ഹജ് തീര്‍ഥാടകരുടെ വിമാനസമയക്രമം പ്രസിദ്ധീകരിച്ചു

സംസ്ഥാന ഹജ് കമ്മിറ്റി വഴിയുള്ള ഹജ് തീര്‍ഥാടകരുടെ വിമാനസമയക്രമം പ്രസിദ്ധീകരിച്ചു. കവര്‍ നമ്പര്‍, പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ വിമാനത്തിന്റെ വിശദാംശങ്ങള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ചത്. കൊച്ചിയില്‍നിന്നു പുറപ്പെടുകയും മദീന വഴി മടക്കയാത്ര ആരംഭിക്കുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. തീര്‍ഥാടകര്‍ യാത്രാ തീയതിയുടെ തലേന്ന് വൈകിട്ട് നാലിനും ആറിനും ഇടയില്‍ നെടുമ്പാശേരിയിലെ ഹജ് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യണം.
സെപ്റ്റംബര്‍ രണ്ടു മുതല്‍ 17 വരെയുള്ള തീയതികളില്‍ പുറപ്പെട്ട് ഒക്ടോബര്‍ 15 മുതല്‍ 28 വരെയുള്ള തീയതികളില്‍ തിരിച്ചെത്തുന്ന രീതിയിലാണ് വിമാനസമയപ്പട്ടിക. വിശദാംശങ്ങള്‍ക്ക് ഹജ് കമ്മിറ്റി വെബ്‌സൈറ്റ്: www.keralahajjcommittee.org ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha