സൗദിയിൽ വമ്പൻ അവസരം; ബിനാമി ബിസിനസുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു, രഹസ്യമായി വിവരങ്ങള്‍ കൈമാറുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും

സൗദിയിൽ വമ്പൻ അവസരം നൽകി അധികൃതർ. സൗദിയിലെ ബിനാമി ബിസിനസുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രഹസ്യമായി വിവരങ്ങള്‍ കൈമാറുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും നല്‍കുമെന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ പിഴയായി ഈടാക്കുന്ന സംഖ്യയില്‍ നിന്നും പങ്കു ലഭിക്കുകയും ചെയ്യും. രാജ്യത്തൊട്ടാകെയുള്ള ബിനാമി സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാനുള്ള സമയം 2022 ഫെബ്രുവരിയില്‍ അവസാനിക്കുന്നതാണ്.
അതോടൊപ്പം തന്നെ സൗദി അറേബ്യയില്‍ സ്പോണ്‍സറുടെ പേരില്‍ സ്ഥാപനങ്ങള്‍ ആരംഭിച്ച് അതിന്റെ ലാഭം വിദേശികളെടുക്കുന്നതിനെയാണ് ബിനാമി ബിസിനസ് എന്ന് പറയപ്പെടുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് സ്ഥാപനങ്ങളുണ്ടെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്. ഇവരെ പിടികൂടാന്‍ വിവിധ മാര്‍ഗങ്ങള്‍ മന്ത്രാലയം കണ്ടെത്തി വരുകയാണ്. ഇതില്‍ ഒന്നാമത്തേത് ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയാണ്. ഇവര്‍ക്ക് ശമ്പള വര്‍ധനവും ബോണസുമാണ് ഓഫര്‍ നൽകുക.
അതേസമയം സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 48 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് അനുസരിച്ച് രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 41 പേര്‍ രോഗമുക്തി നേടും ചെയ്തു. 51,178 പി.സി.ആര്‍ പരിശോധനകളാണ് കഴിഞ്ഞ ദിവസം നടന്നത്.
കൂടാതെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,497 ആയി. ഇതില്‍ 5,36,534 പേരും സുഖം പ്രാപിക്കുയും ചെയ്തു. ആകെ 8,739 രോഗികൾ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 138 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 43,134,252 ഡോസ് കവിഞ്ഞതായി റിപ്പോർട്ട്.
https://www.facebook.com/Malayalivartha


























