ദുബായില്‍ എല്ലാ കമ്പനികളും ഉച്ചവിശ്രമ നിയമം പാലിച്ചതായി തൊഴില്‍ മന്ത്രാലയം

ദുബായില്‍ നൂറു ശതമാനം കമ്പനികളും ഉച്ചവിശ്രമ നിയമം പാലിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ തൊഴിലാളി കാര്യ സ്ഥിരം സമിതി അറിയിച്ചു. ജൂണ്‍ 15 മുതല്‍ ജൂലൈ 30 വരെയുള്ള കാലയളവില്‍ 9662 പരിശോധനകള്‍ നടത്തിയാണ് നിയമം പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തി.കടുത്ത ചൂടില്‍നിന്ന് രക്ഷ നേടാന്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ച വിശ്രമം നല്‍കണമെന്നാണ് നിയമം.
സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുംവിധം തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുവരെയാണ് ജോലിക്ക് ഇടവേള നല്‍കേണ്ടത്. ഈ സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമൊരുക്കണം. കുടിവെള്ളവും ലഭ്യമാക്കണമന്നും നിയമമുണ്ട്. ദുബായിലെ എല്ലാ കമ്പനികളും നിയമം പാലിച്ചതായി പരിശോധനയില്‍ വ്യക്തമായതായി സമിതി ചെയര്‍മാനും താമസകുടിേയറ്റ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
ദുബായിയെ 35 വിഭാഗമാക്കി തിരിച്ചായിരുന്നു പ്രതിദിന പരിശോധന. തൊഴിലാളികളുടെ അവകാശവും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് ബോധവല്‍കരണ പരിപാടികളും നടത്തിയിരുന്നു. 2005ലാണ് രാജ്യത്ത് ഉച്ചവിശ്രമം തുടങ്ങിയത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ആളൊന്നിന് 5000 ദിര്‍ഹം വീതമാണ് പിഴ. ശക്തമായ നിയമവും കര്‍ശന പരിശോധനയുമാണ് നിയമലംഘനം തുടച്ചുനീക്കാന്‍ സഹായകമായത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha