ഖത്തറില്‍ ഗതാഗതനിയമം ഭേദഗതി ചെയ്തു, നിയമലംഘനത്തിനുള്ള പിഴകള്‍ ഇരട്ടിയാക്കി

ഖത്തറില്‍ ഗതാഗതനിയമം ഭേദഗതി ചെയ്തു. ഇതനുസരിച്ച് ഗതാഗത നിയമലംഘനത്തിനുള്ള പിഴകള്‍ ഇരട്ടിയാക്കി. വാഹനസംബന്ധിയായ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാകും.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് ഗതാഗത നിയമങ്ങളില്‍ മാറ്റം വന്നത്. ഇതനുസരിച്ച് വലതുവശത്തെ ഓവര്‍ടേക്കിനും ഭിന്നശേഷിയുള്ളവര്‍ക്കുള്ള പാര്‍ക്കിങ് സ്ഥലത്തെ അനധികൃത പാര്‍ക്കിങ്ങിനും പിഴ ആയിരം റിയാലാക്കി ഉയര്‍ത്തി. നിലവില്‍ ഇത് അഞ്ഞൂറു റിയാലായിരുന്നു.
ഇത്തരം ഗതാഗത ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജയില്‍ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്. അമിതേവഗത്തില്‍ വാഹനമോടിക്കുന്ന െ്രെഡവര്‍മാര്‍ക്ക് നെഗറ്റീവ് പോയിന്റ് ഏര്‍പ്പെടുത്തിയതാണ് മറ്റൊരു മാറ്റം. വേഗപരിധിയില്‍ നിന്ന് 30 കിലോമീറ്റര്‍ അധികം വേഗത്തില്‍ വാഹനമോടിച്ചാല്‍ ഒരു നെഗറ്റീവ് പോയിന്റും പിന്നീടുള്ള ഓരോ പത്തു കിലോമീറ്ററിനും ഓരോ പോയിന്റ് വീതവും ആയിരിക്കും ലഭിക്കുക. ഭിന്നശേഷിക്കാര്‍ക്കുള്ള പാര്‍ക്കിങ് സ്ഥലത്ത് വാഹനമിട്ടാല്‍ മൂന്നു നെഗറ്റീവ് പോയിന്റ് െ്രെഡവര്‍ക്ക് മേല്‍ ചുമത്തും. ഗതാഗത നിയമ ലംഘനത്തിനുള്ള പിഴകള്‍ 30 ദിവസത്തിനകം അടച്ചാല്‍ അമ്പതു ശതമാനം ഇളവ് നല്‍കും. കാര്‍ റെന്റല്‍ കമ്പനികള്‍, സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമുകള്‍, ഡെക്കറേഷന്‍ ഷോറൂമുകള്‍, വര്‍ക്ഷോപ്പുകള്‍ തുടങ്ങിയവയ്ക്കാണ് ലൈസന്‍ നിര്‍ബന്ധമാക്കിയത്. ഗതാഗത വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ മൂന്നു മാസത്തിനകം പിഴയടച്ച് ഉടമകള്‍ തിരിച്ചെടുത്തില്ലെങ്കില്‍ ലേലം ചെയ്ത് വില്‍ക്കാനും പുതിയ നിയമഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നു. ലേലത്തുകയില്‍ നിന്ന് പിഴസംഖ്യ ഈടാക്കിയ ശേഷം ബാക്കി പണം വാഹന ഉടമയ്ക്ക് നല്‍കും. വാഹനം ലേലം ചെയ്ത് കിട്ടുന്ന പണം കൊണ്ട് പിഴസംഖ്യ അടച്ചു തീര്‍ന്നില്ലെങ്കില്‍ ഉടമയ്‌ക്കെതിരെ നിയമ നടപടി തുടരുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha