പ്രവാസികളെ വെട്ടിലാക്കി സൗദി, ക്വാറന്‍റൈന്‍ നിര്‍ബന്ധം, പിന്നാലെ ആശങ്കയും

സൗദിയില്‍ നിന്ന് ഒരു വാക്സിനെടുത്ത് നാട്ടില്‍ ലീവിന് പോയവര്‍ തിരിച്ചുവരുമ്പോള്‍ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സിന്‍റെ പുതിയ അറിയിപ്പ് . ചിലരുടെ അന്വേഷണങ്ങള്‍ക്ക് തവക്കല്‍നാ ആപ്ലിക്കേഷനും സമാന രീതിയില്‍ കഴിഞ്ഞ ദിവസം ഇതേ മറുപടി നല്‍കിയിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്..ഇതോടെ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ ആശങ്കയിലാണ്. ചിലരെ ഇക്കാരണത്താല്‍ വിമാനത്താവളത്തില്‍ നിന്ന് മടക്കുകയും ചെയ്തിരുന്ന സാഹചര്യമുണ്ടായതായും അറിയാന്‍ കഴിയുന്നു.
എന്നാല്‍, വിഷയത്തില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. അതിനാല്‍ ഒരു വാക്സിനെടുത്ത് നാട്ടില്‍ ലീവിന് പോയി തിരികെ സൗദിലേക്ക് പുറപ്പെടാന്‍ കാത്തിരിക്കുന്ന പ്രവാസികളെല്ലാം ആശങ്കയിലാണ്. മാത്രമല്ല സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സെപ്റ്റംബറില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരു ഡോസ് സ്വീകരിച്ച് 'തവക്കല്‍നാ' ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ക്ക് സൗദിയിലേക്ക് തിരികെ പ്രവേശിക്കാം. ഇവര്‍ക്ക് സൗദിയില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. സൗദി യാത്രാ നിരോധനം ഏര്‍പ്പെടുത്താത്ത മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയാല്‍ മതി. ഇതേ രീതിയില്‍ സൗദിയിലേക്ക് പ്രവാസികളെത്തിയിട്ടുണ്ട്.
അതേസമയം രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച് ഇമ്യൂണായവര്‍ക്ക് സൗദിയില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. ഇവരുടെ കൈയില്‍ തവക്കല്‍നാ ആപ്പില്ലെങ്കില്‍ യാത്രക്ക് മുമ്പേയുള്ള രജിസ്ട്രേഷന്‍റെ പ്രിന്‍റില്‍ ഇക്കാര്യമുണ്ടായാലും യാത്രചെയ്യാം. ഒക്ടോബര്‍ 10 മുതല്‍ വിമാനത്താവളമുള്‍പ്പെടെ രാജ്യത്ത് എവിടെയും പ്രവേശിക്കാന്‍ രണ്ടു ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്ന നിബന്ധന പ്രാബല്യത്തിലാകും. എന്നാല്‍, വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഇത് ബാധകമല്ല. ഇവര്‍ക്ക് ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മതി. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച് ഇമ്യൂണായവര്‍ക്കും സൗദിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
https://www.facebook.com/Malayalivartha


























