ലോകത്ത് ഏറ്റവും കൂടുതല്‍ പേര് കാണാനായി ആഗ്രഹിക്കുന്ന സ്ഥലം ബുര്‍ജ് ഖലീഫ; ലോകത്തെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട സ്ഥലം ഇതാണ്, രണ്ടാം സ്ഥാനത്ത് പാരിസിലെ ഈഫല്‍ ടവറും
ലോകത്ത് ഏറ്റവും കൂടുതല്‍ പേര് കാണാനായി ആഗ്രഹിക്കുന്ന സ്ഥലം ബുര്‍ജ് ഖലീഫയാണെന്ന് റിപ്പോർട്ട്. ഗൂഗ്ളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഡംബര യാത്രാ കമ്പനിയായ 'കുയോനി' തയാറാക്കിയ റാങ്കിങ്ങിലാണ് ഒന്നാം സ്ഥാനത്തെത്തി നിൽക്കുന്നത്.
അതോടൊപ്പം തന്നെ ലോകത്തെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട സ്ഥലം ബുര്‍ജ് ഖലീഫയാണ്. ഇത് ആകെ യാത്രാലക്ഷ്യങ്ങള്‍ തേടി നടന്ന സെര്‍ച്ചുകളുടെ 37.5 ശതമാനമാണ് എന്നാണ് കണക്ക്. ഇന്ത്യ, സ്വിറ്റ്സര്‍ലന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്തോനേഷ്യ, ഫിജി, തുര്ക്മെനിസ്താന് എന്നിവിടങ്ങളിലെല്ലാം ബുര്‍ജാണ് മുന്നിട്ടുനില്‍ക്കുന്നത്.
കൂടാതെ നേരത്തേ ഇന്ത്യയുടെ താജ്മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതല്‍ മോഹിപ്പിച്ച നിര്‍മിതി എന്നത്. എന്നാൽ പുതിയ പഠനത്തില്‍ ഇത് നാലാം സ്ഥാനത്താണ് നിൽക്കുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പാരിസിലെ ഈഫല്‍ ടവറും മൂന്നാമത് പെറുവിലെ മാച്ചുപിച്ചുവുമാണ്. ബ്രിട്ടന്, അയര്‍ലന്‍ഡ്, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്യപ്പെട്ടത് ഈഫല്‍ ടവറാണ്. സ്പെയിന്, ചിലി, മെക്സികോ എന്നിവിടങ്ങളിലാണ് മാച്ചുപിച്ചുവിനോട് ഇഷ്ടക്കാര്‍ കൂടുതല്‍.
https://www.facebook.com/Malayalivartha