Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ദുബായ് എക്സ്പോ 2020; സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായുള്ള ദേശീയ അഭിമാനം, സന്ദർശകരുടെ ഒഴുക്ക് തുടരുന്നു, ഏവരും കണ്ടിരിക്കേണ്ട 10 വിസ്മയങ്ങൾ, കാണാം ഈ വിസ്മയ കാഴ്ച്ചകൾ

02 OCTOBER 2021 04:39 PM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ ഹൃദയമായി മാറുകയാണ് ദുബായ് എക്സ്പോ 2020. ദുബായ് ഭരണാധികാരി പറഞ്ഞതുപോലെ ആറു മാസം നീണ്ടുനിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിപാടിക്ക് കഴിഞ്ഞ 10 വർഷം നമ്മൾ നടത്തിയ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായുള്ള ദേശീയ അഭിമാനമാണ് ഇത്. യാത്രക്കാരുടെ കുത്തൊഴുക്കാൻ ഇവിടേക്ക് അനുഭവപ്പെടുന്നത്. ഈ ഹൃദയത്തിലേക്ക് നിങ്ങൾ എത്തിച്ചേരുമ്പോൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളാണ് പറയാൻ പോകുന്നത്....


അ​ൽ വ​സ്​​ൽ പ്ലാ​സ

ദുബായ് എ​ക്​​സ്​​പോ​ 2020യു​ടെ 'ഹൃ​ദ​യം', 'കി​രീ​ട​ത്തി​ലെ മു​ത്ത്' എന്നിങ്ങനെ അ​റി​യ​പ്പെ​ടു​ന്ന നി​ർ​മി​തി​യാ​ണ്​ അ​ൽ വ​സ്​​ൽ പ്ലാ​സ. മൂ​ന്ന്​ വലിയ പ​വ​ലി​യ​നു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ന​ഗ​രി​യു​ടെ കേ​ന്ദ്ര​ബി​ന്ദു എന്ന് തന്നെ പറയാം. മേ​ള​യി​ലെ ഏ​റ്റ​വു സു​പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ ഇ​വി​ടെ​യാ​യി​രി​ക്കും നടക്കുക. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഉ​ദ്​​ഘാ​ട​ന ച​ട​ങ്​ അ​ര​ങ്ങേ​റി​യ ഇ​വി​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളും ന​ട​ക്കുന്നതാണ്.

വ​ലി​യ പ്ര​വേ​ശ​ന ക​വാ​ടം

എ​ക്​​സ്​​പോ​ കാണാൻ എത്തുന്ന സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​ന്ന​ത്​ ഈ ​കൂ​റ്റ​ൻ ഗേ​റ്റാ​ണ്. ഉ​യ​ര​വും വ്യ​ത്യ​സ്​​ത​മാ​യ രൂ​പ​ക​ൽ​പ​ന​യും ആരെയും അല്പമൊന്ന് അമ്പരപ്പിലാഴ്ത്തും. ഏവരുടെയും ആകർഷണ കേന്ദ്രം. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ എ​ക്​​സ്​​പോ ഓ​ർ​മ​ക്ക്​ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ഏ​റ്റ​വും യോ​ജി​ച്ച സ്​​ഥ​ലംകൂടിയാകുന്നു ഇത്.

ഓ​പ​ർ​ചു​നി​റ്റി പ​വ​ലി​യ​ൻ

എ​ക്​​സ്​​പോ​യു​ടെ സ​ബ്​ തീ​മു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താണ് ഇത്. വ​രും ത​ല​മു​റ​ക്ക് മി​ക​ച്ച ഭാ​വി സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​ണ്​ ഈ പ​വ​ലി​യ​ൻ തീം ​ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ അ​വ​സ​ര​ങ്ങ​ളെ​യും സാ​ധ്യ​ത​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യം ഒരുക്കിയിട്ടുണ്ട്. ​'പ്ല​ഡ്​​ജ്​ റൂം' ​ആ​ണ്​ പ​വ​ലി​യ​നി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​കമായി നിൽക്കുന്നത്.

