ഇന്ത്യന്‍ പവലിയനില്‍ ഫ്രീയായി ലഭിക്കുന്ന പാനീയം കുടിച്ചവര്‍ ശരിക്കും ഞെട്ടും; ലോകത്ത് ഭാവിയില്‍ ഏറ്റവും ദൗര്‍ലഭ്യം ശുദ്ധജലത്തിനാണെന്ന പ്രവചനങ്ങള്‍ ശക്തമാകുന്ന ഈ അവസരത്തിൽ ഇന്ത്യയുടെ കയ്യൊപ്പ്, ഇത് കേൾക്കണം...
കൊറോണ വ്യാപനം ലോകത്തെ സ്തംഭിപ്പിച്ചുകൊണ്ട് തീർത്ത ദുരിതങ്ങൾ ഓരോന്നായി ഒഴിയുകയാണ്. ഈയൊരു സാഹചര്യത്തിൽ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് മുന്നേറുന്ന ദുബായ് എക്പോയില്‍ ലക്ഷങ്ങളാണ് ദിനംപ്രതി സന്ദര്‍ശനം നടത്തുന്നത്. ഓരോ രാജ്യവും അതിശയം തീര്‍ക്കുന്ന ഓരോ പവലിയനുകളിലും തനതായ ആകൃതിയും രൂപസൗന്ദര്യവും കൊണ്ട് ഇന്ത്യന്‍ പവലിയനും മുന്പില് തന്നെയാണ് നിൽക്കുന്നത്. ഇന്ത്യന്‍ സംസ്കാരവും, സാങ്കേതിക മേന്മയും സമന്വയിപ്പിക്കുന്ന കാഴ്ചകള്‍ കണ്ട് സന്ദര്‍ശകര്‍ അദ്ഭുതപ്പെടുകയാണ്. ഇന്ത്യയുടെ വ്യാപാരത്തിനും ടൂറിസത്തിനും എക്സ്പോ മുന്നേറ്റമാവും എന്ന വിലയിരുത്തലാണ് പലയിടത്തു നിന്നും ഉയരുന്നത്.
എന്നാൽ അതെല്ലാം തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യന്‍ പവലിയനില്‍ ഏവരുടേയും ശ്രദ്ധാ കേന്ദ്രമാവുന്നത് വായുവില്‍ നിന്ന് വെള്ളം ഉണ്ടാക്കുന്ന യന്ത്രത്തിലാണ്. ലോകത്ത് ഭാവിയില്‍ ഏറ്റവും ദൗര്‍ലഭ്യം ശുദ്ധജലത്തിനാണെന്ന പ്രവചനങ്ങള്‍ ശക്തമാകുന്ന ഈ അവസരത്തിലാണ് ഈ യന്ത്രം ഇന്ത്യ ലോകത്തിന് മുന്നിൽ സമ്മാനിക്കുന്നത്. പാവലിയന്റെ ഇന്നൊവേഷന് ഹബിലാണ് എയര്‍ വാട്ടര്‍ പേറ്റന്റ് സാങ്കേതികവിദ്യ അധികൃതർ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് ഈ സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിക്കുന്ന ജലം കുടിക്കാനും നല്‍കുകയാണ്. വായുവില്‍ നിന്ന് വെള്ളം എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നും കാഴ്ചക്കാര്‍ക്ക് മനസിലാക്കാന്‍ ഇതിലൂടെ കഴിയും.
അതോടൊപ്പം തന്നെ ശുദ്ധജലം ലഭ്യമല്ലാത്ത ഇടങ്ങളില്‍ ഈ സാങ്കേതിക വിദ്യ ഏറെ പ്രയോജനപ്പെടും. മുംബയിലെ കമ്പനിയാണ് ഈ ഉപകരണം ഇവിടെ എത്തിച്ചിരിക്കുന്നത്. യന്ത്രത്തിലൂടെ ഉത്പാദിപ്പിക്കുന്ന വെള്ളം ഓക്സോണേഷന് പ്രക്രിയയിലൂടെ ഓക്സിഡന്റുകളും ആരോഗ്യകരമായ ധാതുക്കളും കൊണ്ട് സമ്പുഷ്ടവുമാണ് എന്നതും ഏവരെയും ആകർഷിക്കുന്നുണ്ട്. ഇത് ക്ളോറിന്‍ ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്നതിനേക്കാളും 3000 മടങ്ങ് നല്ലതാണ്.
അതേസമയം വായുവില്‍ നിന്നും ജലം നിര്‍മ്മിക്കുന്നതിനൊപ്പം എയര്‍ ഫില്‍റ്റര്‍ ചെയ്യുകയും ചെയ്യുന്നതിനാല്‍ തന്നെ രണ്ട് പ്രക്രിയകളാണ് ഒരേസമയം നടക്കുന്നത്. 60 മുതല്‍ 70 ശതമാനം വരെ ഈര്‍പ്പം നിറഞ്ഞ വായു ഉള്ള സ്ഥലത്താണ് യന്ത്രം ശരിക്കും പ്രവര്‍ത്തിക്കുന്നത്.
എയര്‍കണ്ടീഷന്‍ ചെയ്ത അന്തരീക്ഷത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ശുദ്ധജലം ഉദ്പാദിപ്പിക്കുന്നതിന് വൈദ്യുതിയുടെ ചിലവ് മാത്രമാണ് ഇവിടെ വേണ്ടിവരുന്നത്. ഇന്ത്യൻ പവലിയനിൽ ഏറ്റവും ശ്രദ്ധാ കേന്ദ്രമാകുന്ന ഈ കാഴ്ച നിരവധി പേരെയാണ് ആകർഷിക്കുന്നത്.
https://www.facebook.com/Malayalivartha