കുവൈത്തില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കാമുകന് കൊലപ്പെടുത്തി... 40 കാരിയെയാണ് 24 വയസുകാരന് കൊലപ്പെടുത്തിയത്
കുവൈത്തില്‍ കാമുകന് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി .ഫഹാഹീലിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ പത്താം നിലയിലാണ് കൊലപാതകം.തനിക്കും കാമുകിക്കുമിടയിലെ ചില വലിയ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു .
കൃത്യം നടത്തിയ ശേഷം ഇയാള്‍ ഫഹാഹീല്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ച് കീഴടങ്ങുകയായിരുന്നു. 40 കാരിയായ ശ്രീലങ്കന്‍ സ്വദേശിനിയെയാണ് 24 വയസുകാരനായ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ശേഷം പല തവണ താന്‍ ആത്മഹത്യക്ക് ശ്രമിച്ചതായും എന്നാല്‍ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ഇയാള്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു .
ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റി. യുവാവിനെതിരെ ആസൂത്രിത കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ ഊര്‍ജ്ജിതമാക്കി .
https://www.facebook.com/Malayalivartha