ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത;സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയുണ്ടാകും.... ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്... മൂന്നു ജില്ലകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത..... രണ്ട് ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളിലെല്ലാം യെല്ലോ അലേർട്ട് ....ഇടുക്കിയിൽ അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ അവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട് .
അതുകൊണ്ട് അവിടെ ഓറഞ്ച് അലർട്ടാണ് . എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റു ജില്ലകളിൽ ശക്തമായ മഴയുടെ മുന്നറിയിപ്പ് ഉള്ളതിനാൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴ തുടരും.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്നു ന്യൂനമർദമായി മാറുമെന്നാണ് കരുതുന്നത് . ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി നിലവിലുണ്ട്.
ഇന്ന് തെക്ക് കിഴക്കൻ , മധ്യകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്ന കേരള- കർണാടക- ഗോവ എന്നീ തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അന്തരീക്ഷത്തിലുണ്ടാകുന്ന സമ്മർദങ്ങൾ കാരണം കാലവർഷം പിൻവാങ്ങുന്നത് പതിവിലും വൈകും.അതുകൊണ്ട് തന്നെ തുലാവർഷം സാധാരണഗതിയിൽ ലഭിക്കും എന്നാണ് കരുതുന്നത് . ഇപ്പോൾ ഷഹീൻ ചുഴലിക്കാറ്റ് ഗുജറാത്തിന്റെ തീരത്തുനിന്ന് ഒമാൻ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങിയിരിക്കുകയാണ് .
എങ്കിലും കടലിലെ സന്തുലിതാവസ്ഥയിലെ മാറ്റവും ഷഹീന്റെ ശക്തിയും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. അന്തരീക്ഷത്തിലുണ്ടായ സമ്മർദ്ദം കാരണം കേരളത്തിൽ കൂടുതൽ മഴയ്‌ക്കും സാധ്യതയുണ്ട്.അറബിക്കടലിൽ തമിഴ്നാടിന്റെ ഭാഗത്തുണ്ടായ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കാർമേഘങ്ങൾ വൻതോതിൽ കേരളത്തിലൂടെ കടന്നുപോകുന്നുണ്ട് .
ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിയുണ്ടായേക്കുമെന്നും വിദഗ്‌ദ്ധർ വ്യക്തമാക്കുന്നുണ്ട്. കാലവർഷം അവസാനിക്കുന്ന സമയത്ത് സാധാരണഗതിയിൽ ചുഴലിയും ന്യൂനമർദങ്ങളും ഉണ്ടാകാറില്ല. എന്നാൽ ഇപ്പോൾ പതിവുതെറ്റിച്ച് എത്തിയ ഗുലാബ് ചുഴലി അന്തരീക്ഷത്തിലെ സ്ഥിതിഗതികൾ ആകെ മൊത്തം മാറ്റി മറിച്ചിരിക്കുകയാണ്.
എങ്കിലും കടലിലെ സന്തുലിതാവസ്ഥയിലെ മാറ്റവും ഷഹീന്റെ ശക്തിയും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. അന്തരീക്ഷത്തിലുണ്ടായ സമ്മർദ്ദം കാരണം കേരളത്തിൽ കൂടുതൽ മഴയ്‌ക്കും സാധ്യതയുണ്ട്.ഷഹീന്റെ ഫലമായിട്ടാണ് കേരളത്തിൽ തുടർച്ചയായ കനത്ത ഇടിയും ഇടവിട്ടുള്ള മഴയും . കേരളത്തിൽ സംഭവിക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ പ്രതിഭാസമാണെന്നതും നേരത്തെ തന്നെ പുറത്ത് വന്നിരുന്നു .
ഒരു ചുഴലി അവസാനിക്കുന്നിടത്ത് നിന്ന് മറ്റൊരു ചുഴലി ഉണ്ടാകുന്ന അത്യപൂർവ പ്രതിഭാസമാണിത്.കാലവർഷം അവസാനിക്കുന്ന സമയത്ത് സാധാരണഗതിയിൽ ചുഴലിയും ന്യൂനമർദങ്ങളും ഉണ്ടാകാറില്ല. എന്നാൽ ഇപ്പോൾ പതിവുതെറ്റിച്ച് എത്തിയ ഗുലാബ് ചുഴലി അന്തരീക്ഷത്തിലെ സ്ഥിതിഗതികൾ ആകെ മൊത്തം മാറ്റി മറിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























