Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

വിസകൾ ഉണ്ട് അനവധി; എന്നാൽ യുഎഇയുടെ ഗോൾഡൻ വിസ അതുക്കും മേലെ! മലയാളിയുടെ പോറ്റമ്മരാജ്യത്തില്‍നിന്നുള്ള ആദരം ഏറ്റുവാങ്ങിയത് നിരവധി പ്രവാസി മലയാളികൾ, ചിന്തിച്ച് തല പുകയ്ക്കണ്ട! എന്താണ് ഈ ഗോള്‍ഡന്‍ വിസ? സംശയങ്ങൾക്ക് ഉത്തരം ഇതാ... അറിഞ്ഞിരിക്കാൻ കുറച്ച് കാര്യങ്ങൾ

11 NOVEMBER 2021 06:06 PM IST
മലയാളി വാര്‍ത്ത

വിസിറ്റ് വിസ, ട്രാൻസിറ്റ് വിസ, സ്റ്റുഡന്റ് വിസ, ഇ-വിസ, റിട്ടയർമെന്റ് വിസ എന്നുതുടങ്ങി അനവധി വിസകളാണ് ഗൾഫ് രാഷ്ട്രങ്ങൾ നിലവിൽ പ്രവാസികൾക്കായി അനുവദിച്ചുവരുന്നത്. എണ്ണയിതര മേഖലകളിലേക്ക് ഊന്നൽ കൊടുത്തുകൊണ്ട് രാജ്യത്തെ ഉയർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ പുതിയ പദ്ധതികൾക്ക് രൂപം നല്കിയിരിയ്ക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെ സിനിമാതാരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കുകയാണ്. ഇത് സ്വീകരിക്കാൻ ഒട്ടനവധി താരങ്ങളാണ് യുഎഇയിലേക്ക് യാത്ര തിരിച്ചത്. ഇതൊക്കെ കേട്ടപ്പോള്‍ എല്ലാവരും അത്ഭുതത്തോടെ ചോദിക്കാന്‍ തുടങ്ങിയതാണ് എന്താണ് ഈ ഗോള്‍ഡന്‍ വിസ? ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് പ്രാസികൾക്കിടയിൽപ്പോലും ഉയരുന്നത്. അതാണ് ചുവടെ ചേർക്കുന്നത്....

2019ലാണ് യുഎഇ ഗോള്‍ഡന്‍ വിസ സമ്പ്രദായം യുഎഇ നടപ്പാക്കി തുടങ്ങിയത്. അതായത് ദീര്‍ഘകാല താമസ വിസയുള്ളവര്‍ക്കാണ് ഇത് അനുവദിക്കുന്നത്. അതിലൂടെ വിദേശികള്‍ക്ക് ദീര്‍ഘകാലം താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവസരമാണ് യുഎഇ അധികൃതർ ഒരുക്കിയത്. നിലവിൽ വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കിവരുന്നത്. എന്നാൽ മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ് എന്നതാണ് പ്രത്യകത. ഇതുതന്നെയാണ് പ്രവാസികൾക്കിടയിൽ സംശയമായി മാറിയതും. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഗോള്‍ഡന്‍ വിസയുടെ പ്രാധാന്യം ഇങ്ങനെ;

10 വർഷത്തേക്കുള്ള ഗോൾഡൻ വിസ പദ്ധതിയിൽ കൂടുതൽ മേഖലകളിലുള്ളവരെ യുഎഇ ഉൾപ്പെടുത്തിക്കൊണ്ട് യുഎഇ പുറപ്പെടുവിച്ച വാർത്ത ആഗോള ശ്രദ്ധ നേടുകയാണ്. എണ്ണയിതരമേഖലകളിൽ ടൂറിസത്തിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള സമ്പദ് വ്യവസ്ഥയാണ് യുഎഇയുടേത്. ഇതുതന്നെയാണ് മറ്റുപല ഗൾഫ് രാഷ്ട്രങ്ങളും പിന്തുടർന്നുപോരുന്നത്. അതിനാല്‍ തന്നെ വിദേശികളെ ആകര്‍ഷിക്കുക എന്നത് യുഎഇയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പ്രവാസികളെ ആകർഷിക്കാൻ നിരവധി പദ്ധതികളാണ് യുഎഇ നടപ്പിലാക്കുന്നത്. ഇതുതന്നെയാണ് യുഎഇയെ മറ്റുപല ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അന്ഗനെയാണ് വിദേശികള്‍ക്ക് ദീര്‍ഘകാലം താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഗോള്‍ഡന്‍ വിസയും അധികൃതർ അവതരിപ്പിക്കുകയായിരുന്നു. 100 ശതമാനം ബിസിനസ് ഉടമസ്ഥാവകാശം ലഭിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എന്നാൽ ഗോള്‍ഡന്‍ വിസ അനുവദിച്ചവര്‍ക്ക് ബിസിനസ് ചെയ്യാൻ സ്‌പോണ്‍സറിന്റെ ആവശ്യമില്ല.

