Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

2 ലക്ഷം പേർക്ക് അവസരം ഒരുങ്ങുന്നു! വേഗമാകട്ടെ; ഏകദേശം 91,000 കാബിൻ ക്രൂവും 54,000 പൈലറ്റുമാരും 51,000 സാങ്കേതിക ജീവനക്കാരും ആവശ്യമുണ്ടെന്ന് യുഎസ് വിമാന നിർമാതാവ്, യുഎഇയിലെ എയർലൈനുകൾ അവരുടെ റിക്രൂട്ട്മെന്റ് ശ്രമങ്ങൾ ആരംഭിച്ചു

21 OCTOBER 2021 03:16 PM IST
മലയാളി വാര്‍ത്ത

ലോകത്തെ അമ്പരപ്പിച്ച് ദുബായ് എക്സ്പോ 2020യും ലോകകപ്പും കൂടാതെ സുവര്ണജൂബിലിയും ഒന്നിനുപുറകെ ഒന്നായി ആഘോഷമാക്കുന്ന യുഎഇ ഏവർക്കും ആശ്വാസമായി തീരുകയാണ്. കൊറോണ നൽകിയ ദുരിതങ്ങളിൽ നിന്നും പ്രവാസികളെ കൈപിടിച്ചുയർത്താൻ തയ്യാറായി അധികൃതർ. കൂടുതൽ തൊഴിൽ അവസരങ്ങളുമായി യുഎഇ വിമാനക്കമ്പനികൾ...

യുഎഇയിലെയും മറ്റു ഗൾഫ് രാഷ്ട്രങ്ങളിലെയും വിമാനക്കമ്പനികളിലേക്ക് 2 ലക്ഷം ജീവനക്കാരെ ആവശ്യമുണ്ടെന്ന് റിപ്പോർട്ട്. മേഖലയിലെ വാണിജ്യ വ്യോമയാന വ്യവസായത്തിന് ഏകദേശം 91,000 കാബിൻ ക്രൂവും 54,000 പൈലറ്റുമാരും 51,000 സാങ്കേതിക ജീവനക്കാരും ആവശ്യമുണ്ടെന്ന് യുഎസ് വിമാന നിർമാതാവ് വ്യക്തമാക്കുകയുണ്ടായി.

ഭാവിയിൽ മാനവ വിഭവശേഷി ഗണ്യമായി വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബോയിങ് മിഡിൽ ഈസ്റ്റ് & ആഫ്രിക്കയുടെ വാണിജ്യ മാർക്കറ്റിങ് മാനേജിങ് ഡയറക്ടർ റാൻഡി ഹെയ്‌സി മാധ്യമങ്ങളോട് പറഞ്ഞു. 2021 ലെ വാണിജ്യ മാർക്കറ്റ് ഔട്ട്ലുക്കിൽ (സിഎംഒ) പ്രവചിക്കുന്നത് മിഡിൽ ഈസ്റ്റിലെ എയർലൈനുകൾക്ക് 700 ബില്യൺ ഡോളർ വിലമതിക്കുന്ന 3,000 പുതിയ വിമാനങ്ങൾ ആവശ്യമായി വരുമെന്നതാണ്.
ഇതിനോടകം തന്നെ ഇത്തിഹാദും എമിറേറ്റ്സും നിയമം തുടങ്ങി.

അതോടൊപ്പം തന്നെ യുഎഇയിലെ എയർലൈനുകൾ അവരുടെ റിക്രൂട്ട്മെന്റ് ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് അബുദാബിയിലെ ഇത്തിഹാദ് എയർവേയ്സ് കാബിൻ ക്രൂ ആയി ചേരാൻ 1,000 പുതിയ ജീവനക്കാരെ നിയമിക്കുകയാണെന്ന് അറിയിച്ചിരുന്നു. യുഎഇ ഒഴികെ ഈജിപ്ത്, ലബനൻ, റഷ്യ, സ്പെയിൻ, ഇറ്റലി, നെതർലൻ‍ഡ്സ് തുടങ്ങി 10 രാജ്യങ്ങളിൽ റിക്രൂട്ട്മെന്റ് ദിവസങ്ങൾ നടക്കുന്നതാണ്. കഴിഞ്ഞ 18 മാസങ്ങൾ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടേറിയതായിരുന്നു. എന്നിരുന്നാൽ തന്നെയും, യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനാൽ ശുഭാപ്തി വിശ്വാസമുണ്ട്. ഇതിന്റെ നിർണായകമായ ഭാഗം ഞങ്ങളുടെ കാബിൻ ക്രൂ ടീമിനെ പുനർനിർമിക്കുകയാണെന്ന് ഇത്തിഹാദ് എയർവേയ്‌സിന്റെ ക്രൂ പെർഫോമൻസ് ആൻഡ് സപ്പോർട്ട് തലവൻ ജിഹാദ് മത്ത ചൂണ്ടിക്കാണിച്ചു.

അതേസമയം അടുത്ത ആറു മാസത്തിനുള്ളിൽ 3,000 കാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയും ദുബായ് ഹബ്ബിൽ ചേരാൻ ലോകമെമ്പാടുമുള്ള പ്രചാരണം ആരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു.

 

 

യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് അനുസൃതമായി നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ ക്രമേണ പുനഃസ്ഥാപിച്ച എമിറേറ്റ്സ്, കഴിഞ്ഞ വർഷം കോവിഡ്19 കാരണം വിമാനങ്ങളിൽ ഗണ്യമായ കുറവ് വരുത്തിയപ്പോൾ ഒഴിവാക്കിയ പൈലറ്റുമാരെയും കാബിൻ ക്രൂവിനെയും മറ്റു ജീവനക്കാരെയും തിരിച്ചു വിളിക്കുകയും ചെയ്യുന്നുണ്ട്. ലോകത്തിന് ശുഭാപ്തിവിശ്വാസം നൽകി ഗൾഫ് രാഷ്ട്രങ്ങൾ മുന്നേറുകയാണ്. പ്രവാസികൾ ഏവരും പ്രതീക്ഷയോടെയാണ് ഇത് ഉറ്റുനോക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (16 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (36 minutes ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (1 hour ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (1 hour ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (1 hour ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (1 hour ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (2 hours ago)

Malayali Vartha Recommends