ദുബായിലെ ബസ് സ്‌റ്റേഷനുകളില്‍ ത്രി ഡി മാപ്പ് സംവിധാനവുമായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

ദുബായിലെ ബസ് സ്‌റ്റേഷനുകളില്‍ ത്രി ഡി മാപ്പ് സംവിധാനവുമായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പരീക്ഷണാടിസ്ഥാനത്തില്‍ ദുബായിലെ പതിനാറ് ബസ് സ്‌റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ സംവിധാനം നടപ്പാക്കുക. ഓരോ ബസ് സ്‌റ്റേഷനിലെയും സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ത്രീഡി മാപ്പ് സ്ഥാപിക്കുന്നത്.
മാപ്പില്‍ നോക്കിയാല്‍ സ്‌റ്റേഷനിലെ സൗകര്യങ്ങളും ഓരോ ഭാഗത്തേക്കുമുള്ള ബസുകളുടെ പാര്‍ക്കിങ് മേഖലകളും മനസിലാക്കാനാകും. സേവനങ്ങള്‍ നല്‍കുന്ന കൗണ്ടറുകള്‍, ബസ് പോകുന്ന റൂട്ടുകള്‍, സ്‌റ്റോപ്പുകള്‍ എന്നിവയും എളുപ്പത്തില്‍ മനസിലാക്കാം. ബസ്‌റ്റേഷനുകളുടെ കവാടങ്ങളോട് ചേര്‍ന്നായിരിക്കും പുതിയ ത്രീഡി മാപ്പുകള്‍ സ്ഥാപിക്കുക. യാത്രക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് വിശദമായ പഠനങ്ങള്‍ക്കൊടുവിലാണ് മാപ്പ് തയാറാക്കിയത്.
ഇതിനു പുറമേ ബസ് സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇരിപ്പിടങ്ങളും വിശ്രമകേന്ദ്രങ്ങളും ഒരുക്കുകയും ചെയ്യും. ദുബായിലെ പ്രമുഖ കേന്ദ്രങ്ങളില്‍ ഗതാഗത സംവിധാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha