അടിയന്തര യാത്രയ്ക്ക് അനുമതി നൽകി സൗദി അറേബ്യ! ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്ക്ക് അനുമതി, നാട്ടിലേക്ക് പോയവര്‍ക്ക് സൗദിയില്‍ തിരികെ പ്രവേശിക്കാന്‍ ഹോട്ടല്‍ ക്വാറന്റെന്‍ നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സ്

കോവിഡ് വ്യാപനത്തിന്റെ ഭീതികൾ അകലുന്നു. ഒന്നൊന്നായി വിളക്കുകൾ നീക്കി ഗൾഫ് രാഷ്ട്രങ്ങൾ സജീവമാകുകയാണ്. ഇപ്പോഴിതാ യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്ക്ക് അനുമതി നല്‍കിയിരിക്കുകയാണ് സൗദി അറേബ്യ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്‍മാര്‍ക്ക് മുൻപ് അനുമതി നല്‍കിയിരുന്നില്ല. ഇത് വിലക്കുകൾ ഒന്നന്നായി നീക്കുന്നതിന്റെ ശുഭ സൂചനയാണ് നൽകുന്നത്.
എന്നാൽ മാനുഷിക പരിഗണനയുള്ള കാരണങ്ങളുണ്ടെങ്കില്‍ മാത്രമാണ് യാത്രാ അനുമതിയുള്ളത്. അത്തരം രാജ്യങ്ങളില്‍ ബന്ധുക്കളുടെ മരണം ഉണ്ടായാല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദം നൽകുന്നതായിരിക്കും. ചികിത്സക്കായി പോകുന്നവരുടെ കൂടെ സഹായിയായും അനുഗമിക്കാവുന്നതാണ്. കൂടാതെ യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിഭാഗം ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ല. അബ്ശിര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ മതിയാകുന്നതായിരിക്കും എന്നും അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം തന്നെ നാട്ടിലേക്ക് പോയവര്‍ക്ക് സൗദിയില്‍ തിരികെ പ്രവേശിക്കാന്‍ ഹോട്ടല്‍ ക്വാറന്റെന്‍ നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി. തവക്കല്‍നാ ആപ്ലിക്കേഷനും സമാന രീതിയില്‍ കഴിഞ്ഞ ദിവസം ഇതേ അറിയിപ്പ് നല്‍കിയിരുന്നു.
കൂടാതെ സിവില്‍ ഏവിയേഷന്‍ അതോറ്റിയുടെ അറിയിപ്പൊന്നും വിഷയത്തില്‍ ഇതുവരെ വന്നിട്ടില്ല. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സെപ്റ്റംബറില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരു ഡോസ് സ്വീകരിച്ച് ഇമ്യൂണായവര്‍ക്കും സൗദിയിലേക്ക് തിരികെ പ്രവേശിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇവര്‍ക്ക് സൗദിയില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. മറ്റൊരു രാജ്യത്ത് പതിനാല് ദിവസം തങ്ങിയാല്‍ മതിയാകും. ഇന്നും സമാന രീതിയില്‍ സൗദിയിലേക്ക് പ്രവാസികളെത്തിയിട്ടുണ്ട്.
അതേസമയം യാത്ര സംബന്ധിച്ച് ഒരു ഡോസ് മാത്രം സ്വീകരിച്ച് ഇമ്യൂണായവര്‍ ആശങ്കയിലാണ് കഴിയുന്നത്. ചിലരെ ഇക്കാരണത്താല്‍ വിമാനത്താവളത്തില്‍ നിന്നും മടക്കുകയും ചെയ്തിരുന്നു. ഇതില്‍ പക്ഷേ, സൗദി ആഭ്യന്തര മന്ത്രാലയമോ സിവില്‍ ഏവിയേഷനോ പൊതു സമൂഹത്തിനായി പ്രത്യേക അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് ഇമ്യൂണായവര്‍ക്ക് സൗദിയില്‍ ക്വാറന്റൈന്‍ വേണ്ട എന്ന നിബന്ധനയാണ് ഉള്ളത്. ഇവരുടെ കയ്യില്‍ തവക്കല്‍നാ ആപ്പില്ലെങ്കില്‍ യാത്രക്ക് മുന്നേയുള്ള രജിസ്ട്രേഷന്റെ പ്രിന്റില്‍ ഇക്കാര്യമുണ്ടായാലും യാത്ര ചെയ്യാവുന്നതാണ്. ഒക്ടോബര്‍ 10 മുതല്‍ വിമാനത്താവളമുള്‍പ്പെടെ എല്ലായിടത്ത് പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ അനുമതിയുണ്ടാകുകയുള്ളൂ. ഇതു പക്ഷേ വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് ബാധകമല്ല. ഇവര്‍ക്ക് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മതിയാകും.
https://www.facebook.com/Malayalivartha


























