ഹമ്പമ്പോ എട്ടു കോടി! ഭാര്യയുടെ പിറന്നാളിന് പ്രവാസി വ്യവസായി നൽകിയ വിലപ്പിടിപ്പുള്ള സമ്മാനം; കണ്ണ് തള്ളി പ്രവാസ ലോകം

ഭാര്യയുടെ പിറന്നാളിന് പ്രവാസി വ്യവസായി നൽകിയ വിലപ്പിടിപ്പുള്ള സമ്മാനം....കണ്ണ് തള്ളി പ്രവാസലോകം....വെറുതയൊന്നുമല്ല കോടികളുടെ സമ്മാനം ഭാര്യയ്ക്ക് നൽകിയത്...നീണ്ട കാലത്തെ കഠിന പ്രയത്നത്തിന്റെയും ആഗ്രഹം സഫലീകരിക്കണമെന്ന ആശയുടെയും ഫലമായിട്ടാണ് ഈ വിലപ്പിടിപ്പുള്ള സമ്മാനം ഭാര്യയ്ക്ക് അദ്ദേഹം നൽകിയിരിക്കുന്നത്....
വിദേശ വാഹന നിർമാണ കമ്പനിയായ റോൾസ് റോയ്സിന്റെ അത്യാധുനിക ആഡംബര കാറായ വ്രെറ്റ് ബ്ളാക്ക് ബാഡ്ജ് കാറാണ്ഭാര്യയ്ക്കും ദിവസങ്ങൾ മാത്രം പ്രായമായ മകൾക്കും സമ്മാനമായി നൽകിയത്. പ്രവാസി വ്യവസായിയും ബിസിസി കോൺട്രാക്ടിങ്ങ് സ്ഥാപന മേധാവിയുമാണ് കുറ്റ്യാട്ടൂർ സ്വദേശി അo ജദ് സിതാര .
21 വയസ്സുള്ള അംജദിന്റെ ഭാര്യ മർജാന അംജദ് ബി സി സി യുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ കൂടിയാണ് . മർ ജാനയുടെ ജന്മദിനത്തിലാണ് വലിയ സർപ്രൈസ് ഭർത്താവ് നൽകിയത് . .ദിവസങ്ങൾക്കു മുന്നേയായിരുന്നു മകൾ അയ്റ മാലിക അംജദ് ജനിച്ചത് .
ആഭ്യന്തര മാർക്കറ്റിൽ എട്ടര കോടിയോളം വില വരുന്ന കാറാണിത് . നാല് പേർക്ക് യാത്ര ചെയ്യാം. രണ്ട് വാതിലുകൾ മാത്രമുള്ള കാറിന് 5285 MM നീളവും 1947 MM വീതിയുമുണ്ട്. ഏകദേശം 29 ലക്ഷം രൂപയാണ് ഇൻഷൂറൻസ് തുകയായി അടച്ചിരിക്കുന്നത്.
ബിസിസി സ്ഥാപന സിഇഒയായ അംജദ് നേരത്തേ തന്നെ ആഡoബര കാറുകളായ മെർസിഡസ് ജി വാഗൺ ഇ ക്ലാസ്സ്, റേഞ്ച് റോവർ, ബെന്റ്‌ലി, ലെക്സസ്, ലാന്റ് ക്രൂയിസർ , ജീപ്പ്, ഡോഡ്‌ജ് എന്നിവ വാങ്ങിയിരുന്നു . ഇവയോടൊപ്പം അംജദിന്റെ ഗ്യാരേജിലെ സ്പെഷ്യൽ കാറായിരിക്കും ചുവപ്പൻ റോൾസ് റോയ്സ് .
ഈ കാറിന് നൂറ് കിലോമീറ്റർ വേഗത്തിലെത്താൻ 4. 6 സെക്കന്റ് മാത്രം മതി. മണിക്കൂറിൽ 250 കിലോമീറ്റർ ദൂരo ഓടുമെന്നാണ് കമ്പനി പറയുന്നത്.എന്തായാലും തന്റെ ഭാര്യക്ക് പിറന്നാൾ ദിനത്തിൽ നൽകിയ ഈ സമ്മാനം ഭാര്യയെ മാത്രമല്ല പ്രവാസ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്
https://www.facebook.com/Malayalivartha


























