പഠിപ്പിക്കുന്നതിനിടെ ക്ലാസ്മുറിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
സൗദി അറേബ്യയില്‍ പഠിപ്പിക്കുന്നതിനിടെ ക്ലാസ്മുറിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.റിയാദിലെ അല്‍ സിവൈദിയില് വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. അധ്യാപിക ക്ലാസ്മുറിയില്‍ കുഴഞ്ഞു വീണതോടെ സ്കൂള്‍ മേധാവി മറ്റ് അധ്യാപകരുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപികയുടെ ജീവന് രക്ഷിക്കാനായില്ല.
ഹൃദയാഘാതമായിരുന്നു മരണകാരണം. ഓഗസ്റ്റ് അവസാനത്തോടെയാണ് സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി നിര്‍ത്തിവെച്ചിരുന്ന ക്ലാസ്മുറി പഠനവും പുനരാരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha