Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

പ്രവാസികൾക്ക് ഏത് സാഹചര്യത്തിലും ആശ്രയിക്കാൻ പറ്റുന്നൊരിടം; പ്രവാസികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ആദ്യ പത്തില്‍ മൂന്ന് ജിസിസി രാജ്യങ്ങള്‍, ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യാനും ജീവിക്കാനും സാധ്യമെന്ന് പ്രവാസികള്‍ കരുതുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്, പ്രവാസികളുടെ ഇഷ്ടം ഇതാണ്!!

25 OCTOBER 2021 03:04 PM IST
മലയാളി വാര്‍ത്ത

എക്കാലത്തെയും പ്രവാസികളുടെ ഇഷ്ടലോകമാണ് ഗള്‍ഫ് മേഖല. പതിറ്റാണ്ടുകൾ കൊണ്ട് ദൃഢമായ ആ ബന്ധം ദേശഭേദമെന്യേ പടർന്നുപന്തലിച്ചു. പ്രത്യേകിച്ചും യുഎഇ എടുത്തുപറയേണ്ടത് തന്നെയാണ്. പ്രവാസികൾക്ക് ഏത് സാഹചര്യത്തിലും ആശ്രയിക്കാൻ പറ്റുന്നൊരിടം. എന്നാൽ ഈ അടുത്ത കാലത്തായി ഖത്തറിലേക്കുള്ള പ്രവാസി ഒഴുക്കും കുതിച്ചിട്ടുണ്ട്. കൊറോണ വ്യാപനം കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചപ്പോഴും പ്രവാസികള്‍ ഗള്‍ഫിലേക്ക് എത്താന്‍ കൊതിച്ചിരുന്നു. ഗള്‍ഫില്‍ രോഗവ്യാപനം ശക്തമാണ് എന്നറിഞ്ഞിട്ടും അങ്ങോട്ടുള്ള യാത്ര തേടി പ്രവാസികള്‍ കാത്തിരുന്നത് മാസങ്ങളോളമാണ്.

ഇതൊക്കെയെല്ലാം വച്ചുനോക്കുമ്പോഴും ഏവരിലും ഉയരുന്ന സംശയമേ എന്താണ് പ്രവാസികളെ ഗൾഫിലേക്ക് ഇത്രയും ആകര്‍ഷിക്കുന്ന ഘടകം. മണലാരണ്യങ്ങളിൽ ഒരു പ്രതീക്ഷയുടെ കിരണം എല്ലാ പ്രവാസികളും ഗള്‍ഫ് മേഖലയിൽ കാണുന്നുണ്ടോ? എന്നാൽ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് പ്രവാസികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ആദ്യ പത്തില്‍ മൂന്ന് ജിസിസി രാജ്യങ്ങള്‍ ഉണ്ട് എന്നതാണ്. വമ്പന്മാരെ പിന്തള്ളിക്കൊണ്ടാണ് ഗൾഫ് രാഷ്ട്രങ്ങളുടെ മുന്നേറ്റം....


അതായത് ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യാനും ജീവിക്കാനും സാധ്യമെന്ന് പ്രവാസികള്‍ കരുതുന്ന രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് എച്ച്‌എസ്ബിസി പുറത്തുവിട്ടിരുന്നു. ഇതില്‍ ആദ്യ പത്ത് രാജ്യങ്ങളില്‍ മൂന്ന് ഗള്‍ഫ് രാജ്യങ്ങളാണ് ഇടംപിടിച്ചിട്ടുള്ളത്. പട്ടിക പ്രകാരം യുഎഇ നാലാംസ്ഥാനത്താണ് ഉള്ളത്. ബഹ്‌റൈന്‍ എട്ടാം സ്ഥാനത്തും ഖത്തര്‍ ഒമ്പതാം സ്ഥാനത്തും നിൽക്കുന്നുണ്ട്.

പ്രവാസ ലോകത്ത് നടത്തിയ പഠനമാണ് എച്ച്‌എസ്ബിസി എക്‌സ്പാറ്റ് എക്‌സ്‌പ്ലോറല്‍ 14ാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിച്ചിട്ടുള്ളത്. വിദേശത്ത് ജീവിക്കുന്ന 20000ത്തിലധികം പേരില്‍ നിന്നുള്ള അഭിപ്രായം തേടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. യുഎഇയില്‍ സര്‍വ്വെയുടെ ഭാഗമായ 82 ശതമാനം പേരും പറഞ്ഞത് ജോലി ചെയ്യാനും ജീവിക്കാനും അനിയോജ്യമായ രാജ്യമാണ് യുഎഇ എന്നതാണ്.

