സൗദിയിൽ മദ്യം അനുവദിക്കില്ല; സോഷ്യൽമീഡിയയിൽ പ്രചാരണത്തിലെ പിന്നിലെ വാസ്തവം ഇതാണ്, പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ: പ്രവാസികളെ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും
സൗദി അറേബ്യയില്‍ മദ്യത്തിനുള്ള നിരോധനം ഇനിയും തുടരും. രാജ്യത്ത് എവിടെയും മദ്യ നിര്‍മാണമോ വില്പനയോ ഉപയോഗമോ അനുവദിക്കില്ലെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.
രാജ്യത്തെ സോഷ്യൽമീഡിയയിൽ പ്രചാരണം നടക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സൗദി ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മദ്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം പിന്‍വലിക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് അറിയിച്ചിരിക്കുകയാണ്.
സൗദിയില്‍ മദ്യപാനം ഏറ്റവും വലിയൊരു കുറ്റകൃത്യമാണ്. പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നൽകുന്നത്. പ്രവാസികളാണ് കുറ്റം ചെയ്യുന്നതെങ്കില്‍ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തുമെന്നാണ് പറയുന്നത്.
ടൂറിസ്റ്റുകള്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം സൗദി അറേബ്യയിലെ മദ്യ നിരോധനത്തെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് ടൂറിസം മന്ത്രി വിശദമാക്കിയിരിക്കയുന്നത്.
https://www.facebook.com/Malayalivartha