Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

എക്സ്പോ 2020 ആരംഭിച്ചത് മുതൽ ഇന്ത്യയിൽ നിന്നടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് ദുബായിലേയ്ക്ക് വൻ സന്ദർശക പ്രവാഹം; സെപ്റ്റംബർ 30 മുതൽ ദുബായിലെത്തിയത് 4,77,101 സന്ദർശകരാണെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി

13 OCTOBER 2021 03:44 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ ദുരിതങ്ങൾ പിന്നിട്ട് പ്രവാസലോപകം ഉണരുകയാണ്. ഇപ്പോഴിതാ യുഎഇയിൽ നിന്ന് ഏറെ നിര്ണയമായ വാർത്തകളാണ് പുറത്ത് വരുന്നത്. നിയന്ത്രണങ്ങൾ നീക്കി ഇരുകയ്യും നീട്ടിയാണ് രാജ്യം പ്രവാസികളെ വരവേൽക്കുന്നത്. കൊറോണ നൽകിയ വേദനകൾ മറക്കാൻ യുഎഇ പ്രവാസികൾക്ക് പ്രതീക്ഷയുടെ കിരണം തന്നെയാകുന്നു. എക്സ്പോ പൊടിപൊടിക്കുമ്പോൾ യുഎഇയിലേക്ക് വമ്പൻ തിരക്കാണ് അനുഭവപ്പെടുന്നത്....

എക്സ്പോ 2020 ആരംഭിച്ചത് മുതൽ ഇന്ത്യയിൽ നിന്നടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് ദുബായിലേയ്ക്ക് വൻ സന്ദർശക പ്രവാഹമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫൊറിനേഴ്സ്‌ അഫയേഴ്സ്‌ അറിയിച്ചു. സെപ്റ്റംബർ 30 മുതൽ ദുബായിലെത്തിയത് 4,77,101 സന്ദർശകരാണെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി പറഞ്ഞു. ടൂറിസത്തിന്റെ ശക്തമായ തിരിച്ചുവരവും കോവിഡ്19ൽ നിന്നുള്ള യുഎഇയുടെ മികച്ച അതിജീവനവുമാണ് സന്ദർശകരുടെ എണ്ണത്തിലുള്ള വർധവ് സൂചിപ്പിക്കുന്നത്.

എക്സ്പോയിലേക്കുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികളെ മികച്ച രീതിയിൽ രാജ്യത്തേക്ക് സ്വാഗതം ചെയ്യാൻ ജിഡിആർഎഫ്എ സദാസമയം സേവന സന്നദ്ധരാണ്. നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കാൻ മികവാർന്ന സേവനങ്ങൾ നൽകിവരുന്നു. യുഎഇയുടെ സാംസ്കാരിക പൈതൃകം കാണാനുള്ള സവിശേഷമായ അവസരമാണ് എക്സ്പോ 2020 സന്ദർശകർക്ക് നൽകുന്നത്. ഈ അഭൂതപൂർവമായ വിജയത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നുവെന്നും മഹാമാരിക്ക് ശേഷം രാജ്യത്തേയ്ക്കുള്ള സന്ദർശകരുടെ എണ്ണത്തിലുള്ള വർധനവ് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുമെന്നും അൽ മർറി കൂട്ടിച്ചേർത്തു.

എക്സ്പോയുടെ ഉദ്ഘാടന ദിവസം മാത്രം ജിഡിആർഎഫ്എ ദുബായ് ഇഷ്യു ചെയ്ത എൻട്രി പെർമിറ്റുകളുടെ എണ്ണം 32,000 ലേറെ ആയിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പാസ്പോർട്ട് കൺട്രോൾ ഓഫീസർമാർ പ്രതിദിനം 85,000 ൽ അധികം യാത്രക്കാരെ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് മുൻപ് ജിഡിആർഎഫ്എ വെളിപ്പെടുത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (18 minutes ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (22 minutes ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (24 minutes ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (25 minutes ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (28 minutes ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (31 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (39 minutes ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (42 minutes ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (47 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (49 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (56 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (1 hour ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (1 hour ago)

Malayali Vartha Recommends