റിപ്പോർട്ട് പ്രകാരം കൂടുതല്‍ സാമ്പത്തിക ഭദ്രത കൊതിക്കുന്ന പ്രവാസിയും യുഎഇയില്‍ വിശ്വാസമര്‍പ്പിച്ചാണ് മുന്നോട്ട് പോകുന്നത്. അടുത്ത 12 മാസത്തിനകം യുഎഇയില്‍ നിന്ന് കൊവിഡ് പൂര്‍ണമായും അകലുകയും സാധാരണ ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും പ്രവാസികള്‍ കരുതുന്നുണ്ട്. പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് സ്വിറ്റ്‌സര്‍ലാന്റ്, ആസ്‌ത്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളാണ് ഉള്ളത്.

ചരിത്രം എടുത്തുനോക്കിയാൽ പ്രവാസികൾക്ക് അറിയാം യുഎഇ എങ്ങനെ ആയിരുന്നു എന്നത്. അതായത് 1940കളില്‍ ഒരു ചെറിയ മല്‍സ്യബന്ധന കേന്ദ്രം മാത്രമായിരുന്ന യുഎഇ, എണ്ണ കണ്ടെത്തിയതോടെയാണ് അതിവേഗ വളര്‍ച്ചയുടെ പാതയിലേക്ക് ഇവർ കടന്നത്. ദീര്‍ഘദൃഷ്ടിയുള്ള ഭരണകര്‍ത്താക്കള്‍ കൂടിയായതോടെ യുഎഇയുടെ പുരോഗതി ലോകത്തിന് മുന്നിൽ കുതിക്കുകയായിരുന്നു. ഇന്ന് ലോകത്തെ പ്രധാന വ്യാപാര കേന്ദ്രം, കപ്പല്‍ തുറമുഖം, വ്യോമയാന കേന്ദ്രം, ബിസിനസ് കേന്ദ്രം എല്ലാമായി യുഎഇ മാറിയിരിക്കുന്നു. ഒട്ടേറെ വിദേശികളാണ് യുഎഇയില്‍ സ്ഥിരതാമസത്തിനായി കൊതിക്കുന്നത്.

 

മാത്രമല്ല നല്ല വരുമാനമാണ് യുഎഇയിലേക്ക് വിദേശികള്‍ ആകര്‍ഷിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. പിന്നെ ജോലിയില്‍ അതിവേഗ വളര്‍ച്ചയുണ്ടാകുന്നു എന്നതാണ് മറ്റൊരു കാര്യം. ജീവിത നിലവാരം മെച്ചപ്പെടുന്നു എന്നാണ് മൂന്നാമത്തെ കാര്യമെന്ന് എച്ച്‌എസ്ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിനസ് തുടങ്ങുന്നതിനുള്ള സൗഹൃദ അന്തരീക്ഷമാണ് വ്യവസായികളെ യുഎഇയിലേക്ക് ആകര്‍ഷിക്കാന്‍ ഒരുകാരണമായി പറയുന്നത്.

 

അവസാനിക്കുന്നില്ല, കോലാഹലങ്ങളും സംഘര്‍ഷങ്ങളും സമരങ്ങളുമില്ലാത്ത രാജ്യമായതിനാല്‍ സമാധാന ജീവിതം ആഗ്രഹിക്കുന്നവരെയും യുഎഇയിലേക്ക് ആകര്‍ഷിപ്പിക്കുന്നു. ലോകത്തെ ഏത് വസ്തുവിന്റെയും ഫസ്റ്റ് ക്വാളിറ്റി പ്രൊഡക്‌ട് യുഎഇയില്‍ കിട്ടുമെന്നാണ് ചില പ്രവാസിളുടെ പ്രതികരണം എന്നത്. ഭരണാധികാരികളെ പുകഴ്ത്തിയാണ് ചില പ്രവാസികള്‍ സംസാരിക്കുന്നത്. കൂടാതെ പോലീസ് സംവിധാനത്തിലെ മികവാണ് ചിലര്‍ സൂചിപ്പിച്ചത്. മികവ് തെളിയിച്ചവരെ കൂടെ നിര്‍ത്താന്‍ അടുത്തകാലത്തായി യുഎഇ ഗോള്‍ഡന്‍ വിസയും അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം പോരെ യുഎഇയെ ആകർഷിക്കാൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (16 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (36 minutes ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (1 hour ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (1 hour ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (1 hour ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (1 hour ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (2 hours ago)

Malayali Vartha Recommends