Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ഒരൊറ്റ വീഡിയോ വൈറലായതോടെ ജീവിതം മാറിമറിഞ്ഞ ഒരു മലയാളി പെൺകുട്ടി ഇനി ദുബായിൽ സൂപ്പർസ്റ്റാർ; കേരളത്തിലെ നിരത്തുകളില്‍ 12000 ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ലോറി ഓടിച്ചിരുന്ന ഡെലീഷ്യ ഇനി മുതല്‍ വളയം പിടിക്കുക 60,000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ട്രെയിലറാണ്

07 OCTOBER 2021 03:47 PM IST
മലയാളി വാര്‍ത്ത

ഒരൊറ്റ വീഡിയോ വൈറലായതോടെ ജീവിതം മാറിമറിഞ്ഞ ഒരു മലയാളി ഇപ്പോൾ ദുബായിൽ സ്റ്റാർ ആണ്. ഇങ്ങ് കേരളത്തിൽ നിന്ന് ദുബായിലേക്ക് ആരും സ്വപ്നം കാണുന്ന അവസരമാണ് തേടിയെത്തിയത്. കൗതുകം മാറാതെ പ്രവാസികൾ. ദുബായ് നിരത്തുകളിൽ 60,000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ട്രെയിലർ ഓടിക്കാൻ അവസരം ലഭിച്ചത് മലയാളിയായ ചുണകുട്ടിക്ക്.....

കഴിഞ്ഞ ദിവസങ്ങളിൽ ഡെലീഷ്യ എന്ന വീഡിയോ വൈറലായിരുന്നു. 12,000 ലിറ്റര്‍ ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയുമായി കൊച്ചിയിലെ ഇരുമ്പനത്ത് നിന്ന് തിരൂരിലേക്ക് ലോറിയോടിച്ച് എത്തിയിരുന്ന 23-കാരിയുടെ ആ വാര്‍ത്ത കൗതുകത്തോടെയാണ് കേരളകാരായിലെ ജനങ്ങള്‍ ഏവരും വായിച്ചറിഞ്ഞത്. അങ്ങനെ വാര്‍ത്ത കടല്‍കടന്ന് വിദേശ രാജ്യങ്ങളിലും എത്തി. ഇതോടെ സ്വപ്‌ന തുല്യമായ അവസരമാണ് തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയായ ഡെലീഷ്യയെ തേടി എത്തിയിരിക്കുന്നത്.

കേരളത്തിലെ നിരത്തുകളില്‍ 12000 ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ലോറി ഓടിച്ചിരുന്ന ഡെലീഷ്യ ഇനി മുതല്‍ വളയം പിടിക്കുക 60,000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ട്രെയിലറാണ്. അതും ആരും സ്വപ്നം കൊണ്ടുപോകുന്ന അങ്ങ് ദുബായിയിലെ നിരത്തുകളില്‍. സ്വകാര്യ ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ഡെലീഷ്യ തനിക്ക് കാനഡയില്‍ പോയി ബസ് ഓടിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ അവസരം തേടിയെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പുതിയ അവസരം അറിയിച്ചുള്ള ഫോൺ കോള്‍ ഡെലീഷ്യയെ തേടിയെത്തിയത്. ശേഷം യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഡെലീഷ്യ ദുബായിയിലേക്ക് പറന്നുയരുകയും ചെയ്തു. രണ്ട് വര്‍ഷം നീണ്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പെണ്‍കുട്ടി ദുബായിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഹെവി ലൈസന്‍സും മറ്റുമുള്ള ഡെലീഷ്യയ്ക്ക് ദുബായി ലൈസന്‍സ് കമ്പനി തന്നെ എടുത്ത് നല്‍കുമെന്ന ഉറപ്പാണ് നല്‍കിയിരിക്കുന്നത്.

അതേസമയം ഡെലീഷ്യയുടെ പിതാവായ ഡേവിസ് ടാങ്കര്‍ ലോറി ഡ്രൈവറാണ്. അച്ഛനൊപ്പം കുട്ടിക്കാലം മുതലേ ടാങ്കറില്‍ക്കയറി നടത്തിയ യാത്രകളാണു ഡെലീഷ്യയെ ഡ്രൈവിങ് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചത്. അങ്ങനെ 18 തികഞ്ഞശേഷം ആദ്യശ്രമത്തില്‍ത്തന്നെ പെൺകുട്ടി ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കിയിരുന്നു. പിന്നാലെ 20-ാം വയസ് പൂര്‍ത്തിയായതോടെ ഡെലീഷ്യ ഹെവി ലൈസന്‍സും സ്വന്തമാക്കി.

ആഗ്രഹിച്ചതുപോലെ ലൈസൻസ് സ്വന്തമാക്കി തന്റെ പിതാവിനെ പോലെ ടാങ്കര്‍ ലോറി ഓടിക്കാനായി കാത്തിരുന്നു. ലോഡ് ഇറക്കിയ ശേഷമുള്ള മടക്കയാത്രയില്‍ രാത്രിയില്‍ അച്ഛന്റെ സഹായത്തോടെ തിരക്ക് കുറഞ്ഞ റോഡിലൂടെയുള്ള പരിശീലനം ഡെലീഷ്യയെ മികച്ച ഡ്രൈവറാക്കി മാറ്റുകയായിരുന്നു. പിന്നീട് ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സും സ്വന്തമാക്കി. ഹെവി ലൈസന്‍സുള്ള സ്ത്രീകള്‍ കേരളത്തില്‍ വേറെയുമുണ്ടെങ്കിലും ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് ഡെലീഷ്യക്കു മാത്രമാണ് ഉള്ളത് .

 

അതോടൊപ്പം തന്നെ ടാങ്കറോടിക്കുന്നതിനിടെ പഠനവും ഡെലീഷ്യ കൈവിട്ടില്ല. തൃശ്ശൂരിലെ കോളേജില്‍നിന്നു എം.കോം. ഫിനാന്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു. തൃശൂര്‍ കണ്ടശ്ശാംകടവ് നോര്‍ത്ത് കാരമുക്ക് പി.വി. ഡേവിസിന്റെയും ട്രീസയുടെയും മകളാണ് ഡെലീഷ്യ. സഹോദരിമാരായ ശ്രുതി ദുബായില്‍ നഴ്‌സും സൗമ്യ ലാബ് ടെക്‌നീഷ്യനുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (15 minutes ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (19 minutes ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (21 minutes ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (22 minutes ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (25 minutes ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (28 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (36 minutes ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (39 minutes ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (44 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (46 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (53 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (1 hour ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (1 hour ago)

Malayali Vartha Recommends