യാത്രാ വിലക്കുകള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വിസിറ്റ് വിസ കാലാവധി; പുത്തൻ തീരുമാനവുമായി സൗദി അറേബ്യ
സൗദിയില്‍ പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വിസിറ്റ് വിസ കാലാവധി നീട്ടി നൽകുമെന്ന് അറിയിച്ചു. നവംബര്‍ 21 വരെയാണ് കാലാവധി നീട്ടി നല്കാൻ ഉത്തരവിട്ടിരുന്നത്.
ഇത്തരം വിഭാഗങ്ങളിലുള്ള സന്ദര്‍ശകരുടെ വിസ കാലാവധി മന്ത്രാലയം സ്വയമേവ നീട്ടി നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സൗജന്യമായാണ് ഇത്തരം വിസകളുടെ കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
സൗദി വിസിറ്റ് വിസ അനുവദിച്ചിട്ടുള്ള, എന്നാല്‍ യാത്രാ വിലക്കുകള്‍ മൂലം സൗദിയിലേക്ക് യാത്രചെയ്യാനാകാതിരുന്ന, സന്ദര്‍ശകര്‍ക്ക് തങ്ങളുടെ വിസിറ്റ് വിസകളുടെ കാലാവധി നവംബര്‍ 30 വരെ സ്വയമേവ നീട്ടി ലഭിക്കും.
ഇന്ത്യ, പാകിസ്താന്, ഇന്തോനേഷ്യ, ഈജിപ്ത്, ടര്‍ക്കി, ബ്രസീല്‍, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്താന്, ലെബനന് എന്നീ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിനാണ് നിലവില്‍ നിയന്ത്രണങ്ങള്‍ തുടർന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha