പ്രവാസികൾക്ക് ഇതാണ് സമയം; ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, വിനിമയ നിരക്കിൽ യുഎഇ ദിർഹത്തിനെതിരെ രൂപ ദുർബലമായതോടെ പ്രവാസികൾക്കു നേട്ടം, നാട്ടിലേക്കു പണം അയക്കാനെത്തുന്നവരുടെ എണ്ണമേറിയെന്ന് വിവിധ എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ

പ്രവാസികളക്ക് സന്തോഷം പകർന്ന് ആ വാർത്ത എത്തി. നാട്ടിലേക്ക് പണമയക്കാൻ ഇതാണ് കൃത്യസമയം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രവാസികൾക്ക് നേരിടേണ്ടിവന്ന ആശങ്കകളും സംശയങ്ങളും അകന്നു... വേഗമാകട്ടെ....
ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. ഇതോടെ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നിരിക്കുകയാണ്. അങ്ങനെ വിനിമയ നിരക്കിൽ യുഎഇ ദിർഹത്തിനെതിരെ രൂപ ദുർബലമായതോടെ പ്രവാസികൾക്കു നേട്ടമാണ് സൂചിപ്പിക്കുന്നത്. അതായത് ഒരു ദിർഹത്തിന് 20.40 രൂപയാണ് ഇന്നലെ ലഭിച്ച നിരക്ക്. ഇതോടെ നാട്ടിലേക്കു പണം അയക്കാനെത്തുന്നവരുടെ എണ്ണമേറിയെന്ന് വിവിധ എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചത്.
റിപ്പോർട്ടുകൾ അനുസരിച്ച് യുഎസ് ഡോളർ ശക്തിപ്പെട്ടതും ക്രൂഡ് ഓയിൽ വില വർധിച്ചതുമാണ് ഇന്ത്യൻ രൂപ കൂടുതൽ ദുർബലമാകാൻ കാരണമായി പറയുന്നത്. വരും ദിവസങ്ങളിൽ ഡോളർ കരുത്തുകാട്ടുന്നതോടെ രൂപ കൂടുതൽ ദുർബലമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏപ്രിലിനു ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യൻ രൂപ താഴ്ന്നിരിക്കുന്നത്.
കൂടാതെ ഒരു ഡോളറിന് 74.97 / 74.98 രൂപ വരെ എത്തിയിരുന്നു. ഇന്നലെ അത് 74.44ൽ എത്തിയിട്ടുണ്ടായിരുന്നു. ജൂൺ 17നു ശേഷം ഒറ്റ ദിവസം 0.7% ഇടിയുന്നതും ഇതാദ്യമാണ്. കോവിഡ് പശ്ചാത്തലത്തിൽ വിപണികളെ പിടിച്ചുനിർത്താൻ യുഎസ് സർക്കാർ ഇറക്കിയിരുന്ന ബോണ്ട് ബയിങ് പ്രോഗ്രാം കുറയ്ക്കാനുള്ള തീരുമാനം വരുംകാലങ്ങളിൽ ഡോളറിനു കരുത്താകുന്നതാണ്.
അതേസമയം എണ്ണവില ഉയരുന്ന പശ്ചാത്തലത്തിൽ ഇറക്കുമതിക്കാർ രൂപ വിട്ട് കൂടുതൽ ഡോളർ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് ക്ഷീണമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് പണം പിൻവലിച്ച് ഡോളറിലേക്കു മാറ്റുന്നതും രൂപയ്ക്ക് കനത്ത തിരിച്ചടിയായെന്നു സാമ്പത്തിക വിദഗ്ധനും ഐബിഎംസി സിഇഒയും എംഡിയുമായ പി.കെ സജിത് കുമാർ ഒരു പ്രമുഖമാധ്യമത്തോട് വ്യക്തമാക്കി.
റിസർവ് ബാങ്ക് വേണ്ട നടപടി എടുത്തില്ലെങ്കിൽ ഡോളറിനെതിരെ രൂപ 76 കടക്കാനും ഡിസംബറോടെ 77 ആകാനുമുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തായാലും നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾക്ക് ഇതാണ് കൃത്യസമയം.നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം ആശ്വാസകരമാവുക. കഴിഞ്ഞ മാസം 20 രൂപയില്‍ താഴെയായിരുന്നു വിനിമയ മൂല്യം.
https://www.facebook.com/Malayalivartha


























