കൂടുതൽ കരുത്തോടെ പ്രവാസികൾ; ഒരു വര്‍ഷത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് വിരാമം കുറിച്ചുകൊണ്ട് പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത, കുവൈറ്റില്‍ അറുപതു വയസ്സ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം റദ്ദാക്കി

പ്രവാസികളുടെ ആശങ്കകൾ അകലുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് വിരാമം കുറിച്ചുകൊണ്ട് പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത. കുവൈറ്റില്‍ അറുപതു വയസ്സ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം കുവൈറ്റ് മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി റദ്ദാക്കിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
കുവൈറ്റിലെ പ്രാദേശിക പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികളുടെ വിസ പുതുക്കുന്നതിന് 2000 ദിനാര്‍ ഫീസ് ഈടാക്കാനുള്ള തീരുമാനവും അസാധുവാകുനാഥാൻ. ഫത്‌വ കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് മന്ത്രിസഭ നിയമം പിന്‍വലിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ 60 കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവര്‍ക്ക് വിസ പുതുക്കി നല്‍കേണ്ടതില്ലെന്നു കാണിച്ച് മാന്‍പവര്‍ അതോറിറ്റി കൈക്കൊണ്ട തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി വ്യക്തമാക്കുകയും ചെയ്തു. വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കല്‍ മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ക്ക് അധികാരമില്ലെന്നും അതുകൊണ്ടു തന്നെ 60 കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട് അതോറിറ്റി കൈക്കൊണ്ട തീരുമാനം നിയമപരമായി നിലനില്‍ക്കുകയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് മന്ത്രിസഭയിലെ ഫത്വ നിയമനിര്‍മാണ സമിതി തീരുമാനാത്തെ നിരസിച്ചത്.
കൂടാതെ ഉത്തരവില്‍ ഒരുപാട് അപാകതകള്‍ ഉള്ളതായും സമിതി അഭിപ്രായപ്പെട്ടു. ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയുടെ അപ്രതീക്ഷിതമായ നടപടി മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. നിയമം റദ്ദാക്കിക്കൊണ്ടുള്ള നിയമനിര്‍മാണ കമ്മിറ്റിയുടെ തീരുമാനം വന്നതോടെ ഇക്കാര്യത്തില്‍ ഒരു വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന ആശങ്കള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമായതായി അല്‍റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അതേസമയം രാജ്യത്തെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിലാണ് മാന്‍ പവര്‍ അതോറിറ്റി ബിരുദമില്ലാത്ത പ്രവാസി ജീവനക്കാരുടെ നിലവിലെ വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന സുപ്രധാന തീരുമാനം സ്വീകരിച്ചത്. 2018ലെ തൊഴില്‍ നിയമത്തിലെ 29 ആം അനുച്ഛേദത്തില്‍ ഭേദഗതി വരുത്തിയായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഉത്തരവിനു പിന്നാലെ അതിനെതിരായ എതിര്‍പ്പുകളും ശക്തമായി തന്നെ പല ഭാഗത്ത് നിന്നും ഉയർന്നിരുന്നു.
അങ്ങനെ രാജ്യത്തെ പ്രമുഖ വ്യക്തികള്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും നിയമം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരേ രംഗത്ത് വരികയുണ്ടായി. സ്വകാര്യ മേഖലയില്‍ നിന്നും സര്‍ക്കാരിതര സംഘടനകളില്‍ നിന്നും നിയമത്തിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ 2000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തിയും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയും വിസ പുതുക്കാന്‍ 60 കഴിഞ്ഞവര്‍ക്ക് മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു. എന്തായാലും പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണ് കാത്തിരിപ്പുകൾക്കൊടുവിൽ പുറത്ത് വന്നത്.
എന്നാല്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന 60 കഴിഞ്ഞ പ്രവാസികള്‍ക്ക് ഇത്രവലിയ തുക ഫീസായി നല്‍കുക പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടി, വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തു വന്നു. പരമാവധി 500 ദിനാറായി ഫീസ് കുറയ്ക്കണമെന്നായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച നിര്‍ദ്ദേശം.
ഇതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയരക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മൂസയും അതോറിറ്റി ചെയര്‍മാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അല്‍ സല്‍മാനും തമ്മില്‍ അസ്വാരസ്യം ഉടലെടുക്കുകയും ചെയ്തിരുന്നു. അതിനിടെ, വിസ പുതുക്കാന്‍ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരേ തൊഴിലാളി യൂനിയനുകള്‍, ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കുവൈറ്റ് ചേംബര്‍ ഓഫ്് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി തുടങ്ങിയവരും രംഗത്തുവരികയുണ്ടായി.
https://www.facebook.com/Malayalivartha


























