Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...


വി ഡി സതീശന്റെ ചിറകരിയാനുള്ള ടീമിൻറെ കുതന്ത്രങ്ങൾക്ക് ഫലപ്രാപ്തി... ഇനി കോൺഗ്രസ് ടീമിൻറെ കൈയിലെ കളി പാവയായി മാറാനാണ് സാധ്യത.. അത് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം..


വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...

പരീക്ഷ പ്രവാസികൾക്ക് വെല്ലുവിളിയാവും; സൗദിയിൽ തൊഴിൽ നൈപുണ്യം പരിശോധിക്കാൻ നൈപുണ്യ പരീക്ഷകളുമായി അധികൃതർ, പുതിയ വിസകളിൽ വരുന്നവർക്ക് സ്വന്തം നാടുകളിൽ വെച്ച് തന്നെ ഈ നൈപുണ്യ പരീക്ഷ നടത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അധികൃതർ

20 SEPTEMBER 2021 03:10 PM IST
മലയാളി വാര്‍ത്ത

പ്രവാസി ജീവനക്കാർക്ക് സൗദിയിൽ തൊഴിൽ നൈപുണ്യം പരിശോധിക്കാൻ നൈപുണ്യ പരീക്ഷകളുമായി അധികൃതർ ഒരുങ്ങുകയാണ്. ഓരോരുത്തരുടേയും ഇഖാമയിൽ രേഖപ്പെടുത്തിയിട്ടുള്ള തൊഴിൽ മേഖലയിൽ അവർക്ക് കഴിവുണ്ടോ എന്ന കാര്യം പരിശോധിച്ച് അറിയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരീക്ഷ നടത്തുന്നത്. എന്നാൽ പ്രവാസികൾക്ക് കടക്കാനുള്ള കടമ്പകൾ ഏറെയാണ്...

സൗദിയിൽ തൊഴിൽ മേഖലയുടെ കാര്യക്ഷമത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാലാക്കുന്നത്. രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളിക്ക് അയാളുടെ ഇഖാമയിലുള്ള പ്രഫഷനിൽ വൈദഗ്ധ്യമുണ്ടോ എന്ന് പരിശോധിക്കലാണ് പരീക്ഷയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്നിക്കൽ ആന്‍ഡ് വൊക്കേഷണൽ ട്രെയിനിങ്ങിന്‍റെ മേൽനോട്ടത്തിലാണ് പരീക്ഷ ഏർപ്പെടുത്തുക. തിയറി പരീക്ഷകളിൽ ഭൂരിഭാഗവും കമ്പ്യൂട്ടറിലാണ് നടത്തുക. ഓരോ തൊഴിൽ മേഖലകളിലെയും ഏറ്റവും പുതിയ മാറ്റങ്ങൾ ഉൾപ്പെടെ പരീക്ഷയിൽ ചോദ്യങ്ങളായി ഉൾപ്പെടുത്തും. അതോടൊപ്പം തൊഴിലിൽ പ്രായോഗിക കഴിവുണ്ടോ എന്ന കാര്യവും ഇതിലൂടെ അന്വേഷിക്കുന്നതാണ്.

കൂടാതെ പുതിയ വിസകളിൽ വരുന്നവർക്ക് സ്വന്തം നാടുകളിൽ വെച്ച് തന്നെ ഈ നൈപുണ്യ പരീക്ഷ നടത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസം മുതൽ പരീക്ഷ നടത്തുന്നതാണ്. ആദ്യഘട്ടത്തിൽ 500 ൽ കൂടുതൽ തൊഴിലാളികളുളള വലിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാകും സ്കിൽ ടെസ്റ്റ് ഉണ്ടാകുക. 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് ഒക്‌ടോബർ ഒന്നു മുതലൽ പരീക്ഷ ആരംഭിക്കുന്നതാണ്.

അതോടൊപ്പം തന്നെ ആറു മുതൽ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് നവംബർ മൂന്നു മുതലാണ് പരീക്ഷ ആരംഭിക്കുക. ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള ബി വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് ഡിസംബർ ഒന്നു മുതലും തൊഴിൽ യോഗ്യതാ പരീക്ഷ നടപ്പാക്കുന്നതായിരിക്കും.

അതേസമയം പുതിയ നൈപുണ്യ പരീക്ഷ പതിറ്റാണ്ടുകളായി രാജ്യത്ത് ജോലി ചെയ്തുവരുന്ന പ്രവാസികൾക്ക് വലിയ വെല്ലുവിളിയായി മാറുമെന്നതിൽ സംശയമില്ല. അവർക്ക് സ്വന്തം തൊഴിലുകളിൽ പ്രായോഗിക ജ്ഞാനം വേണ്ടുവോളമുണ്ടാവുമെങ്കിലും തിയറി പരീക്ഷ അത്ര എളുപ്പമാവില്ല എന്ന ഒരു വിലയിരുത്തലാണ് പലയിടത്ത് നിന്നും ഉയരുന്നത്. പലരും തങ്ങളുടെ ജോലികളിൽ പ്രൊഫഷനൽ യോഗ്യത ഉള്ളവരല്ല എന്നതു തന്നെയാണ് മുഖ്യ കാരണം.

 

നേരത്തേ പ്രഫഷനൽ പരീക്ഷകൾ പാസ്സായവരാണെങ്കിൽ പോലും മേഖലയിലെ പുതിയ വിവരങ്ങൾ ഇവർ അറിഞ്ഞിരിക്കണമെന്നില്ല. അതോടൊപ്പം തന്നെ കംപ്യൂട്ടർ ഉപയോഗിച്ചാണ് തിയറി പരീക്ഷ എന്നതിനാൽ പലർക്കും ഇതും കടുത്ത വെല്ലുവിളിയാവും. രാജ്യത്തെ എഞ്ചിനീയറിംഗ്‌ മേഖലയിലുള്ളവർക്ക് നൈപുണ്യ പരീക്ഷാ സമ്പ്രദായം നേരത്തേ തന്നെ നടപ്പിലാക്കിയിരുന്നു. ഇതൊക്കെയും പല പ്രവാസികളും ഏറെ വേദനയോടെയാണ് പങ്കുവയ്ക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (2 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (5 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (7 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (10 minutes ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (12 minutes ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (14 minutes ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (15 minutes ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (17 minutes ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (21 minutes ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (22 minutes ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (24 minutes ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (28 minutes ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (33 minutes ago)

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...  (39 minutes ago)

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...  (1 hour ago)

Malayali Vartha Recommends