Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ദുബായ്! ഇവിടം സ്വർഗമാണ്.... ഇത്രയേറെ സുരക്ഷയും സത്യസന്ധതയുമുള്ള വേറൊരു രാജ്യം ഈ ലോകത്തില്ലെന്ന് വനിതാ കോച്ച്, ക്ലൗഡിയയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് യുഎഇ ഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഏവരെയും അമ്പരപ്പിലാഴ്ത്തി ദുബായിൽ സംഭവിച്ചത്

24 NOVEMBER 2021 02:16 PM IST
മലയാളി വാര്‍ത്ത

ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉണ്ടാകും ഏവർക്കും പ്രിയപ്പെട്ട ഒരിടം. അങ്ങനെ എല്ലാവര്‍ക്കും ഒരു രാജ്യത്തെ കുറിച്ചാവും പറയാനുണ്ടാവുക. അടുത്തിടെ പുറത്തുവന്നവന്ന റിപ്പോര്‍ട്ടുകളിലെല്ലാം അത് ദുബായ് ആണെന്ന് സ്ഥിരീകരികുകയും ചെയ്തിരുന്നു. യുഎഇയിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ഏതൊരു സ്ത്രീക്കും ഏത് സമയത്തും പുറത്തിറങ്ങി നടക്കാന്‍ സാധിക്കുന്ന അത്രയും സുരക്ഷിതമാണ് എന്ന് കണ്ടെത്തുകയായിരുന്നു. അത്തരത്തിൽ സുരക്ഷിതമായ നഗരത്തിൽ നിന്നും സ്ത്രീകൾക്ക് എന്താകും പറയാൻ ഉണ്ടാകുക.

അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോള്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ കോച്ചിന് തുറന്നുപറയാനുള്ളത്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യം യുഎഇ ഭരണാധികാരി ഷെയ്ക്ക് ഹംദാന്‍ ഷെയർ ചെയ്യുകയും ചെയ്തു. നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ വെച്ച് എന്തെങ്കിലും മറന്ന് വെച്ച് പോയാല്‍ അത് പിറ്റേന്ന് തിരികെ ലഭിക്കുമോ? എന്നാല്‍ അങ്ങനൊന്ന് ദുബായില്‍ സംഭവിക്കും.

ദുബായില്‍ നിന്നുള്ള കോച്ച് ക്ലൗഡീന്‍ ഫൂംഗിനാണ് അത്തരമൊരു അനുഭവം ഉണ്ടായിരിക്കുന്നത്. ഇത്രയേറെ സുരക്ഷയും സത്യസന്ധതയുമുള്ള വേറൊരു രാജ്യം ഈ ലോകത്തില്ലെന്ന് അവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പറയുകയാണ്. കുട്ടികളെ ഇരുത്തി കൊണ്ടുപോകുന്ന ബേബി സ്‌ട്രോളര്‍ ഇവര്‍ പാര്‍ക്കിംഗ് ഏരിയയില്‍ മറന്നുവെച്ച് പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇത് സംഭവിച്ചതെന്ന് കോച്ച് പറയുകയുണ്ടായി. 'അത് നഷ്ടപ്പെടുമെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ അന്ന് രാവിലെ മറന്നുവെച്ച സ്ഥലത്ത് പോയി പരിശോധിച്ചപ്പോള്‍ അതവിടെ തന്നെയുണ്ട്. ഒരാളും ആ സ്‌ട്രോളര്‍ കൊണ്ടുപോയിട്ടില്ല. ഇങ്ങനൊരു കാര്യം ദുബായില്‍ മാത്രമാണ് നടക്കുക' എന്ന് യുവതി പറയുകയാണ്.

അതേസമയം മുന്‍ ഗോള്‍ഫ് താരം കൂടിയാണ് കോച്ചായ ക്ലൗഡിയ ഫൂംഗ്. തന്റെ സ്‌ട്രോളറില്‍ നിന്ന് യാതൊന്നും നഷ്ടമായിട്ടില്ലെന്ന് ക്ലൗഡിയ പറഞ്ഞു. അതിനോടൊപ്പം തന്നെ ക്ലൗഡിയയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് യുഎഇ ഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രതികരിക്കുകയുണ്ടായി. 'നന്ദി ക്ലൗഡീന്‍, ദുബായില്‍ ഈയൊരു സംഭവം നമുക്ക് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. പെട്ടെന്ന് അതിനോട് പൊരുത്തപ്പെടുകയും ചെയ്യാം. എന്നാല്‍ അടുത്ത തവണ സ്‌ട്രോളറുകള്‍ മറന്നുവെച്ച് പോകരുത്' എന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയായിരുന്നു. അതേസമയം ഷെയ്ഖ് ഹംദാന്റെ പോസ്റ്റ് പങ്കുവെച്ച് ക്ലൗഡിയ അദ്ദേഹത്തിന് നന്ദി അറിയിച്ചിട്ടുണ്ട്.

എന്നാൽ വലിയൊരു പാഠമാണ് ഇതിലൂടെ പഠിച്ചത്. ദുബായ് നഗരത്തെ ഇഷ്ടപ്പെടാന്‍ മറ്റൊരു കൂടിയാണ് ഇതെന്നും ക്ലൗഡിയ കുറിക്കുകയുണ്ടായി. ഓർക്കുക ആഗോള ക്രമസമാധാന സൂചികയില്‍ യുഎഇ നേരത്തെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ യുഎഇ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മറ്റേത് രാജ്യത്തേക്കാളും അപേക്ഷിച്ച് യുഎഇ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമാണ്.

 

 

സ്ത്രീ സുരക്ഷാ സൂചികയില്‍ 98.5 ശതമാനം യുവതികളും അടുത്തിടെ നടന്ന സര്‍വേയില്‍ തിരഞ്ഞെടുത്തത് യുഎഇയെയാണ് എന്നതാണ് എടുത്തുപറയേണ്ടത്. രാത്രി യുഎഇ നഗരങ്ങളില്‍ നടക്കാനിറങ്ങുന്നത് സുരക്ഷിതമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നു. 134 രാജ്യങ്ങളില്‍ യുഎഇ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായും ജൂലായില്‍ പുറത്തുവന്ന സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (2 minutes ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (7 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (11 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (17 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (25 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (29 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (36 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (41 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (48 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

Malayali Vartha Recommends