യുഎഇയുടെ നിലവിലെ പ്രഖ്യാപനമനുസരിച്ച് ആർക്കൊക്കെയാണ് ഗോൾഡൻ വിസയ്ക്ക് അർഹതയെന്നും മാനദണ്ഡങ്ങളും പരിശോധിക്കാം.

വിസയ്ക്കായി അപേക്ഷിക്കേണ്ടത് ഇവർ;

നിക്ഷേപകര്‍, സംരംഭകര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ശാസ്ത്രരംഗത്ത് ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെയാണ് യുഎഇ നിലവിൽ പ്രോത്സാഹിപ്പിക്കുന്നത്. കുറഞ്ഞത് അഞ്ചുലക്ഷം ദിര്‍ഹത്തിന്റെ മൂലധന നിക്ഷേപമുള്ള പദ്ധതികള്‍ നടത്തുന്ന സംരംഭകര്‍ക്ക് ഇതിനായി അപേക്ഷിക്കാനും അനുമതി നൽകിയിട്ടുണ്ട്. അല്ലെങ്കില്‍ രാജ്യത്തെ അംഗീകൃത ബിസിനസ് ഇന്‍ക്യൂബേറ്ററിന്റെ അനുമതിയുള്ള സംരംഭകര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്.

അത്‍ടൊപ്പം തന്നെ പിഎച്ച്ഡി ബിരുദധാരികൾക്ക് യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന റിപ്പോർട്ടുകൾ പുതിയ പോളിസി നയത്തിൽ മാറ്റം വരുത്തിയതോടെ വന്നിരുന്നു. എന്നാൽ ഖലീജ് ടൈംസിന്‍റെ റിപ്പോർട്ട് പ്രകാരം എല്ലാ പിഎച്ച്ഡി ബിരുദധാരികളും ഗോൾഡൻ വിസയ്ക്ക് അർഹരാകില്ല. ലോകത്തിലെ മികച്ച 500 സർവകലാശാലകളിൽ ഒന്നിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസയ്ക്ക് അനുമതി നൽകുക.


വ്യവസ്ഥകള്‍ ഇങ്ങനെ;

ഗോൾഡൻ വിസ അപേക്ഷിക്കേണ്ടവർ അറിഞ്ഞിരിക്കേണ്ട വ്യവസ്ഥകൾ ഇതാണ്. ഒരു കോടി ദിര്‍ഹത്തില്‍ കുറയാത്ത പൊതുനിക്ഷേപം നടത്തുന്നവര്‍ക്ക് മാത്രമാണ് പത്തുവര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാന്‍സാധിക്കുക. അഞ്ചുവര്‍ഷത്തേയ്ക്കുള്ള വിസ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 50 ലക്ഷം ദിര്‍ഹത്തിന്റെ നിക്ഷേപം നടത്തിയിരിക്കണം. വായ്പ വഴി ലഭിച്ച പണമാകരുത് നിക്ഷേപത്തിന് ഉപയോഗിച്ചത്. മൂന്ന് വര്‍ഷം വരെ നിക്ഷേപം നിലനിര്‍ത്തുകയും വേണം എന്നും അധികൃതർ വ്യക്തമാക്കുന്നു. മികച്ച പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്. പ്ലസ്ടുവിന് കുറഞ്ഞത് 95 ശതമാനം ഗ്രേഡ് നിര്‍ബന്ധമാണ് എന്നാണ് അധികൃതർ അനുശാസിക്കുന്നത്. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാൻ കുറഞ്ഞത് 3.75 ഗ്രേഡ് പോയിന്റ് ആവറേജ് ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ടത് ഇങ്ങനെ;

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വഴി ഓണ്‍ലൈനായി പ്രവാസികൾക്ക് ഗോൾഡൻ വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ഓഫ്‌ലൈനായി അപേക്ഷിക്കുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സിനെയാണ് ഏവരും സമീപിക്കേണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും...  (4 minutes ago)

രണ്ടുദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് ഉഷ്മള സ്വീകരണം  (27 minutes ago)

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാവും  (43 minutes ago)

തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മണിയെ എസ്‌ഐടി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.  (56 minutes ago)

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങിമരിച്ചു  (1 hour ago)

ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ ....  (1 hour ago)

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (13 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (13 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (13 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (13 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (13 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (13 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (14 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (14 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (14 hours ago)

Malayali Vartha Recommends