വകുപ്പ്, പ്രവര്‍ത്തനശേഷി വര്‍ധിപ്പിച്ചാല്‍ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ഡി.ജി.സി.എ

ഗൾഫ് രാഷ്ട്രങ്ങൾ വിലക്കുകൾ നീക്കി വിമാനസർവീസുകൾ ആരംഭിരിക്കുകയാണ്. എന്നാൽ കടുത്ത നിബന്ധനകൾക്ക് പിന്നാലെ കഴുത്തറുപ്പൻ നിരക്ക് ഏർപ്പെടുത്തുന്നതും പ്രവാസികൾക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്. ഇപ്പോഴിതാ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന പരമാവധി യാത്രക്കാരുടെ പരിധി വര്‍ധിപ്പിക്കണമെന്ന് മന്ത്രിസഭയോട് ആവശ്യം ഉന്നയിച്ച് വ്യോമയാന വകുപ്പ്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിച്ചാല്‍ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ഡി.ജി.സി.എ നിവേദനത്തില്‍ അറിയിക്കുകയുണ്ടായി .
അതോടൊപ്പം തന്നെ നിലവില്‍ പ്രതിദിനം 10,000 ഇന്‍കമിങ് യാത്രക്കാര്‍ക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് കുതിച്ചുയറുകയുണ്ടായി. സീറ്റുകള്‍ കുറവായതിനാലാണ് ടിക്കറ്റ് നിരക്ക് വര്‍ധിച്ചത്.60,000 രൂപക്ക് മുകളിലാണ് ഇന്ത്യയില്‍നിന്ന് ഇപ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് എന്നത്. ഇതുതന്നെ നിലവിൽ ലഭിക്കാനും ബുദ്ധിമുട്ടാണ് .
കൂടാതെ ടിക്കറ്റ് വിതരണം ചെയ്ത് നിമിഷങ്ങള്‍ക്കകം തീരുകയാണ്. ഉയര്‍ന്ന നിരക്ക് നല്‍കിയാണ് അത്യാവശ്യക്കാര്‍ കുവൈത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ട്രാവല്‍സുകളുടെ ബള്‍ക് ബുക്കിങ്ങാണ് ഇതിന് കാരണമായി ചൂട്ടിക്കാട്ടുന്നത്. കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കാന്‍ നിയന്ത്രണം കാരണം വിമാനക്കമ്പനികള്‍ക്ക് സാധിക്കുന്നുമില്ല. ഇത് കടുത്ത പ്രതിസന്ധിയാണ് ഉയർത്തുന്നത്.
https://www.facebook.com/Malayalivartha


























