Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് പുതിയ വിസയില്‍ തിരിച്ചുവരാം; പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി കുവൈറ്റ്, കുടുംബ സമേതം കുവൈറ്റില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനം

12 OCTOBER 2021 05:16 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. പഴയ പ്രതാപം കൈവിടാതെ പുതിയ ലോകത്തെ കയ്യടക്കാൻ കൂടുതൽ കുതിപ്പുകൾക്ക് ഒരുങ്ങുകയാണ്. ഇപ്പോഴിതാ പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് കുവൈറ്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവാസികളിൽ നിറഞ്ഞുനിൽക്കുന്ന ആശങ്കകൾക്ക് ഇതാ വിരാമം കുറിച്ചിരിക്കുന്നു. പ്രത്യേകിച്ച് കൊറോണ വ്യാപനത്തിന് പിന്നാലെ നാട്ടിൽ എത്തിയ പ്രവാസികൾക്ക്....

60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കണമെങ്കില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പബ്ലിക് മാന്‍പവര്‍ അതോറിറ്റി ഈ വർഷാദ്യത്തിൽ തന്നെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന പ്രവാസികള്‍ക്ക് വേണമെങ്കില്‍ പുതിയ വിസയില്‍ തിരികെയെത്താമെന്ന് അധികൃതര്‍ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുടുംബ സമേതം കുവൈറ്റില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനമാനം കൂടിയാകുന്നു ഇത്.

ബിരുദമില്ലാത്ത 60കാര്‍ക്ക് വിസ പുതുക്കി നല്‍കുന്നതിനുള്ള വിലക്ക് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. എന്നിരുന്നാൽ തന്നെയും അതിന്റെ ആനുകൂല്യം ഈ കാലയളവില്‍ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോയവര്‍ക്ക് ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡന്‍സ് അഫയേഴ്‌സ് വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. നിലവില്‍ കുവൈറ്റിലുള്ള 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാൻ സാധിക്കുമെങ്കിലും വര്‍ക്ക് പെര്‍മിറ്റ് കാലാവധി അവസാനിച്ചതിനാല്‍ നാട്ടിലേക്ക് തിരിച്ചവര്‍ക്ക് അത് വീണ്ടും പുതുക്കാനാവില്ലെന്നായിരുന്നു അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇങ്ങനെ നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് സന്തോഷത്തിന് വകനല്‍കുന്നതാണ് പുതിയ വിസയില്‍ തിരിച്ചെത്താമെന്ന തീരുമാനം.

അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം തീരുമാനിച്ച വിസ പുതുക്കല്‍ വിലക്കിനെ തുടര്‍ന്ന് കുറഞ്ഞത് അയ്യായിരത്തിലേറെ പ്രവാസികള്‍ രാജ്യം വിട്ടതായി ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 ജനുവരി ഒന്നു മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയില്‍ മാത്രം 4013 പേര്‍ വിസ പുതുക്കാനാവാതെ കുവൈറ്റ് വിട്ടതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതിനു ശേഷം കൂടുതല്‍ പേര്‍ കുവൈറ്റ് വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും പത്രം വിശദീകരിക്കുയുണ്ടായി. ഇതിനിടെ, വിസ പുതുക്കല്‍ വിലക്ക് നിലവില്‍ വന്ന ജനുവരി ഒന്നിനു ശേഷം, വിസ കാലാവധി തീര്‍ന്ന അയ്യായിരത്തോളം പ്രവാസികള്‍ക്ക് താല്‍ക്കാലിക റെസിഡന്‍സ് പെര്‍മിറ്റ് നല്‍കിയിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു. ഇങ്ങനെ താല്‍ക്കാലിക താമസ പെര്‍മിറ്റ് ലഭ്യമായവര്‍ക്ക് പുതിയ സാഹചര്യത്തില്‍ വിസ പുതുക്കാന്‍ തടസ്സമുണ്ടാവില്ല എന്നതാണ് ആശ്വാസ തീരുമാനം.

കൂടത്തെ 60 വയസ്സ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം ഔദ്യോഗികമായി പിന്‍വലിക്കുന്നതിന് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ ഡയരക്ടര്‍ ബോര്‍ഡ് യോഗം ഈ ആഴ്ച യോഗം ചേരുന്നതാണ്. ബോര്‍ഡ് ചെയര്‍മാനും വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയുമായ ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം, അതോറിറ്റി ജനറല്‍ ഡയരക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മൂസയുടെ ഇതുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവ് റദ്ദ് ചെയ്യുമെന്നാണ് സൂചന. ഡയരക്ടര്‍ ജനറലിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കുവൈറ്റ് മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി വിസ പുതുക്കല്‍ വിലക്ക് കഴിഞ്ഞ ദിവസം റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി സ്വീൿരിച്ചത്. വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കല്‍ മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ക്ക് അധികാരമില്ലെന്നും അതുകൊണ്ടു തന്നെ 60 കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട് അതോറിറ്റി കൈക്കൊണ്ട തീരുമാനം അസാധുവാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫത്വ, നിയമനിര്‍മാണ സമിതി ഈ തീരുമാനം റദ്ദാക്കിയത്.

മന്ത്രിസഭയ്ക്കു കീഴിലെ നിയമനിര്‍മാണ സമിതി വിസ വിലക്ക് റദ്ദാക്കിയിട്ടുണ്ടെങ്കിലും, മാന്‍ പവര്‍ അതോറിറ്റിയുടെ നേരത്തേയുള്ള ഉത്തരവ് ഡയരക്ടര്‍ ബോര്‍ഡ് യോഗം പിന്‍വലിച്ചാല്‍ മാത്രമേ 60 കഴിഞ്ഞ പ്രവാസികളിലെ ബിരുദമില്ലാത്തവര്‍ക്ക് വിസ പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂ. വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ആഗസ്ത് 16ന് നിലവില്‍ വന്ന 520 നമ്പര്‍ നിയമമാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്.

 

ആ നിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് ലഭിക്കുന്ന മുറയ്ക്ക മാത്രമേ, വിസ പുതുക്കാനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കൂ. അതേസമയം, വിലക്ക് പിന്‍വലിക്കുമെന്നതായതോടെ ആയിരക്കണക്കിന് അപേക്ഷകളാണ് വിസ പുതുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഭിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (18 minutes ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (22 minutes ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (24 minutes ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (25 minutes ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (28 minutes ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (31 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (39 minutes ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (42 minutes ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (47 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (49 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (56 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (1 hour ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (1 hour ago)

Malayali Vartha Recommends