ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനക്കും വിധേയരാകണമെന്ന കേരള സര്‍ക്കാറിന്റെ അറിയിപ്പ്; പ്രവാസികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് സർക്കാർ
വിലക്കുകൾ എല്ലാം നീങ്ങി. പ്രവാസികൾ മറ്റുരാഷ്ട്രങ്ങളിലേക്ക് കടുത്ത നിബന്ധനകൾ അനുസരിച്ച് യാത്ര ചെയ്യുകയാണ്. നീണ്ടനാളുകളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഉപജീവനത്തിനായി പ്രവാസികൾ ഇരട്ടിത്തുക നൽകി യാത്ര ചെയ്യുന്നത്. അങ്ങനെ സർവീസുകൾ സജീവമായപ്പോൾ വർഷങ്ങൾക്ക് ശേഷം നാട്ടിലേക്കുള്ള യാത്രയ്ക്കും ഒരുങ്ങുകയാണ് പ്രവാസികൾ. എന്നാലിതാ നാട്ടിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്ന പ്രവാസികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് കേരളസര്ക്കറിന്റെ മറ്റൊരു നീക്കം. യാത്രയ്ക്കായി ഒരുങ്ങുന്ന പ്രവാസികൾ ജാഗ്രത പാലിക്കണം. ഇത് ഒരു മുന്നറിയിപ്പാണ്....
ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനക്കും വിധേയരാകണമെന്ന കേരള സര്‍ക്കാറിന്റെ അറിയിപ്പ് പ്രവാസികളില്‍ ആശയക്കുഴപ്പവും ആശങ്കയുമായി മാറിയിരിക്കുകയാണ്. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു അറിയിപ്പ് പുറത്തിറക്കിയത്. യു.കെയില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഒക്ടോബര്‍ നാല് മുതല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കുകയുണ്ടായി. ഇത് നടപ്പാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കണമെന്ന് ഒക്ടോബര്‍ ഒന്നിന് സംസ്ഥാന സര്‍ക്കാറുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളസര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പാണ് പ്രവാസികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയതായാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച്, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഉണ്ടാകുമെന്ന് വ്യക്തമാക്കി. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തിയിരിക്കണം. ബാക്കിയുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവരുടെ എയര്‍പോര്‍ട്ടില്‍നിന്നുള്ള ആര്.ടി.പി.സി.ആര് പരിശോധന നെഗറ്റിവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം വേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ ഉടന്‍തന്നെ ആര്.ടി.പി.സി.ആര് പരിശോധന നടത്തണം എന്നും അധികൃതർ വ്യക്തമാക്കി.
ഇതുകൂടാതെ യു.കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡിലീസ്റ്റ്, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൊറീഷ്യസ്, ന്യൂസിലന്‍ഡ്, സിംബാവ്വെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനക്കായി അയക്കേണ്ടതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുകയുണ്ടായി.
അങ്ങനെ പുതിയ അറിയിപ്പ് പ്രവാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായതോടെ വിവിധ സംഘടനാനേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി. ജനിതകമാറ്റം വന്ന വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റ് 31ന് പുറപ്പെടുവിച്ച മറ്റൊരു ഉത്തരവില്‍ ഗള്‍ഫ് രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നിട്ടും, കേരള സര്‍ക്കാറിന്റെ അറിയിപ്പില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വരുന്നവരുടെ സാമ്പിളും പരിശോധനക്ക് അയക്കുമെന്ന പരാമര്‍ശമാണ് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ഇതാണ് പ്രവാസികൾക്ക് ആശങ്കയായി മാറിയിരിക്കുന്നത്....
https://www.facebook.com/Malayalivartha


