സ​സ്​​റ്റൈ​ന​ബി​ലി​റ്റി പ​വ​ലി​യ​ൻ

സ​സ്​​റ്റൈ​ന​ബി​ലി​റ്റി പ​വ​ലി​യ​ൻ അഥവാ 'ടെ​റ' എ​ന്നും അ​റി​യ​പ്പെ​ടു​ന്ന പ​വ​ലി​യ​ൻ സു​സ്​​ഥി​ര വി​ക​സ​ന മാ​തൃ​ക​ക​ളെ പ​രി​ച​പ്പെ​ടു​ത്തുന്നതായിരിക്കും. കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം, സോ​ളാ​ർ ഊ​ർ​ജ​ത്തിന്റെ പ്ര​ധാ​ന്യം, ജ​ല ഉ​പ​ഭോ​ഗ​ത്തി​ന്റെ പു​തു മാ​തൃ​ക​ൾ എ​ന്നി​വ ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കുകയും ചെയ്യും. പ​വ​ലി​യ​ന്​ ചു​റ്റു​മു​ള്ള 'സോ​ളാ​ർ ട്രീ​സ്​' ആണ് മുഖ്യ ആ​ക​ർ​ഷ​കം.

മൊ​ബി​ലി​റ്റി പ​വ​ലി​യ​ൻ

എ​ക്​​സ്​​പോ​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര നി​ർ​മി​തി​ക​ളി​ലൊ​ന്നാണ് മൊ​ബി​ലി​റ്റി പ​വ​ലി​യ​ൻ. '​അ​ലി​ഫ്​', അ​ഥ​വാ മൊ​ബി​ലി​റ്റി പ​വ​ലി​യ​നി​ൽ ഭാ​വി ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ, ബ​ഹി​രാ​കാ​ശ സാ​ധ്യ​ത​ക​ൾ, ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലെ പു​തു സ​​​ങ്കേ​തി​ക​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തുന്നതാണ്. 330മീ​റ്റ​ർ നീ​ള​മു​ള്ള മൊ​ബി​ലി​റ്റി ​ട്രാ​ക്കി​ൽ നൂ​ത​ന​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കുകയും ചെയ്യും.

'കി​മേ​റ'​ശി​ൽ​പം

എ​ക്​​സ്​​പോ​യി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച സ്ഥി​രം ക​ലാ​സൃ​ഷ്​​ടി​യാ​ണ്​ 'കി​മേ​റ' എന്നത്. കു​വൈ​ത്തി ക​ലാ​കാ​രി​യാ​യ മോ​നി​റ അ​ൽ ഖാ​ദി​രി​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 11 ആ​ർ​ടി​സ്​​റ്റു​ക​ളു​മാ​ണ്​ ഇ​തി​ന്റെ രൂ​പ​ക​ൽ​പ​ന നി​ർ​വ​ഹി​ച്ചിരിക്കുന്നത്. വി​ഖ്യാ​ത അ​റ​ബ്​ മാ​ത്ത​മാ​റ്റീ​ഷ്യ​ൻ ഇ​ബ്​​നു​ൽ ഹൈ​ത​മിന്റെ ത​ത്വ​ത്തി​ൽ നി​ന്നാ​ണ്​ പ്ര​ചോ​ദ​നം ഉൾക്കൊണ്ടിരിക്കുന്നത്. എ​ക്​​സ്​​​പോ​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​തി​നെ കാ​ണാ​നാ​കുന്നതാണ്.

റാ​ശി​ദും ല​ത്തീ​ഫ​യും

എ​ക്​​സ്​​പോ​ 2020യു​ടെ 'ഭാ​ഗ്യ​ചി​ഹ്ന'​ങ്ങ​ളാ​ണ്​ റാ​ശി​ദും ല​ത്തീ​ഫ​യും. മേ​ള​ക്കെ​ത്തു​ന്ന കു​ട്ടി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സ്വീ​ക​രി​ക്കു​ക ഇ​വ​രാ​യി​രി​ക്കും. കൂടത്തെ വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളി​ലും മ​റ്റും കു​ട്ടി​ക​ളോ​ടൊ​പ്പം ചേ​രു​ക​യും വ​ഴി കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന ഈ '​മാ​സ്​​കോ​ടു'​ക​ൾ ഏ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​ ഒന്നാണ്. ന​ഗ​രി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി നിങ്ങളോടൊപ്പം ഇ​വ​രു​ണ്ടാ​കും.

