ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ 16ന് ആരംഭിക്കും

ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ 16ന് ആരംഭിക്കുമെന്നു ഹജ്ജ് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഇട്രാക്ക് പദ്ധതിയും ഈ വര്‍ഷം ആരംഭിക്കും. ഇതോടെ മികച്ച സേവനങ്ങളും നിരക്കുകളും സ്വദേശികള്‍ക്കും വിദേശികള്‍ക്കും തെരഞ്ഞെടുക്കുവാന്‍ സാധിക്കും.
ആദ്യമായാണ് ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് തങ്ങള്‍ തെരഞ്ഞെടുക്കുന്ന പാക്കേജ് പ്രകാരമുള്ള പണമടക്കുവാന്‍ എസ്എംഎസ് ലഭിക്കും.
നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുപ്പെടും. ഇതോടൊപ്പം ഹജ്ജ് നിരക്കുകളും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. നല്‍കുന്ന സേവനങ്ങള്‍ക്ക് അനുസരിച്ച് വിവിധ തരം പാക്കേജുകള്‍ ആവിഷ്‌കരിച്ച് ഓരോ വിഭാഗത്തിനും വിത്യസ്ത നിരക്കുകളും നടപ്പാക്കും.
കുറഞ്ഞ ചെലവിലും ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കുന്ന രീതിയില്‍ മൂന്നു വിഭാഗങ്ങളായാണു പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ആഭ്യന്തര ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ ഭീമമായ നിരക്കുകള്‍ ഈടാക്കുന്നതായി പരാതികള്‍ കൂടിയ സാഹചര്യത്തിലാണു മന്ത്രാലയം നിരക്കുകള്‍ നിശ്ചയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha