യുഎഇയിൽ 91.93 ശതമാനം പേര്‍ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു; ആകെ 19,445,872 ഡോസ് വാക്സീന്‍ രാജ്യത്താകെ വിതരണം ചെയ്തു

യുഎഇയിൽ ജനസംഖ്യയുടെ 91.93 ശതമാനം പേര്‍ക്ക് കോവിഡ് വാക്സീന്റെ ആദ്യ ഡോസ് നല്‍കിയാതായി റിപ്പോർട്ട്. 81.08 ശതമാനത്തിന് രണ്ടു ഡോസ് വാക്സീനും നല്‍കിയെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇന്ന് ആകെ 33,216 ഡോസ് വാക്സീനാണ് വിതരണം ചെയ്തത്. ഇതോടെ ആകെ 19,445,872 ഡോസ് വാക്സീന്‍ രാജ്യത്താകെ വിതരണം ചെയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ യുഎഇയില്‍ 3,68,242 പേര്‍ക്ക് കൂടി പിസിആര്‍ പരിശോധന നടത്തിയതോടെ ആകെ കോവിഡ് പരിശോധന 80.2 ലക്ഷത്തിലേറെ ആയതായി അധികൃതര്‍ വ്യക്തമാക്കി. കോവിഡ്19 പ്രോട്ടോകോള്‍ പിന്തുടരുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
അതേസമയം യുഎഇയിൽ വീണ്ടും ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 391 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം തന്നെ 505 പേര്‍ രോഗമുക്തി നേടിയതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രണ്ടു പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
കൂടാതെ 732,690 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,24,446 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2075 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടയുകയും ചെയ്തു. 6,169 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ന് 368,242 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 80.02 മില്യണ്‍ പരിശോധനകളാണ് യുഎഇയില്‍ ഇതുവരെ നടത്തിയിട്ടുള്ളത്.
അതേസമയം 0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാള്‍ രണ്ട് ശതമാനം കുറവാണിത് രേഖപ്പെടുത്തുന്നത്. യുഎഇയില്‍ കോവിഡ് വാക്സിനേഷന്‍ വര്‍ധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതർ വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം തന്നെ യുഎഇയില്‍ 80 ശതമാനത്തിലധികം പേരും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























