50 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം
ഖത്തറില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നു. ഖത്തര്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഡോസ് വാക്സിനെടുത്ത് എട്ട് മാസം പൂര്‍ത്തിയാക്കിയ അമ്ബത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പ് നല്കിത്തുടങ്ങുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഉയര്‍ന്ന രോഗ സാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് നല്കുന്ന നടപടികള്‍ക്ക് സെപ്തംബര്‍ 15 മുതലാണ് ഖത്തര്‍ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ഫൈസര്‍ ബയോഎന്‍ടെക്, മോഡര്‍ന എന്നീ വാക്സിന് കുത്തിവെപ്പുകളെടുത്തിട്ടുള്ള ഉയര്‍ന്ന രോഗ സാധ്യതയുള്ള വിഭാഗങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha