ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുവൈറ്റിൽ വൻ അപകടം; തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി

കുവൈറ്റിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. മൂന്നാം നിലയിലേക്ക് തീ അതിവേഗം പടരുകയായിരുന്നു.
തലസ്ഥാന നഗരിയിലെ സഫാത് ടവറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമനസേന അംഗങ്ങള്‍ തൊഴിലാളികളെ രക്ഷപ്പെടുത്തുകയും തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതിന് മുമ്ബ് നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