റി​വേ​ഴ്​​സ്​ വാ​ട്ട​ർ വേ​വ്​​സ്

അ​ൽ വ​സ്​​ൽ പ്ലാ​സ​ക്കും ജൂ​ബി​ലി പാ​ർ​കി​നും ഇ​ട​യി​ൽ സ്​​ഥി​തി ചെ​യ്യു​ന്ന അ​ൽ​ഭു​ത​ക്കാ​ഴ്​​ചയാണ് ഇത്. സം​ഗീ​ത​ത്തിന്റെ അ​ക​മ്പ​ടിയോടെ വി​പ​രീ​ത​ദി​ശ​യി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ട​മാ​ണ്. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഇ​തി​ന്​ സ​മീ​പ​ത്ത്​ പോ​കാ​നും കാ​ണാ​നും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഒ​ബ്​​സ​ർ​വേ​ഷ​ൻ ട​വ​ർ

4.38സ്​​ക്വ​യ​ർ കി​ലോ​മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള എ​ക്​​സ്​​പോ ന​ഗ​രി​യെ മു​ഴു​വ​നാ​യും കാ​ണാ​ൻ ക​ഴി​യു​ന്ന നി​രീ​ക്ഷ​ണ ഗോ​പു​രം ആണിത്. 'ഗാ​ർ​ഡ​ൻ ഇ​ൻ ദ ​സ്​​കൈ' എ​ന്നു​മി​ത്​ അ​റി​യ​പ്പെ​ടു​ന്നുണ്ട്. ര​ണ്ട്​ നി​ല​ക​ളെ പ​ര​സ്​​പ​രം ബ​ന്ധി​പ്പി​ച്ച കാ​ബി​നു​ക​ൾ സ​ന്ദ​ർ​ശ​ക​രു​മാ​യി താ​ഴേ​ക്കും മു​ക​ളി​ലേ​ക്കും ചു​റ്റി സ​ഞ്ച​രി​ക്കുവാൻ വഴിയൊരുക്കുന്നു. ജൂ​ബി​ലി പാ​ർ​കി​ലാ​ണ് ഇത്​ സ്​​ഥി​തി ചെ​യ്യു​ന്ന​ത്.

 

സ്​​പേ​സ്​ എ​ക്​​സ്​ ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റ് മാ​തൃ​ക

യു.​എ​സ്​ പ​വ​ലി​യ​ന്​ പു​റ​ത്താ​ണ്​ സ്​​പേ​സ്​ എ​ക്​​സ്​ ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ​റ്റിന്റെ കൂ​റ്റ​ൻ മാ​തൃ​ക ത​യ്യാ​റാ​യിരിക്കുന്നത്. ബ​ഹി​രാ​കാ​ശ യാ​ത്ര​ക​ളെ പ​റ്റി​യു​ള്ള യു.​എ​സ്​ പ​വ​ലി​യ​ൻ എ​ക്​​സി​ബി​ഷ​ൻ ക​ണ്ട്​​ പു​റ​ത്തി​റ​ങ്ങു​മ്പോൾ സ​ന്ദ​ർ​ശ​ക​ർ ഇ​തി​ന്​ മു​മ്പി​ലെ​ത്തുനാടാണ്. ​ഇ​വി​ടെ നി​ന്ന്​ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ അ​വ​സരവും ഒരുക്കുന്നുണ്ട്.

10 വിസ്മയ കാഴ്ചകൾ ഇവിടെ അവസാനിക്കുന്നു. എന്നാൽ ദുബായ് എക്സ്പോ 2020യിൽ ഇതൊന്നും അവസാനിക്കില്ല. കണ്ണഞ്ചിപ്പിക്കുന്ന അനവധി കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശകരെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന എക്സ്പോ ഒരിക്കലും നിരാശ നൽകില്ല...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (4 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (11 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (21 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (26 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (31 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (38 minutes ago)

വ്യാജ ഒപ്പ് വിവാദം; സുഗതനുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദിവസമാണ് സുഗതൻ നഗരസഭയിൽ എത്തിയിട്ടില്ലെന്ന് ദീപക് പറയുന്നത്;ആരോപണവുമായി മേയർ വി വി രാജേഷ്  (40 minutes ago)

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (55 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (1 hour ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (1 hour ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (1 hour ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (1 hour ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

Malayali Vartha Recommends